<cesDoc id="mal-w-socsci-forest-vanas" lang="mal">
<cesHeader type="text">
<fileDesc>
<titleStmt>
<h.title>mal-w-socsci-forest-vanas.txt</h.title>
<respStmt>
<respType>Electronic file created by</respType>
<respName>Central Institute for Indian Languages, Mysore</respName>
<respType>transferred into Unicode and CES format by</respType>
<respName>"Unicodify" software by Andrew Hardie</respName>
</respStmt></titleStmt>
<publicationStmt>
<distributor>UCREL (on behalf of CIIL)</distributor>
<pubAddress>Department of Linguistics, Lancaster University, Lancaster, LA1 4YT, UK</pubAddress>
<availability region="WORLD"></availability>
<pubDate>03-07-22</pubDate>
</publicationStmt>
<sourceDesc>
<biblStruct>
<monogr>
<h.title>സി.കെ. കരുണാകരന്഼</h.title>
<h.author>വനസംരക്</h.author>
<imprint>
<pubPlace>India</pubPlace>
<publisher>Unknown - Book</publisher>
<pubDate>1989</pubDate>
</imprint>
<idno type="CIIL code">vanas</idno>
</monogr></biblStruct></sourceDesc></fileDesc>
<encodingDesc>
<projectDesc>Text collected for the CIIL Corpus, subsequently integrated into the EMILLE/CIIL Monolingual Written Corpora.</projectDesc>
<samplingDesc>Simple written text only has been transcribed. Diagrams, pictures and tables have been omitted. Sampling begins at page 28.</samplingDesc>
<editorialDecl><conformance level="1"></conformance></editorialDecl>
</encodingDesc>
<profileDesc>
<creation><date>03-07-22</date></creation>
<langUsage>Malayalam</langUsage>
<wsdUsage>
<writingSystem id="ISO/IEC 10646">Universal Multiple-Octet Coded Character Set (UCS).</writingSystem>
</wsdUsage>
<textClass>
<channel mode="w">print</channel>
<constitution type="composite"></constitution>
<domain type="public"></domain>
<factuality type="fact"></factuality>
</textClass>
<translations></translations>
</profileDesc>
<revisionDesc></revisionDesc>
</cesHeader>

<text><body>
<p>-1-</p>

<p>   മുഖവുര</p>

<p>	ഒരുകാലത്ത് കേരളത്തില്഼ വനങ്ങള്഼ സമുദ്രതീരം വരെ
തിങ്ങി വളര്഼ന്നിരുന്നു. ഇപ്പോള്഼ അവ അവിടെവിടെ മാത്രമായി
ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്഼റെ യഥാര്഼ഥ വിസ്തൃ~
തിയെപ്പററി പൂര്഼ണവും വ്യക്തവുമായ കണക്കുകള്഼ ഇല്ലെന്നു
പറയാം. ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ~
ത്തില്഼പ്പരം ഹെക്ടര്഼ വനങ്ങള്഼ നിലവിലുള്ള വനനിയമങ്ങള്഼ക്കു~
നുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്഼, വനേ~
തര ആവശ്യങ്ങള്഼ക്കായി ഉപയോഗിക്കപ്പെടുന്ന വനഭൂമിയുടെ
വിസ്തൃതി ശരിയാംവിധം തിട്ടപ്പെടുത്തിയിട്ടില്ല. എങ്കിലും
ഒന്഼പതു ലക്ഷത്തില്഼പ്പരം ഹെക്ടര്഼ വനമായിട്ടിപ്പോഴും അവശേ~
ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്഼റെ കണക്കു്. യഥാര്഼ഥസ്ഥി~
തി അറിയുവാന്഼ വിശദമായ ഒരു സര്഼വെ/പുനഃസര്഼വെ അത്യന്താ~
പേക്ഷിതമാണ്. ഇതുവരെ സര്഼വെ ചെയ്തിട്ടില്ലാത്ത റിസര്഼~
വുകളും കേരളത്തിലുണ്ട്. റിസര്഼വുകളുടെ പുറമേയുള്ള അതി~
രുകളും അകത്തുള്ള കൈവശഭൂമികളുടെ അതിരുകളും സര്഼വെ
ചെയ്ത്, സ്ഥിരജണ്ടകള്഼ സ്ഥാപിച്ച് ശാസ്ത്രീയമായി ഭൂ~
പടം തയ്യാറാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഈ പ്ര~
ക്രിയ വനസംരക്ഷണ പ്രവര്഼ത്തനങ്ങളുടെ ആദ്യപടിയായി
കണക്കാക്കിയാല്഼ വനവിസ്തൃതിയെ സംബന്ധിച്ച ആധികാ~
രികമായ കണക്കുകളും ലഭ്യമാകുന്നതാണ്.</p>

<p>	രാജ്യത്തിന്഼റെ മൊത്തത്തിലുള്ള പരിസ്ഥിതി സംതുല~
നം നിലനിര്഼ത്തുന്നതില്഼ വനങ്ങള്഼ക്കുള്ള പങ്ക് ഗൌരവപൂര്഼വം
-2-
പരിഗണിച്ചാണ്, 1952-ല്഼ പ്രഖ്യാപിച്ച ദേശീയ വനനയത്തില്഼
ഭൂവിസ്തൃതിയുടെ മൂന്നുലൊന്നു ഭാഗമെങ്കിലും വനങ്ങളാൟി
നിലകൊള്ളേണ്ടതാണെന്നു് ഏഴുതിച്ചേര്഼ത്തത്. മണ്ണൊലിപ്പ് തട~
യുന്നതിനും ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും പര്഼വത 
പ്രദേശങ്ങളില്഼ 60 ശതമാനത്തോളം ഭൂമി വനമായി നിലനിര്഼ത്ത~
ണമെന്നും അതില്഼ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്഼ വനങ്ങ~
ളുടെ ആനുപാതിക വിസ്തീര്഼ണം മൊത്തം വിസ്തൃതിയുടെ
അഞ്ചില്഼ ഒന്ന് ആയി താണിരിക്കുകയാണ്. വിവിധ സംസ്ഥാ~
നങ്ങളില്഼ വിവിധ കാലഘട്ടങ്ങളില്഼ വളരെ അയഞ്ഞ ഒരു നയസ~
മീപനമാണ് വനസംരക്ഷണത്തിന്഼റെ കാര്യത്തില്഼ സ്വീകരിച്ചു
കൊണ്ടിരുന്നത഼്. ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ
ദുഷിച്ച പ്രവണതയ്ക്ക് കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്഼
കേന്ദ്ര സര്഼ക്കാര്഼ വനസംരക്ഷണ നിയമം പാസ്സാക്കിയത്.
വനങ്ങള്഼ വനേതര ആവശ്യങ്ങള്഼ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്഼ പാടില്ലാത്ത ആ~
വശ്യത്തിന് ഏതെങ്കിലും വനഭാഗം അത്യന്താപേക്ഷിതമെന്നു
ബോധ്യപ്പെട്ടാല്഼ മാത്രമേ കേന്ദ്ര സര്഼ക്കാര്഼ ആ വനഭാഗം തെളി~
ക്കുവാന്഼ അനുമതി നല്഼കുകയുള്ളൂ.</p>

<p>	കേരളത്തിലെ ഒന്഼പതു ലക്ഷത്തില്഼പ്പരം ഹെക്ടര്഼ വഩങ്ങ~
ളില്഼ ഏതാണ്ട് മൂന്നിലൊന്ന് ഉഷ്ണമേഖലാ നിത്യ-അര്഼ധഹരി~
ത വനങ്ങളും, മൂന്നിലൊന്നില്഼ കൂടുതല്഼ നനവാര്഼ന്ന ഇലകൊഴി~
യും വനങ്ങളും ആറിലൊന്നോളം മനുഷ്യനിര്഼മിത വനങ്ങളും
ബാക്കിയുള്ളവ വരണ്ട ഉഷ്ണമേഖലാവനങ്ങള്഼, പര്഼വത-മിതോ~
ഷ്ണ മേഖലാവനങ്ങള്഼, പര്഼വത-മിതശീതോഷ്ണ മേഖലാവ~
നങ്ങള്഼ പുല്഼മേടുകള്഼ എന്നീ ഇനങ്ങളും ആണ്. ഇതില്഼, നിത്യ~
ഹരിതവനങ്ങളുടെയും പര്഼വത-മിതോഷ്ണ മേഖലാവനങ്ങളു~
ടെയും പര്഼വത-മിതശീതോഷ്ണ മേഖലാവനങ്ങളുടെയും ചു~
രുക്കം ചില ഭാഗങ്ങളൊഴികെ, ബാക്കിയെല്ലാം വനഭാഗങ്ങളും ഒരു
വിധത്തിലല്ലെങ്കില്഼ മറെറാരു വിധത്തില്഼ ഇടപെടലിനു വിധേ~
യമായി അധഃപതിച്ചു കൊണ്ടിരിക്കുകയാണ്.</p>

<p>	നൂററാണ്ടുകളായി സസ്യസമൂഹം അനുക്രമമായി വളര്഼~
ന്നുണ്ടായിട്ടുള്ളവയാണ് നിത്യഹരിതവനങ്ങള്഼. സമുദ്രതീരം
-3-
വരെ വനങ്ങള്഼ വ്യാപിച്ചിരുന്ന പുരാതനകാലത്ത് കേരളത്തിന്഼റെ
ഭൂരിഭാഗവും ഉത്തമ സ്വഭാവ ഗുണങ്ങളോടുകൂടി മഴക്കാടുകള്഼
ആയിരുന്നുവെന്നതിന് വിശ്വസിക്കത്തക്ക തെളിവുകളുണ്ട്. എ~
ന്നാല്഼ കുടിപാര്഼പ്പും പില്഼ക്കാലത്തുണ്ടായ ജനപ്പെരുപ്പവും ഈ
വനങ്ങളുടെ വിസ്തൃതി ഗണ്യമായി കുറയുന്നതിനിടയാക്കി.
നെല്ലിയാംപതി, ഗൂഡ്റിക്കല്഼ തുടങ്ങിയ ചുരുക്കം ചില റിസര്഼~
വ് ഭാഗങ്ങളില്഼ മാത്രമേ കന്നിവനങ്ങള്഼ അവശേഷിക്കുന്നുള്ളു.
മണ്ണിന്഼റെ ജലസംഭരണശേഷി വിര്഼ധിപ്പിച്ച് വററാത്ത കാട്ടുറവകള്഼
സൃഷ്ടിക്കുന്നത് ഈ കാടുകളാണ്. എന്നാല്഼ വര്഼ഷംതോറും
ഉണ്ടായിക്കൊണ്ടിരിക്കുന്ന തീ നിത്യഹരിതവനങ്ങളെ പിന്഼തള്ളി~
ക്കൊണ്ടിരിക്കുകയാണ്.</p>

<p>	ഇലകൊഴിയും വനങ്ങളാണ് കേരളത്തില്഼ ഏററവും കൂടു~
തലുള്ളത്. മാററക്കൃഷിക്കു വേണ്ടിയുള്ള തെളിക്കല്഼, തീ, കാലി~
മേച്ചില്഼ തുടങ്ങിയ ജൈവിക ഘടകങ്ങളാണ് ഇലകൊഴിയും കാ~
ടുകളെ ക്ഷണിച്ചുവരുത്തുന്നത്. എന്നാല്഼ വിലയേറിയതും പ്ര~
യോജനപ്രദവുമായ ഈട്ടി, തേക്ക്, വേങ്ങ തുടങ്ങിയ വ഼ൃക്ഷ~
ങ്ങള്഼ ഉള്ളതിനാല്഼ ഈ വനവിഭാഗത്തിന് മൂല്യാധിഷ്ഠിത സ്ഥാ~
നമുണ്ട്. പ്രധാനമായും, ഉഷ്ണകാലത്തുണ്ടാകുന്ന തീയാണ്
ഈ വനവിഭാഗത്തെ ഈ നിലയില്഼ പിടിച്ചുനിറുത്തുന്നത്. തീ
പിടുത്തം ഒഴിവാക്കിയാല്഼ ഹരിതസസ്യങ്ങള്഼ പ്രത്യക്ഷപ്പെട്ട്
ഉച്ചകോടി സസ്യസമൂഹത്തിലേക്കുള്ള അനുക്രമ പ്രക്രിയ തുട~
രുന്നതാണ്. എന്നാല്഼ അനിയന്ത്രിതമായ തീയുടെ ഫലമായി
അടിക്കാടുകളും തദ്വാരാ വളമണ്ണും (ഹ്യൂമസ്) നഷ്ടപ്പെട്ട ഒരു
വനവിഭാഗമായി തീര്഼ന്നിരിക്കുകയാണിത്. കാലിമേച്ചിലും ഭൂമി~
യുടെ സ്വതേയുള്ള ചരിവും ഈ പ്രക്രിയയുടെ ആക്കം വര്഼ധി~
പ്പിക്കുന്ു. വളമണ്ണിന്഼റെ അഭാവം മണ്ണിന്഼റെ ജലാഗിരണശേഷി 
നഷ്ടപ്പെടുത്തുന്നതിനാല്഼ മഴക്കാലത്ത് വെള്ളം കുത്തിയൊലി~
ച്ച് ഒഴുകിപ്പോകാനിടയാകുന്നു. ഈ വനങ്ങളില്഼ ഇപ്പോഴത്തെ
രീതിയിലുള്ള ജൈവിക ഘടകങ്ങളുടെ ഇടപെടല്഼ വേണ്ടവിധം
നിയന്ത്രിച്ചില്ലെങ്കില്഼ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും.</p>

<p>	തീയും കാലിമേച്ചിലും വരണ്ട ഉഷ്ണമേഖലാവനങ്ങളെ
യും അത്യധികം അധഃപതിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ ഇടപെടല്഼
-4-
മൂലമുണ്ടാകുന്ന ഈ വിപത്തുകള്഼ നിയന്ത്രിച്ച് ഈ വനഭാഗത്തെ
സംരക്ഷിച്ചേ മതിയാവൂ.</p>

<p>	ആകെ വനവിസ്തൃതിയുടെ ആറിലൊന്നോളം തോട്ടങ്ങ~
ളാക്കികഴിഞ്ഞു. ഇതില്഼ പകുതിയോളം തേക്കുതോട്ടങ്ങളാണ്.
1842-ല്഼ നിലന്പൂരിലാണ് തേക്കുതോട്ടം വച്ചുപിടിപ്പിക്കുന്ന
പരിപാടി ആരംഭിച്ചത്. ആദ്യകാലങ്ങളില്഼ വളരെ ബുദ്ധിമുട്ടി
പല പരീക്ഷണ നിരീക്ഷണങ്ങള്഼ക്കും ശേഷമാണ്, വിജയപ്ര
ദമായി തേക്കുതോട്ടം നിര്഼മ്മിക്കുവാനുള്ള രീതി സ്വീകരിച്ചത്.
ആദ്യകാല തോട്ടങ്ങളുടെ വാര്഼ഷിക വിസ്തൃതി താരതമ്യേന കു~
റവായിരുന്നു. അവയുടെ സ്ഥലനിര്഼ണയമാകട്ടെ മേന്മയേറിയ
മണ്ണില്഼ മാത്രമായി ഒതുങ്ങിനിന്നു. പഞ്ചവത്സര പദ്ധതിക~
ളുടെ ആവിര്഼ഭാവത്തോടുകൂടി വാര്഼ഷിക അടങ്കല്഼ തികയ്ക്കുവാ~
നുള്ള തിടുക്കത്തില്഼ ആററരികുകളിലും മലഞ്ചരിവുകളിലുമു~
ള്ള സ്വാഭാവിക വനങ്ങള്഼ യഥേഷ്ടം തെളിച്ചുതുടങ്ങി. തോട്ടവി~
സ്തൃതി ക്രമാതീതമായ വര്഼ധിച്ചതോടുകൂടി പരിപാലന
പരിപാടികള്഼ക്കു കോട്ടം സംഭവിച്ചു. ടോങ്ക്യാ കൃഷി- പ്രത്യേകി~ 
ച്ചും മരിച്ചീനിക്കൃഷി-മണ്ണൊലിപ്പിന്഼റെ ആക്കം വര്഼ധിപ്പിക്കുക~
യും മണ്ണിനെ നിര്഼വീര്യമാക്കുകയും ചെയ്തു. ഇലതീനിപ്പുഴു~
ക്കളുടെയും തണ്ടുതുരപ്പന്഼ പുഴുക്കളുടെയും മററും ശല്യം സാര്഼~
വത്രികമായി. ഇത്തിക്കണ്ണി വെട്ടിമാററുന്നതില്഼ വരുത്തിയ അഩാ~
സ്ഥ ചില തോട്ടങ്ങളിലെ മരങ്ങള്഼ പൂര്഼ണമായി ഉണങ്ങുവാന്഼
തന്നെ ഇടയാക്കി ഫലത്തില്഼ തേക്കുതോട്ടങ്ങളിലെ ഉല്പാദനം
പൊതുവെ കുറയുകയും സ്ഥലമേന്മ ഇടിയുകയും ചെയ്തി~
ട്ടുണ്ട്.</p>

<p>	തീപ്പെട്ടിമരങ്ങളുടെ ദൌര്഼ലഭ്യം പരിഗണിച്ച് അവ വച്ചു
പിടിപ്പിക്കുവാനായി രണ്ടാം പഞ്ചവത്സര പദ്ധതിയോടു
കൂടി ശ്രമങ്ങള്഼ ആരംഭിച്ചു. ഇലവ്, മട്ടി എന്നിവയാണ് പ്രധാ~
നമായും തേക്കിന്഼റെ കൂടെ ഒരു മിശ്രവിളയെന്ന രീതിയില്഼ നട്ടു~
വളര്഼ത്തിയത്. ഇലവ് മിക്കവാറും സ്ഥലങ്ങളില്഼ തികഞ്ഞ
പരാജയം ആയിരുന്നു. ഇലവുതൈകള്഼ തക്കസമയത്തു നടുക,
അവയ്ക്കു വേണ്ടത്ര പരിചരണം നല്഼കുക, തേക്കിന്഼റെ തള്ളി~
ക്കയററത്തില്഼ നിന്നും അവയെ വിമുകത്മാക്കുക തുടങ്ങിയ വന~
-5-
വിള സംബന്ധമായ കാര്യങ്ങളില്഼ നേരിട്ട വീഴ്ചയാണ് പരാ~
ജയ കാരണങ്ങള്഼.</p>

<p>	തേക്കു കഴിഞ്ഞാല്഼ വിസ്തൃതിയില്഼ ഏററ഼വ഼ും കൂടുത~
ലുള്ളത് യൂക്കാലിപ്ററസ് തോട്ടങ്ങളാണ്. 15,000 ഹെക്ട~
റോളം യൂക്കാലിപ്ററസ് ഗ്രാന്഼ഡിസും 25,000 ഹെക്ടറോളം
യൂക്കാലിപ്ററസ് ഹൈബ്രിഡും. ഇതില്഼ 10,000 ഹെക്ടറോളം
പുല്഼മേടുകള്഼ ഒഴിച്ചാല്഼ ബാക്കി 30,000 ഹെക്ടറോളം തോട്ട~
ങ്ങല്഼ സ്വാഭാവിക വനങ്ങള്഼ വെട്ടിത്തെളിച്ചു നിര്഼മിച്ചവയാണ്.
കുമിള്഼രോഗം പിടിപെട്ട് യൂ. ഹൈബ്രിഡ് പല സ്ഥലങ്ങളി~
ലും അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ദയനീയം
തന്നെ. രോഗങ്ങളും പരിചരണ മാന്ദ്യതയും ഈ വിളയെ ഭയ~
ങ്കരമാൟി ബാധിച്ച് ഇതിന്഼റെ വാര്഼ഷിക ഉല്പാദനം ഹെക്ട~
റൊന്നിന് നാലു മെട്രിക് ടണ്ണിനു താഴെ നിര്഼ത്തിയിരിക്കുക~
യാണ്- മെച്ചപ്പെട്ട രീതിയില്഼ കൃഷി ചെയ്താല്഼ 7-8 മെട്രിക്ക്
ടണ്ണെങ്കിലും ലഭിക്കേണ്ടതായിരുന്നു. ഈ താഴ്ന്ന വിളവ് ഇതി~
നാധാരമായ വ്യവസായ സ്ഥാപനങ്ങളെ വളരെയധികം പ്രതി~
കൂലമായ ബാധിക്കുന്നുണ്ട്.</p>

<p>	ഇപ്രകാരം ഏതു രീതിയില്഼ നോക്കിയാലും നമ്മുടെ വന~
ങ്ങള്഼ അത്യന്തം ഗൌരവതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുക~ 
യാണ്. പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതി പുനഃസ്ഥാ~
പനം, പരിസ്ഥിതി വികസനം എന്നീ ലക്ഷ്യങ്ങളോടുകൂടി വഩ~ 
ങ്ങള്഼ സംരക്ഷിക്കുവാനും വനവല്഼ക്കരണം വ്യാപകമാക്കുവാനും
ഉള്ള തീവ്രയത്ന പരിപാടികള്഼ തയ്യാറാക്കി ബോധപൂര്഼വം നട~
പ്പിലാക്കിയെങ്കില്഼ മാത്രമേ ഇന്നത്തെ ദുസ്ഥിതിക്ക് പരിഹാര~
മാകുകയുള്ളു.
2
-6-
 കാട്ടുതീ</p>

<p>	ആദിവാസികള്഼ തണുപ്പകററുന്നതിനു മാംസം ചുടു~
ന്നതിനും തീ ഉപയോഗിച്ചിരുന്നെങ്കിലും ഇത് വനങ്ങളെ ഒരുതര~
ത്തിലും പ്രതികൂലമായി ബാധിച്ചിരുന്നില്ല. എന്നാല്഼ മനുഷ്യന്഼
കൃഷിചെയ്യുവാനും ഭക്ഷണം പാകം ചെയ്യുവാനും സാമൂഹ്യ
ജീവിതം നയിക്കുവാനും തുട഼ങ്ങിയതോടുകൂടി തീയുടെ ഉപ~
യോഗക്രമം വര്഼ധിച്ചു. അത് ക്രമേണ വനങ്ങളെ നശിപ്പിക്കാന്഼
തുടങ്ങി. ആദിവാസികള്഼ മാത്രമല്ല മററുവിഭാഗക്കാരും രാഷ്്ട്രീ~
യ അസ്ഥിരത മൂലമുണ്ടായിക്കൊണ്ടിരുന്ന അരക്ഷിതാവസ്ഥ  
തരണം ചെയ്യുവാന്഼ വനാന്തര്഼ഭാഗങ്ങളില്഼ അഭയംതേടുക സാധാ~
രണയായിരുന്നു. ഈ പ്രക്രിയ തിരുവിതാംകൂറില്഼ മാര്഼ത്താണ്~
ഡ഼വര്഼മ്മ രാജാവിന്഼റെ ഭരണകാലം വരെയും (1729-1758) കൊ~
ച്ചിയില്഼ ശക്തന്഼ തന്പുരാന്഼റെ ഭരണകാലം വരെയും (1790-1805)
ബ്രിട്ടീഷ് മലബാറില്഼ ബ്രിട്ടീഷുകാരുടെ ഭരണം ശക്തി~
പ്പെടുന്നതുവരെയും നിലനിന്നു. പത്തൊന്഼പതാം നൂററാണ്ട്
മലങ്കൃഷിയുടെ കാലഘട്ടമായിരുന്നുവെന്നുതന്നെ പറയാം. ഈ
നൂററാണ്ടിന്഼റെ ഉത്തരാര്഼ധത്തില്഼ തിരുവിതാംകൂര്഼ഭാഗത്തുതന്നെ
വര്഼ഷം തോറും ഏകദേശം 20,000 ഹെക്ടറോളം വനങ്ങള്഼ മലങ്കൃ~
ഷിക്കു വിധേയമാക്കപ്പെട്ടിരുന്നതായി ബോര്഼ഡിലോണ്഼ രേഖപ്പെ~
ടുത്തിയിട്ടുണ്ട്. മരങ്ങളെല്ലാം മുറിച്ചിട്ട് ഉണക്കി തീവച്ചു നശി~
പ്പിച്ചാണ് കൃഷിക്കു വേണ്ടി ഭൂമി തയ്യാറാക്കിയിരുന്നത്. ഈ
കൃഷിസന്പ്രദായവും നിയന്ത്രണാതീതമായുണ്ടായിക്കൊണ്ടിരു~
ന്ന കാട്ടുതീയും ആയിരുന്നു 19-ാം നൂററാണ്ടില്഼ വനങ്ങളുടെ
മൂല്യശോഷണത്തിനു് മുഖ്യഹേതു. ഇതില്഼നിന്നും വനങ്ങളെ
-7-
രക്ഷിക്കുവാന്഼ വേണ്ടി അവ `റിസര്഼വ്' ചെയ്ത് സര്഼ക്കാരിന്഼റെ
പരിപൂര്഼ണ ഉടമയിലാക്കി സംരക്ഷിക്കുവാന്഼ തീരുമാനമെടുക്കു~
കയും ക്രമേണ വനഭാഗങ്ങള്഼ ഓരോന്നായി `റിസര്഼വ഼്' ചെയ്യു~
വാന്഼ തുടങ്ങുകയും ചെയ്തു.</p>

<p>	ഇത തുടര്഼ന്നു് 20-ാം നൂററാണ്ടിന്഼റെ നാലാം ദശകം വരെ
വനങ്ങളില്഼ തീപിടുത്തം ഉണ്ടാകാതിരിക്കാന്഼ ആത്മാര്഼ഥശ്രമം
നടത്തിയിട്ടുള്ളതായി കാണാം. എന്നാല്഼ വീണ്ടും ഭക്ഷ്യോല്഼പ്പാ~
ദനത്തിനുവേണ്ടി വനഭൂമികള്഼ നല്കാന്഼ തുടങ്ങിയതോടുകൂടി
വനംകയ്യേററം സാര്഼വത്രികമായി. ഹരിതവനങ്ങളൊഴികെയുള്ള
സ്വാഭാവിക വനങ്ങളിലെല്ലാം ഡിസംബര്഼ മുതല്഼ മേയ് വരെ
നീണ്ടുനിലക്കുന്ന വേഩല്഼ക്കാലത്ത് അടിക്കാടുകളെങ്കിലും
കത്തുക സാധാരണയാണ്. തോട്ടങ്ങളെ സംബന്ധിച്ചിടത്തോളം
ചെറുതോട്ടങ്ങളില്഼ മാത്രമേ അഗ്നി നിവാരണ പ്രവര്഼ത്തനങ്ങള്഼
ചെയ്യുന്നുള്ളു. ഈ പ്രവര്഼ത്തനങ്ങള്഼ തക്കസമയത്തു ഉചിതമായ
രീതിയില്഼ ചെയ്യാത്തതുമൂലം പല തോട്ടങ്ങളും, പ്രത്യേകിച്ച്
യൂക്കാലിപ്ററസ് തോട്ടങ്ങള്഼, ഒന്നാകെ കത്തി നശിച്ചു പോയി~
ട്ടുള്ള സംഭവങ്ങളും ഉണ്ട്. വിശദാംശങ്ങള്഼ പിന്നാലെ പ്രതിപാ~
ദിക്കുന്നതാണ്.</p>

<p>ജ്വലനം</p>

<p>	ജീവന്഼റെ നിലനില്പ് സസ്യങ്ങളില്഼ നടക്കുന്ന പ്രകാ~
ശ സംശ്ളേഷണം എന്ന രാസപ്രവര്഼ത്തനത്തെ ആശ്രയിച്ചാണി~
രിക്കുന്നത്. ഈ രാസപ്രവര്഼ത്തനത്തില്഼ ചെടികള്഼ അന്തരീക്ഷ~ 
ത്തില്഼നിന്നും കാര്഼ബണ്഼സൈഓക്സൈഡും മണ്ണില്഼ നിന്നും
ജലവും വലിച്ചെടുത്ത് സൌരോര്഼ജത്തിന്഼റെ സഹായത്താല്഼ സെ~
ല്ലുലോസും മററു കാര്഼ബോഹൈഡ്രേററുകളും നിര്഼മിക്കുന്നു. 
	കാര്഼ബണ്഼ഡൈഓക്സൈഡ് + ജലം + സൌരോര്഼ജം
സെല്ലുലോസും മററുള്ള സസ്യപദാര്഼ത്ഥങ്ങളും + ഓക്സിജന്഼</p>

<p>	തീഎന്ന രാസത്വരകമാധ്യമത്തില്഼ പ്രകാശസംശ്ളേഷണ~
ത്തിന്഼റെ നേരെ എതിര്഼ ക്രിയയാണു സംഭവിക്കുന്നത്. പ്രകാശ~
-8-
സംശ്ലേണം വഴി സംഭരിച്ചു വച്ചിരുന്ന താപോര്഼ജം വിടുതല്഼
ചെയ്യപ്പെടുന്നു.</p>

<p>കാട്ടുതീ - പലതരം</p>

<p>വനത്തിനുള്ളില്഼ നിയന്ത്രണവിധേയമല്ലാതെ പടര്഼ന്നു
കത്തി തറയില്഼ കിടക്കുന്ന ഇല, കന്പ്, കാൟ് തുടങ്ങിയ സസ്യ~
ഭാഗങ്ങള്഼, പുല്ല്, കളകള്഼, അടിക്കാട്, തൈകള്഼, വൃക്ഷത്തല~ 
പ്പ് എന്നിവ നശിപ്പിക്കുന്ന തീയെ കാട്ടുതീയായി നിര്഼വചി~
ക്കാം. പരിസ്ഥിതിയുമായി പ്രതികരിച്ചുകൊണ്ട് സീമാതീ~
തം പടര്഼ന്നു കയറുവാന്഼ സാധിക്കുമെന്നുള്ളതാണ് കാട്ടുതീയു~
ടെ പ്രത്യേകത. </p>

<p>	നശീകരണ സ്വഭാവവും ചരിക്കുന്ന സ്ഥാനവും കണ~
ക്കിലെടുത്ത് കാട്ടുതീയെ പൊതുവെ മൂന്നായി തിരിക്കാം.</p>

<p>ഭൂതലാഗ്നി (ഗ്രൌണ്ട് ഫയര്഼)</p>

<p>	തറയില്഼ വീഴുന്ന ഇലകള്഼, കന്പുകള്഼, കായ്കനികള്഼ തു~
ടങ്ങിയവ വളരെക്കാലംകൊണ്ടാണ് ദ്രവിച്ചു മണ്ണില്഼ ചേരുന്നത്.
ശല്യങ്ങള്഼ക്ക് വിധേയമാകാത്ത വനത്തില്഼ തന്നാണ്ടില്഼ പൊഴി~
ഞ്ഞു വീണുകിടക്കുന്ന ഇലകളുടെ അടിയില്഼ ദ്രവീകരണത്തി~
ന്഼റെ വിവിധ ദശയിലുള്ള ജൈവാംശങ്ങളുടെ ഒരു തട്ടുണ്ടായിരി~
ക്കും. ഈ തട്ടിനുണ്ടാകുന്ന തീപിടിത്തത്തെയാണ് ഭൂതലാഗ്നി
എന്നു വിശേഷിപ്പിക്കുന്നത്. ജൈവത്തട്ടിന്഼റെ (ഓര്഼ഗാനിക്ക്
ലെയര്഼) ആഴവും വ്യാപ്തിയും അനുസരിച്ച് ഭൂതലാഗ്നിയു~
ടെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും. ജ്വാലയോ പുകയോ
വമിക്കാതെ നീറിക്കത്തിക്കൊണ്ടിരിക്കുന്ന ഈ തീ ഏററവും വി~
നാശകരമായിട്ടുള്ളതാണ്. കാരണം ഭൂതലാഗ്നി സസ്യങ്ങളുടെ
മൂലവ്യൂഹത്തിന് കനത്ത ആഘാതം ഏല്പിക്കും.
-9-
	ഭൂതലാഗ്നിക്ക് `സബ്-സര്഼ഫസ് ഫയര്഼' എന്നും `പി~
ററ് സോയില്഼ ഫയര്഼' എന്നും പറയാറുണ്ട്.</p>

<p>	കേരളത്തില്഼ഭൂതലാഗ്നി വിര഼ളമാണ്. കാരണം അഗ്നി~
ക്കിരയാകുന്ന ഇലകൊഴിയും വനങ്ങളിലും തോട്ടങ്ങളിലും ജൈ~
വത്തട്ട് ഇല്ല എന്നുള്ളതാണ്.</p>

<p> ഉപരിതലാഗ്നി (സര്഼ഫസ് ഫയര്഼)</p>

<p>	തറയില്഼ വീണുകിടക്കുന്ന ഇല, കന്പ് മുതലായ സസ്യ
ഭാഗങ്ങള്഼, ചെറുതൈകള്഼, പുല്ല് തുടങ്ങിയവ ഉപരിതലാഗ്നി~
ക്കിരയാകുന്നു. വനങ്ങളില്഼ സര്഼വസാധാരണമായിട്ടുള്ളത് ഇത്ത~
രം തീയാണ്. ഇതിന്഼റെ ഉഗ്രത കത്തുവാനുള്ള പദാര്഼ഥങ്ങളെ
ആശ്രയിച്ചിരിക്കും.</p>

<p>	കേരളത്തിലെ ഇലകൊഴിയും വനങ്ങളെല്ലാം തന്നെ ഉപരി~
തലാഗ്നിക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.അതുപോ~
ലെ തന്നെ പുല്഼മേടുകളും തോട്ടങ്ങളും.
ശിഖരാഗ്നി (ക്രൌണ്഼ ഫയര്഼)</p>

<p>	ഉപരിതലാഗ്നിയുമായി കാര്യമായി ബന്ധപ്പെടാതെ
വൃക്ഷങ്ങളുടെ തലപ്പുകളില്഼നിന്നും തലപ്പുകളിലേക്കു് വ്യാപി~
ക്കുന്നതിനു് ശിഖരാഗ്നി. കോണിഫെര്഼ വനങ്ങള്഼ക്കാണ് ഇത്
ഏററവും കൂടുതല്഼ നാശങ്ങള്഼ വരുത്തുന്നത്. മലഞ്ചരിവിലുള്ള
കോണിഫെര്഼ വനങ്ങളില്഼ ഉപരിതലാഗ്നിയെക്കാള്഼ വേഗത്തില്഼
കാററിന്഼റെ സഹായത്താല്഼ ശിഖരാഗ്നി പടര്഼ന്നു പിടിക്കും.</p>

<p>	കേരളത്തില്഼ ശിഖരാഗ്നി യൂക്കാലിപ്ററസ് തോട്ടങ്ങള്഼
ക്ക് വന്പിച്ച നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.</p>

<p>	     അഗ്നി സംയോഗം</p>

<p>	വിവിധ തരത്തിലുള്ള അഗ്നികള്഼ ഒരേ സമയത്തുണ്ടാകു~
കയോ പല തരത്തില്഼ സംയോഗപ്പെടുകയോ ചെയ്യാം. ഉപരിത~
ലാഗ്നിയാണ് ഏററ഼വ഼ും സാധാരണയായിട്ടുള്ളത്. ഇത് ശിഖര~
ങ്ങളിലേക്കു് വ്യാപിച്ച് ശിഖരാഗ്നിയായിത്തീരാവുന്നതാണ്.
പടര്഼ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ശിഖരാഗ്നിയില്഼നിന്നും തീ~
-10-
പ്പൊരികള്഼ വീണ് ഉപരിതലാഗ്നിയുമുണ്ടാകാം. ഉപരിതലാ~
ഗ്നിയില്഼നിന്ന് ഭൂതഘാഗ്നിയും ഭൂതലാഗ്നിയില്഼നിന്ന് ഉപ~
രിതലാഗ്നിയും ഉണ്ടാകും.</p>

<p>	കാട്ടുതീ - സ്വഭാവം</p>

<p>	തീയുടെ സ്വഭാവം അല്ലെങ്കില്഼ പടര്഼ന്നുപിടിപ്പ് പരസ്~
പരം ബന്ധപ്പെട്ട പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.
ഇന്ധനം കാലാവസ്ഥ, ഋതു, സമയം, സ്ഥലത്തിന്഼റെ കിടപ്പ്
എന്നിവയാണ് പ്രധാന ഘടകങ്ങള്഼. ഈ ഘടകങ്ങളെക്കുറിച്ചു്
ശരിയായ ജ്ഞാനമുണ്ടായിരുന്നാല്഼ മാത്രമേ അഗ്നിശമനപ്രവര്഼~
നങ്ങള്഼ ഫലവത്താകൂ.</p>

<p>1. ഇന്ധനം</p>

<p>	സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഇന്ധനവസ്തുക്കളാ~
ണ്. ഇന്ധനവസ്തുവിലുള്ള ജലാംശം, ഇന്ധന വസ്തു~
വിന്഼റെ വലിപ്പം, വിന്യാസം,അളവ്, ക്രമീകരണം തുടങ്ങിയവ
അതിന്഼റെ ജ്വല഼ത്തെ സാരമായി ബാധിക്കും.</p>

<p>(i) ജലാംശം</p>

<p>	വനത്തിലുള്ള ഇന്ധനവസ്തുക്കളില്഼ ജലാംശം പല
തോതിലായിരിക്കും ജലാംശം കുറയുന്തോറും തീപിടിക്കുവാ~
നും ത്വരിതഗതിയില്഼ കത്തിയെരിഞ്ഞു പോകുവാനുമുള്ള സാ~
ധ്യത വര്഼ധിക്കും. ജലാംശവും വരള്഼ച്ചയുമായി അഭേദ്യമായ
ബന്ധമുണ്ട് നീണ്ടുനില്ക്കുന്ന വരള്഼ച്ച ഇന്ധനവസ്തു~
ക്കളിലെ ജലാംശം തീരെ താഴ്ത്തുന്നതിനാല്഼ അവ വേഗം കത്തി~
യെരിഞ്ഞുപോകും.</p>

<p>	ഇലകള്഼ കൂടുതല്഼ കൊഴിയുവാനും, മരത്തിന്഼റെ ശിഖര~
ങ്ങളും ചെടികളും ചെറുമരങ്ങളും വരെ ഉണങ്ങുവാനും നീണ്ട~
വരള്഼ച്ച ഇടയാക്കും.</p>

<p>	ഉണങ്ങിയ ഇലയും തടിയും മററും പെട്ടെന്നു തീപിടി~
ച്ച് കത്തി ചാന്പലാകുന്നത് ജലാംശത്തിന്഼റെ അളവു കുറവായ~
തു കൊണ്ടാണ്.
-11-
(ii) ഇന്ധനത്തിന്഼റെ വലിപ്പം</p>

<p>	ജ്വലനത്തിന്഼റെ തോതു നിര്഼ണയിക്കുന്ന ഒരു പ്രധാന
ഘടകമാണ് ഇന്ധനവസ്തുവിന്഼റെ വലിപ്പം. വലിപ്പം കൂടുത~
ലാകുന്തോറും ഒരേ യൂണിററളവ് ഇന്ധനത്തിന്഼റെ ഉപരിതല
വിസ്തൃതി കുറഞ്ഞുവരുകയും ബാഷ്പീകരണ പ്രക്രിയ താ~
രതമ്യേന മന്ദഗതിയിലാകുകയും ചെയ്യുന്നു. നേരെമറിച്ച് വലി~
പ്പം കുറയുംതോറും ബാഷ്പീകരണം ത്വരിതപ്പെട്ട് ഇന്ധന 
വസ്തു ഉണങ്ങി ജ്വലനത്തിന് വേഗത്തില്഼ തയ്യാറാകുന്നു. ഒരു 
നിശ്ചിത അളവ് സ്ഥൂല ഇന്ധന വസ്തുവിന്഼റെ ജ്വലന~
ത്തിനു് അതേ അളവിലുള്ള സൂക്ഷ്മ ഇന്ധനത്തെക്കാള്഼ തീവ്രത
കുറഞ്ഞിരിക്കും. അതുപോലെ വേഗത്തില്഼ കത്തിതീരുന്നതും
സൂക്ഷ്മവസ്തുക്കള്഼ ആയിരിക്കും.</p>

<p>(iii) വിന്യാസം</p>

<p>	തറനിരപ്പില്഼ നിന്ന് വൃക്ഷങ്ങളുടെ തലപ്പു വരെ സമാ~
ന്തര-ലംബ തലങ്ങളിലുള്ള ഇന്ധനവസ്തുക്കളുടെ പരസ്പര 
ബന്ധത്തെയാണ് വിന്യാസം സൂചിപ്പിക്കുന്നത്.</p>

<p>	ഇന്ധനത്തിന്഼റെ വിന്യാസരീതി അതിനു ചുററുമുള്ള
വായുസഞ്ചാരം നിയന്ത്രിക്കും. അയഞ്ഞ -അകന്ന വിന്യാസം
വായുസഞ്ചാരം സുഗമമാക്കുകയും ഇന്ധനം വേഗത്തില്഼ ഉണ~
ങ്ങുന്നതിനും കത്തുന്നതിനും ഇടയാക്കുകയും ചെയ്യും.</p>

<p>	സമാന്തര വിന്യാസത്തില്഼ ഇന്ധനവസ്തുക്കള്഼ തമ്മില്഼
തമ്മില്഼ വളരെ അകന്നു കിടക്കുകയാണെങ്കില്഼ ജ്വലനം സാവകാ~
ശത്തിലായിരിക്കും.</p>

<p>	വിന്യാസം ലംബമായിട്ടാണെങ്കില്഼, അതായത് തറനിര~
പ്പു മുതല്഼ വൃക്ഷങ്ങളുടെ തലപ്പു വരെ ജ്വലനവസ്തുക്കള്഼
ഉണ്ടെങ്കില്഼ വൃക്ഷങ്ങള്഼ത്തന്നെ കത്തിക്കരിഞ്ഞുപോകുവാന്഼
സാധ്യതയുണ്ട്. തലപ്പുകള്഼ അടുത്തടുത്താണെങ്കില്഼ ശിഖരാ~
ഗ്നി ഉണ്ടാകാവുന്നതാണ്. ഹൈറേഞ്ചിലെ പുല്഼മേടുകളില്഼
വച്ചുപിടിപ്പിച്ചിട്ടുള്ള യൂക്കാലിപ്ററസ് തോട്ടങ്ങളില്഼ വേനല്഼~
ക്കാലത്ത് ഉണങ്ങിക്കിടക്കുന്ന പുല്ലിന് ഏതെങ്കിലും വിധത്തില്഼
തീ പിടിക്കുന്പോള്഼ അതില്഼ നിന്നും യൂക്കാലിപ്ററസ് മര~
-12-
ങ്ങള്഼ക്കും തീപിടിച്ച് വ്യാപകമായ തോതില്഼ ശിഖരാഗ്നി 
ഉണ്ടാകാറുണ്ട്. ഈ ശിഖരാഗ്നി ഹൈറേഞ്ചിലെ യൂക്കാലി~
പ്ററസ് തോട്ടങ്ങള്഼ക്കു വന്പിച്ച നാശനഷ്ടമാണ് വരുത്തിവ~
ച്ചിട്ടുള്ളത്.</p>

<p>(iv) അളവ്</p>

<p>	ഒരു നിശ്ചിതവിസ്തൃതിയില്഼ മൊത്തത്തിലുള്ള ഇന്~
ധനവസ്തുവിന്഼റെ അളവ് അഗ്നിയുടെ സ്വഭാവത്തെ സാരമാ~
ൟി ബാധിക്കും ഇന്ധനം കൂടുംതോറും അഗ്നി മൂലമുളവാ~
കുന്ന ചൂട് കൂടുകയും ഇന്ധനവസ്തുക്കള്഼ക്ക് നേരത്തെ
തന്നെ ചൂടുപിടിച്ച് ജ്വലിക്കുവാനുള്ള സാഹചര്യം ഒരുക്കുക~
യും ചെയ്യും. ഇത്തരം അഗ്നി നിയന്ത്രിക്കുവാന്഼ വൈഷമ്യമാ~
ണ്. അഗ്നിനിയന്ത്രണ രേഖകള്഼ സൃഷ്ടിക്കുവാന്഼ കൂടുതല്഼
ഇന്ധനവസ്തുക്കള്഼ മാറേറണ്ടിവരികയും ചെയ്യും</p>

<p>(v)ക്രമീകരണം</p>

<p>	ഓരോ സ്ഥലത്തെയും ഇന്ധനവസ്തുക്കളും സ്വാഭാവി~
കവും മനുഷ്യനിര്഼മിതവുമായ നിയന്ത്രണമാര്഼ഗവും തമ്മിലുള്ള
ബന്ധമാണ് ക്രമീകരണം കൊണ്ടുദ്ദേശിക്കുന്നത്. ചിലതരം
വനങ്ങളില്഼ യഥേഷ്ടം തീ പടര്഼ന്നു പിടിക്കുന്നു. ഇതിനൊരു
ഉത്തമോദാഹരണമാണ് യൂക്കാലിപ്ററസ് തോട്ടങ്ങളിലുണ്ടാ~
കുന്ന ശിഖരാഗ്നി. എന്നാല്഼ ശിഖരാഗ്നി നമ്മുടെ തേക്കുതോ~
ട്ടങ്ങളിലോ സ്വാഭാവിക വനങ്ങളിലോ ഇല്ലെന്നുതന്നെ പറയാം. 
യൂക്കാലിപ്ററസ് തോട്ടങ്ങളില്഼ അഗ്നി നിയന്ത്രണത്തിന്഼റെ
ഭാഗമായി അഗ്നികഠിന (എളുപ്പത്തില്഼ തീപിടിക്കാത്ത) മരങ്ങ~
ളുടെ ബെല്഼ററ് ഇടവിട്ടിടവിട്ട് നിര്഼മ്മിക്കുന്നത് ഉത്തമമായിരി~
ക്കും. പ്രകൃതിദത്തവനങ്ങളില്഼ അഗ്നികഠിനസ്പീഷീസുക~
ളും അഗ്്നി മ഼ൃദുല (എളുപ്പത്തില്഼ തീ പിടിക്കുന്ന) സ്പീഷി~
സുകളും ഇടകലര്഼ന്നു വളരുന്നതുകൊണ്ട് മനുഷ്യനിര്഼മിത വന~
ങ്ങളിലെപ്പോലെ വ്യാപകമായ തോതിലുള്ള അഗ്നിബാധ താര~
തമ്യേന കുറവാണ്.</p>

<p>2. കാലാവസ്ഥ</p>

<p>	ഈര്഼പ്പം, ചൂട്, ആപേക്ഷിക ആര്഼ദ്രത, കാററ് മിന്നല്഼
എന്നിവയാണ് അഗ്നിയുമായി ബന്ധപ്പെട്ട പ്രധാന കാലാവ~
സ്ഥാഘടകങ്ങള്഼.
-13-
(i) ഈര്഼പ്പം</p>

<p>	ഈര്഼പ്പം ലഭിക്കുന്നത് മഴ, തുഷാരം, മഞ്ഞ് എന്നിവ മൂല~
മാണ്. മഴക്കാലത്ത് കാട്ടുതീ ഉണ്ടാകാറില്ല. കാരണം, കാട്ടിലെ
ഇന്ധനവസ്തുക്കളില്഼ ധാരാളം ജലംശം കാണുമെന്നതു തന്നെ.
ജൂണ്഼ മുതല്഼ നവന്പര്഼ വരെയുള്ള മാസങ്ങളില്഼ സാധാരണ മഴ~
ലഭിക്കാറുള്ളതിനാല്഼ ഈ കാലഘട്ടം തീര്഼ത്തും അഗ്നിരഹിതമാ~
ണെന്നു പറയാം.</p>

<p>(ii) കൂടിയ ചൂട് ഇന്ധനത്തിന്഼റെ ഉപരിതലതാപം വര്഼ധി~
പ്പിച്ച് ജലാംശം നീക്കം ചെയ്യുന്നതിനാല്഼ ജ്വലനക്രിയ ത്വരിത~
ഗതിയിലാക്കും. അതുകൊണ്ടു് അഗ്നി നിവാരണ പ്രവര്഼ത്തന~
ങ്ങള്഼ ഊര്഼ജിതപ്പെടുത്തേണ്ടത് അന്തരീക്ഷ താപനില കൂടിയിരി~
ക്കുന്ന പകല്഼സമയത്താണ്.</p>

<p>(iii) ആപേക്ഷിക ആര്഼ദ്രത</p>

<p>	വായുവിന് സ്പോഞ്ചുപോലെ ജലാംശം ഉള്഼ക്കൊള്ളു~
വാന്഼ സാധിക്കും. പൂര്഼ണ പൂരിതാവസ്ഥയില്഼ ആപേക്ഷിക
ആര്഼ദ്രത 100 ശതമാനമായിരിക്കും. ആപേക്ഷിക ആര്഼ദ്രതയ്ക്ക്
വ്യത്യാസം സംഭവിക്കുന്നത഼് താപനിലയിലുള്ള മാററം കൊണ്ടോ
വായുവിലെ ജലാംശത്തിന്഼റെ അളവിലുള്ള മാററം കൊണ്ടോ~
ആണ്. ചൂടുവായുവിന് തണുത്ത വായുവിനെക്കാള്഼ കൂടുതല്഼
ജലാംശം ഉള്഼ക്കൊള്ളുവാന്഼ കഴിയും. താപം ഉദ്ദേശം 10c കൂ~
ടുന്പോള്഼ ആപേക്ഷിക ആര്഼ദ്രത പകുതിയായി ചുരുങ്ങും.
താപം കൂടുംതോറും ആപേക്ഷിക ആര്഼ദ്രത കുറയുകയും സ്~
പോഞ്ചുപോലെ വര്഼ത്തിക്കുന്ന വായു ഇന്ധനത്തില്഼ നിന്നും
ഭൂമിയില്഼നിന്നും ജലാംശം ആഗിരണം ചെയ്യുകയും ചെയ്യുന്നു.
അങ്ങനെ ആപേക്ഷിക ആര്഼ദ്രത കുറഞ്ഞിരിക്കുന്പോള്഼ ജ്വലന~
ത്തിനുള്ള സാധ്യത ഏറിയിരിക്കും.</p>

<p>(iv) കാററ്
	തീയുടെ പെരുമാററത്തെ ബാധിക്കുന്ന ഒരു സുപ്രധാന
ഘടകമാണ് കാററ് ഇന്ധനം വേഗത്തില്഼ ഉണങ്ങുന്നതിന്
കാററു സഹായകരമാണ഼്. ഓക്സിജന്഼ സപ്ലൈ വര്഼ധിപ്പിക്കും.
-14-
തീക്കനല്഼ പറത്തിക്കൊണ്ടു പോയി മററു സ്ഥലത്തു നിക്ഷേപി~
ച്ച് അഗ്നി വ്യാപിപ്പിക്കുവാന്഼ ശക്തിയേറിയ കാററിന് കഴി~
യും. തീ കത്തുന്നത് പുല്഼മേടിനാണെങ്കില്഼ പത്തു കി. മീററര്഼
വേഗത്തിലുള്ള കാററിന് കാററില്ലാത്ത സമയത്തേക്കാള്഼ പത്തിര~
ട്ടി വേഗത്തില്഼ തീ പടര്഼ത്താന്഼ സാധിക്കും.</p>

<p>(v) മിന്നല്഼</p>

<p>	പ്രകൃതിയിലെ ഒരു പ്രതിഭാസമായ മിന്നാല്഼ ആണ് സ്വാ~
ഭാവികമായി തീകത്തുവാന്഼ ഇടയാക്കുന്ന മുഖ്യഘടകം. എന്നാല്഼
ഇതു മൂലമുള്ള നാശനഷ്ടങ്ങള്഼ കുറവാണ്. അവിടവിടെയായി
ചുരുക്കം ചില വൃക്ഷങ്ങള്഼ മിന്നലേററുണങ്ങിപ്പോകുമെന്നല്ലാ~
തെ വന്പിച്ച തോതില്഼ തീപിടച്ചു വനംനശിക്കുന്ന സംഭവങ്ങള്഼
ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. 1983-ല്഼ ആര്യങ്കാവിലുള്ള
ബോര്഼ഡിലോണ്഼ സ്ഥിര സംരക്ഷണപ്ളോട്ടിലെ നാലഞ്ചു തേ~
ക്കുമരങ്ങള്഼ മിന്നലേററുണങ്ങിപ്പോകുകയുണ്ടായി.</p>

<p>3. ഋതു</p>

<p>	നമ്മെ സംബന്ധിച്ചിടത്തോളം ഡിസംബര്഼ മുതല്഼ മേയ്
വരെുള്ള വേനല്഼ക്കാലമാണ് അഗ്നിശല്യം ഉള്ള കാലം. ജൂണ്഼
മുതല്഼ നവംബര്഼ വരെ നീണ്ടുനില്഼ക്കുന്ന മഴക്കാലത്ത് വനങ്ങ~
ളില്഼ തീ ഉണ്ടാകാറേയില്ല. വേനല്഼ക്കാലത്ത് ഇല കൊഴിയും വന~
ങ്ങളിലെ വൃക്ഷങ്ങള്഼ ഇലകൊഴിക്കുന്നതിനാല്഼ കൂടുതല്഼ ഇന്
ധനവസ്തുക്കള്഼ തറയില്഼ കുമിഞ്ഞു കൂടുകയും അവയില്഼
സൂര്യരശ്മികള്഼ നേരിട്ടു പതിച്ച് ജലാംശം വലിഞ്ഞ് ജ്വലന
വിധേയമായിത്തീരുകയും ചെയ്യും. എന്നാല്഼ നിത്യഹരതവന~
ങ്ങളില്഼, സൂര്യരശ്മികള്഼ നിലത്തു പതിക്കാത്തതുകൊണ്ട് മണ്ണി~
നോ വളമണ്ണിനോ ചൂടേല്഼ക്കുന്നില്ല. ഇന്ധനവസ്തുക്കളില്഼
ജലാംശം നിലനില്഼ക്കുകയും ചെയ്യും. അതിനാല്഼ തീ കത്താനു~
ള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. ശല്യങ്ങള്഼ക്കു വിധേയമാ~
കാത്ത നിത്യഹരിതവനങ്ങളില്഼ അഗ്നിബാധയുണ്ടാകുന്ന പ്രശ്~
നമേ ഉദിക്കുന്നില്ല.
 
4. സമയം</p>

<p>	ഇന്ധന വസ്തുക്കള്഼ ജ്വലനവിധേയമാക്കുന്ന ഘടകങ്ങ~
ളായ ചൂട്, ആപേക്ഷിക ആര്഼ദ്രത, കാററ് എന്നിവയുടെ
-15-
പ്രവര്഼ത്തനം പകല്഼ക്കാലത്തെ പ്രത്യേക സമയത്തെ ആശ്രയിച്ചി~
രിക്കും. ഇന്ധനം ഉണങ്ങുന്നതും കത്തുന്നതും പകല്഼സമയത്ത്
താരതമ്യേന ദ്രുതഗതിയിലായിരിക്കും. അതുകൊണ്ട് അഗ്നി~
നിയന്ത്രണ പ്രവര്഼ത്തനങ്ങള്഼ ചെയ്യുന്നതിന് പകല്഼ക്കാലത്തെ
സമയം ഒരു പ്രധാന ഘടകമായി മാറുന്നു. ഈ പ്രവര്഼ത്തനങ്ങള്഼
ക്ക് ഉചിതമായ സമയംരാത്രിയും അതിരാവിലെയുമാണ്. അഗ്~
നിനിയന്ത്രണത്തിനുവേണ്ടി നിര്഼മ്മിക്കുന്ന അഗ്നിരേഖ*കളിലെ~
ഇന്ധനവസ്തുക്കള്഼ രേഖാമധ്യത്തില്഼ ഒതുക്കികൂട്ടി സന്ധ്യ~
യ്ക്കോ രാവിലെയോ മാത്രം കത്തിക്കുന്നതിന്഼റെ പിന്നിലുള്ള
തത്വം വ്യക്തമാണല്ലോ.</p>

<p>5. സ്ഥലത്തിന്഼റെ കിടപ്പ്</p>

<p>(i) ചരിവ്</p>

<p>	ചരിവേറിയ സ്ഥലങ്ങളില്഼ തീജ്വാല താരതമ്യേന ഭൂത~
ലത്തോടടുത്തായിരിക്കുന്നതിനാല്഼ ഇന്ധനവസ്തുക്കള്഼ മുന്഼~
കൂട്ടി ചൂടുപിടിച്ചുണങ്ങി ജ്വലനവിധേയമായിത്തീരുന്നു. ചരി~
വ് കൂടിയ മലകളില്഼ തീജ്വാല യഥാര്഼ഥത്തില്഼ മുകളിലുള്ള~
ഇന്ധനവസ്തുക്കളെ സ്പര്഼ശിച്ചുകൊണ്ടായിരിക്കും കത്തുക.</p>

<p>	കുത്തനെയുള്ള ചരിവിന്഼റെ വേറൊരു പ്രത്യേകത അവി~
ടെയുണ്ടാകുന്ന കാററ് പകല്഼സമയത്ത് നിരന്തരം മുകളിലേക്ക~
ടിച്ച് വിശറിപോലെ പ്രവര്഼ത്തിച്ച് അഗ്നിക്ക് ശക്തിപ്പെടു~
വാനുള്ള പരിതസ്ഥിതി സൃഷ്ടിക്കും.</p>

<p>	പശ്ചിമ ഘട്ടത്തിലെ ചരിവുകളില്഼ സ്ഥിതിചെയ്യുന്ന
വനങ്ങളില്഼ തീ പടര്഼ന്നു പിടിക്കുവാനുള്ള പ്രവണത ഏറിയി~
രിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്.</p>

<p>(ii) ദര്഼ശനം</p>

<p>	സൂര്യരശ്മി നേരെ വീഴുന്ന വനഭൂമിയിലെ ഇന്ധന വ~
സ്തുക്കള്഼ സൂര്യരശ്മി ചരിഞ്ഞു പതിക്കുന്ന വനഭൂമിയിലെ
ഇന്ധനവസ്തുക്കളേക്കാള്഼ നേരത്തെ ചൂടുപിടിച്ചുണങ്ങും.
വേനല്഼ക്കാലത്ത് സൂര്യന്഼ അധികപക്ഷവും ദക്ഷിണ അക്ഷാം~
--------
*അഗ്നി രേഖ (fire line) രേഖയെന്നാണ് വിശേപ്പിച്ചിരിക്കുന്നതെങ്കിലും സാധാ~
രണ ഇതിന് 5.2. മീററര്഼ വീതി ഉണ്ടായിരിക്കും.</p>

<p>-16-   
ശത്തില്഼ ആയതിനാല്഼ തെക്കോട്ട് ചരിഞ്ഞു കിടക്കുന്ന ഭാഗങ്ങള്഼
വടക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഭാഗത്തെക്കാള്഼ കൂടുതല്഼ അഗ്നി~
ബാധയ്ക്കിരയാകുവാന്഼ സാധ്യതയുണ്ട്. കൂടാതെ അഗ്നി~
കൂടുതല്഼ ശക്തിയായി പടര്഼ന്നു പിടിക്കുന്നതും ദക്ഷിണ ദര്഼~
ശന ചരിവുകളിലായിരിക്കും.
-17-
	ഈര്഼പ്പം കൂടുതല്഼ സംരക്ഷിക്കപ്പെടുന്നത് വടക്കന്഼
ചരിവുകളിലായതിനാലാണ് വടക്കോട്ട് ദര്഼ശനമുള്ള ചരിവുക~
ളിലെ വനങ്ങള്഼ കൂടുതല്഼ പുഷ്ടി പ്രാപിച്ചു കാണുന്നത്.</p>

<p>   വന ഇന്ധനങ്ങള്഼</p>

<p>	വനങ്ങളുടെ തരവും സ്വഭാവവും അനുസരിച്ചു് ഇന്ധന~
വസ്തുക്കളുടെ അളവ് , ജ്വലനവിധേയത്വം അഗ്നിയുടെ പട~
രല്഼ തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും.</p>

<p>1. ഹരിതവനങ്ങള്഼</p>

<p>	ശല്യങ്ങള്഼ക്കു വിധേയമാകാത്ത നിത്യഹരിതവനങ്ങളില്഼
വൃക്ഷാവശിഷ്ട഼ള്഼ തറയില്഼ നല്ല കനത്തില്഼ ഉണ്ടായിരിക്കും.
എന്നാല്഼ എപ്പോഴും ഈര്഼പ്പപൂരിതമായിരിക്കുന്നതിനാല്഼ ജ്വല~ 
നം സംഭവിക്കുന്നില്ലെന്നേയുള്ളൂ. എപ്പോള്഼ മരങ്ങള്഼ മുറിക്കപ്പെ~
ട്ട് ഈ ഇന്ധനവസ്തുക്കള്഼ സൂര്യതാപമേററ് ഉണങ്ങുവാന്഼ ഇട~
യാകുന്നോ അപ്പോള്഼ ഇവ ജ്വലന സജ്ജമാകുകയും അഗ്നിയു~
ടെ സാമീപ്യത്തില്഼ കത്തിയെരിയുകയും ചെയ്യും. ഇന്ധനത്തി~
ന്഼റെ അളവ് താരതമ്യേന കൂടിയിരിക്കുന്നതിനാല്഼ അഗ്നിബാ~
ധ ശക്തിയേറിയതായിരിക്കും. നിത്യഹരിതവൃക്ഷങ്ങളുടെ ഇല~
കൊഴിയും വൃക്ഷങ്ങളുടേതിനെക്കാള്഼ ജലാംശം കുറഞ്ഞിരിക്കുക~
യും ചെയ്യും. അതുകൊണ്ട് തീപിടിക്കുവാനുള്ള സാധ്യത,
ഹരിതവൃക്ഷങ്ങള്഼ക്ക് ഏറിയിരിക്കും.</p>

<p>	ഹരിതവനങ്ങള്഼ തീയുടെയും മററും ശല്യത്തിനു നിരന്ത~
രം വിധേയമാകുന്പോള്഼ പുല്഼മേടുക഼ളായോ അഗ്നി കഠിന വൃ~
ക്ഷങ്ങള്഼ കൂടുതലുള്ള ഇലകൊഴിയും വനങ്ങളായോ മാറും. സയ~
ലന്഼റ്വാലിയില്഼ പോലും ഈ പ്രക്രിയ ദര്഼ശിക്കാവുന്നതാണ്.</p>

<p>2. ഇലകൊഴിയും വനങ്ങള്഼</p>

<p>	കേരളത്തിലെ വനങ്ങളില്഼ ഭൂരിഭാഗവും ഈ വിഭാഗത്തില്഼
പെടുന്നതാണ്. എല്ലാ വര്഼ഷവും ഇത്തരം വനങ്ങളില്഼ തീ കയറി~
യിറങ്ങുന്നതിനാല്഼ ഇത്തരം വനങ്ങളുടെ തറയില്഼ തന്നാണ്ടില്഼
-18-
കൊഴിഞ്ഞു വീഴുന്ന ഇലകളും മററു വൃക്ഷാവശിഷ്ടങ്ങളുമേ 
കാണുകയുള്ളു. മിക്കവാറും ഡിസംബര്഼ -ജനുവരിയില്഼ മരങ്ങള്഼
ഇലകൊഴിക്കുന്നതിനു പുറകെ എത്തുന്ന തീ അവയെല്ലാം കത്തി~
ച്ചു ചാന്പലാക്കുകയും ചെയ്യും. ഉണങ്ങിയ മരങ്ങളല്ലാതെ പച്ച
മരങ്ങള്഼ സാധാരണ കത്താറില്ല. എന്നാല്഼ പച്ചമരങ്ങള്഼ തീയുടെ 
ആഘാതമേററ് കാലക്രമേണ ഉണങ്ങിപ്പോകുക സാധാരണയാ~
ണ്. അങ്ങനെ ഇടതൂര്഼ന്നു വളര്഼ന്നിരുന്ന വനങ്ങള്഼ സാന്ദ്രത കു~
റഞ്ഞ് തുറസ്സായ വനങ്ങളായി പരിണമിക്കുകയും അഗ്നി~
കഠിന സ്പീഷീസുകളായി നെല്ലി, പേഴ്, ഫീനിക്സ് തുട~
ങ്ങിയവ മാത്രമടങ്ങുന്ന പുല്഼മേടുകളായി (സാവന്ന) തീരുക~ 
യും ചെയ്യുന്നു.</p>

<p>3. തേക്കുതോട്ടങ്ങള്഼
 
	ടോങ്ക്യാക്കൃഷിയുള്ള തൈതോട്ടങ്ങളൊഴികെ ബാക്കിയുള്ള~
വയിലെല്ലാം വേനല്഼ക്കാലത്ത് തീ കൟറും. തേക്ക് ഇലകൊഴി~
ക്കുന്ന വൃക്ഷമായതിനാല്഼ കൊഴിഞ്ഞുവീഴുന്ന ഇലകളെല്ലാം 
അടിക്കാടുകളുണ്ടെങ്കില്഼ അവയോടൊപ്പം കത്തി ചാന്പലാകും
തേക്ക് പൊതുവെ അഗ്നി കഠിന സ്പീഷീസാണെങ്കിലും തീ
തേക്കുതടിയുടെ ഗുണത്തെ സാരമായി ബാധിക്കുക തന്നെ
ചെയ്യും.</p>

<p>4. യൂക്കാലിപ്ററസ് തോട്ടങ്ങള്഼</p>

<p>	യൂക്കാലിപ്ററശ് ഗ്രാന്഼ഡിസ്, യൂക്കാലിപ്ററസ്
ടെറിററിക്കോര്഼ണസ് എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും
തോട്ടാടിസ്ഥാനത്തില്഼ വച്ചുപിടിപ്പിച്ചിട്ടുള്ളത്. അതില്഼ യൂ~
ക്കാലിപ്ററസ് ഗ്രാന്഼ഡിസ് ഹൈറേഞ്ചിലെ പുല്഼മേടുകളിലാ~
ണ് കൂടുതലും നട്ടിട്ടുള്ളത്. ഇടതൂര്഼ന്നു വളരുന്ന യൂക്കാലി~
പ്ററസ് തോട്ടങ്ങളില്഼ പുല്ലുള്഼പ്പെടെയുള്ള മററു സസ്യങ്ങള്഼
വളര്഼ന്നു പുഷ്ടി പ്രാപിക്കുകയില്ല. എന്നാല്഼ യൂക്കാലിപ്ററ~
സ് വൃക്ഷങ്ങള്഼ കുറവാണെങ്കില്഼ പുല്ലിന്഼റെ ആധിക്യം വര്഼ധി~
ക്കും. ആനപ്പുല്ല് (എലിഫന്഼റ് ഗ്രാസ്) ആണ് അധികം.
ഒക഼്റേറാബര്഼-നവന്പര്഼ മാസ഼ങ്ങളില്഼ പുല്ല് പൂക്കുന്നതിനെ തു~
ടര്഼ന്ന് ഉണങ്ങുന്നു. തീയുടെ സാമീപ്യത്തില്഼ 11/2 -2മീറററോളം
-19-
ഉയരമുള്ള ആനപ്പുല്ല് കത്തുന്പോള്഼ അഞ്ചാറുമീററര്഼ വരെ ഉയര~
ത്തില്഼ തീജ്വാല വരും. ഹരിതവൃക്ഷമായ യൂക്കാലിപററ്~
സിന്഼റെ ഇലയില്഼ ബാഷ്പശീല എണ്ണ ധാരാളമുള്഼ലതുകൊണ്ട്
പച്ചയായിരിക്കുന്പോള്഼ തന്നെ ഈ തീജ്വാലയില്഼ അവ കത്തി~
ത്തുടങ്ങും. തുടര്഼ന്നുണ്ടാകുന്ന ശിഖരാഗ്നിയുടെയും തല്഼ഫല~
മായുണ്ടാകുന്ന നാശനഷ്ടങ്ങളുടെയും തോത് ഊഹിക്കാവുന്ന~
തേയുള്ളു.</p>

<p>	യൂക്കാലിപ്ററസ് ടെററിക്കോര്഼ണിസ് തോട്ടങ്ങള്഼
അധികവും സ്വാഭാവിക വനങ്ങള്഼ തെളിച്ചാണ് നിര്഼മിച്ചിട്ടു~
ള്ളത്. ഇവിടെ പുല്ലിന്഼റെ ആധിക്യം യൂ ഗ്രാന്഼ഡിസ് തോട്ടങ്ങ~
ളിലെഅപേക്ഷി്ച് കുറവാണ്. എന്നാല്഼ അടുത്തുള്ള വനങ്ങ~
ളിലോ ഇതിന്഼റെ തോട്ടങ്ങളില്഼ തന്നെയോ ഉണ്ടാകുന്ന തീ പടര്഼ന്നു
പിടിച്ച് ശിഖരാഗ്നിയായി മാറുവാന്഼ സാധ്യത ഉണ്ട്.</p>

<p>	അങ്ങനെ 15000 ഹെക്ടറോളം വരുന്ന യൂ. ഗ്രാന്഼ഡിസ്
തോട്ടങ്ങളും 25000 ഹെക്ടറോളുമുള്ള യൂ. ടെറിററിക്കോര്഼ണിസ്
തോട്ടങ്ങളും അഗ്നിഭീതിയുടെ വക്കത്താണ് സ്ഥിതിചെയ്യുന്ന~
തെന്ന് മനസ്സിലാക്കേണ്ടതാണ്.</p>

<p>5. മററു തോട്ടങ്ങള്഼</p>

<p>	മട്ടി, ഇലവ്, സില്഼വര്഼ ഓക്ക്, വാക, വാററില്഼, മഹോഗ~
ണി, കുന്പിള്഼, കശുമാവ്, കാററാടി തോട്ടങ്ങല്഼ എല്ലാം വര്഼ഷ~
വും ഉപരിതലാഗ്നി ഉണ്ടാക഼ാറുണ്ട്. ശിഖരാഗ്നി പുരുക്കമാ`
യി വാററില്഼തോട്ടങ്ങളിലും കാററാടി തോട്ടങ്ങളിലും ഉണ്ടാകാറു~
ണ്ടെങ്കിലും യൂക്കാലിപ്ററസ് തോട്ടങ്ങളിലെപ്പോലെ നഷ്ടം
വ്യാപകമല്ല.</p>

<p>      അഗ്നിബാധ-ദോഷങ്ങള്഼</p>

<p>(i) വസ്തുനാശം</p>

<p>	6000 ച.കി. മീറററോളം വനഭൂമിയില്഼ എല്ലാ വര്഼ഷവും
ഉപരിതലാഗ്നി ഉണ്ടാകാറുണ്ട്. ഒരു ച.കി. മീറററില്഼ ഏകദേ~
ശം 500 മെ. ടണ്഼ ഇന്ധവസ്തുക്കളെങ്കിലും ഇലയും മററു
വൃക്ഷാവശിഷ്ടങ്ങളും, ഉണ്ടായിരിക്കും ഈ വസ്തുക്കളെല്ലാം
-20-
കത്തി ചാന്പലാകും. പുതുമഴയോടുകൂടി ഈ ചാന്പല്഼
ഒഴുകിപ്പോകുകയും ചെയ്യും. അതേ സമയം തീയ്ക്കിരയാകാ~
തെ ഈ ജൈവ വസ്തുക്കള്഼ തറയില്഼ കിടന്നിരുന്നെങ്കില്഼ അവ
ക്രമേണ ചീഞ്ഞഴുകി ഹ്യൂമസാകുമായിരുന്നു. ഹ്യൂമസ് മണ്ണി~
ന്഼റെ ഫലപുഷ്ടി വര്഼ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.
ഇങ്ങനെ വര്഼ഷതോറും കത്തി നശിച്ചുപോകുന്ന വൃക്ഷാവശി~
ഷ്ടങ്ങള്഼ ഏകദേശം 30,00,000 മെട്രിക് ടണ്ണോളം വരും.</p>

<p>	ഹൈറേഞ്ചില്഼ വള്ളക്കടവ്-പന്പ മേഖലയിലുള്ള 8000
ഹെക്ടറോളം വരുന്ന യൂ. ഗ്രാന്഼ഡിസ് തോട്ടങ്ങളില്഼ പകുതി~
യോളം തീ മൂലം അപ്രത്യക഼്ഷമായിട്ടുണ്ട്. 1959-1967 കാല
ഘട്ടത്തില്഼ വച്ചുപിടിപ്പിച്ച ഈ തോട്ടങ്ങളില്഼ 1967 വരെ അഗ്നി~
നിവാരണ പ്രവര്഼ത്തനങ്ങള്഼ ഊര്഼ജ്ജിതമായ നടപ്പിലാക്കിയി~
രുന്നു. എന്നാല്഼ 1967 നുശേഷം വിവിധ കാരണങ്ങള്഼കൊണ്ട്
അഗ്നിവാരണ പ്രവര്഼ത്തനങ്ങള്഼ക്ക് മാന്ദ്യം സംഭവിച്ചു.
അതിന്഼റെ ഫലം തോട്ടങ്ങളില്഼ ദൃശ്യമാവുകയും ചെയ്തു.
1977-78 ല്഼ ഈ തോട്ടങ്ങളില്഼ നടത്തിയ സര്഼വേ തെളിയിച്ചത്
മൂന്നില്഼ രണ്ടു ഭാഗം യൂക്കാലിപ്ററസ് മരങ്ങളും മൊത്തത്തില്഼
നഷ്ടപ്പെട്ടുപോയെന്നാണ്. മരങ്ങള്഼ ഒററയായും കൂട്ടമായും
കത്തിക്കരിഞ്ഞുപോയിട്ടുണ്ട്. മൌണ്ട്്്്പ്ളാറേറാ എന്ന ഭാഗത്ത്
തുടര്഼ച്ചയായി വച്ചുപിടിപ്പിച്ചിരുന്ന 2000 ഹെക്ടറിനട഼ുത്തു
തോട്ടങ്ങള്഼ അപ്പാടെ തീ വിഴുങ്ങിക്കളഞ്ഞു. അവിടെ ഇപ്പോള്഼
അവശേഷിക്കുന്നത്, അവിടവിടെ നില്ക്കുന്ന ഉണക്കമരങ്ങളും
പൊന്തയില്഼ പതുങ്ങിക്കഴിൟുന്ന കരിഞ്ഞ മരക്കുററികളും മാത്ര~
മാണ്. ഇവിടെനിന്നു കിട്ടുന്ന യൂക്കാലിപ്ററസ്തടിയായിരു~
വൈക്കത്തിനടുത്ത് വെള്ളൂരില്഼ സ്ഥാപിച്ചിട്ടുള്ള ന്യൂസ്
പ്രിന്഼റ് ഫാക്ടറിക്ക് ആണ്ടുതോറും (ഒരു ലക്ഷം മെ.ടണ്഼ വീ~
തം സപ്ളൈ െചയ്തിരുന്നത്. അസംസ്കൃത വസ്തുവി~
ന്഼റെ കുറവുമൂലം ഉണ്ടായേക്കാവുന്ന വൈഷമ്യങ്ങളും മററു
നഷ്ടങ്ങളും ദേശീയ താല്഼പര്യങ്ങളെ പ്രതികൂലമായി ബാധി~
ക്കുമെന്നെടുത്തു പറയേണ്ടതില്ലല്ലൊ.</p>

<p>	തേക്കുതോട്ടങ്ങളില്഼ ഉണ്ടായിക്കൊണ്ടിരിക്കുന്ന വാര്഼ഷിക
തീ, അഗ്നി കഠിനയിനത്തില്഼പ്പെട്ട തേക്കുമരങ്ങളെ നിര്഼ജീവ~
-21-
മാക്കുന്നില്ലെങ്കില്഼തന്നെ, തടിയുടെ ഗുണത്തെ സാരമായി ഹനി~
ക്കുന്നുണ്ട്. തടിയില്഼ സൂക്ഷ്മ സുഷിരങ്ങള്഼ പോലും പ്ര~
ത്യക്ഷപ്പെട്ട് അതിന്഼റെ ബലത്തിലും നിലനില്പിലും കോട്ട~
മുണ്ടാകുന്നു. നിരന്തരമായ തീകത്തലും വളമണ്ണ് (ഹ്യൂമസ്)
ഒഴുകിപ്പോകലും മണ്ണിന്഼റെ വീര്യം കൊടുത്തുന്നതിനാല്഼ ഉപരി~
തലഫീഡറായ (സര്഼ഫസ്ഫീഡര്഼) തേക്ക് പോഷകമില്ലാതെ
വളര്഼ച്ച മുരടിച്ചുപോകുന്നു. ഈ പ്രക്രിയ പ്രത്യക്ഷമായി ദര്഼~
ശിക്കാവുന്നത് ചരിവുള്ള ഭൂമിയില്഼ നില്഼ക്കുന്ന തോട്ടങ്ങളിലാ~
ണ്. എന്നാല്഼ തീ കയറാത്ത സ്വാഭാവിക വനങ്ങളില്഼ കുന്നുക
ളുടെ ചരിവിലും മരങ്ങള്഼ ഒരേപോലെ വളര്഼ന്നു പുഷ്ടിപ്രാ~
പിക്കുന്നതായി കാണാം.</p>

<p>(ii) പുനരുദ്ഭവത്തിന് തടസ്സം</p>

<p>	ഇലകൊഴിയും വനങ്ങളിലെ പ്രധാനപ്പെട്ട പല സ്പീ~
ഷീസുകളും പുഷ്പിച്ച് കായ്കള്഼ പാകമാകുന്നത് വേനല്഼~
ക്കാലത്താണ്. ഉദാ: തേക്ക്, തേന്പാവ്, വേങ്ങ, മരുതി തറയില്഼
വീണുകിടക്കുന്ന കായ്കള്഼ ഉപരിതലാഗ്നിയില്഼ കത്തി നശി~
ക്കുന്നതിനാല്഼ സ്വാഭാവിക പുനരുദ്ഭവം ഗണ്യമായ തോതില്഼
കുറയുന്നു. തീയില്഼ നിന്ന് രക്ഷപ്പെട്ട് കിളിര്഼ത്താല്഼തന്നെ
അടുത്ത വര്഼ഷത്തെ തീയില്഼പ്പെട്ട് അവ കരിഞ്ഞുപോകുകയും
ചെയ്യും. ഉപരിതലാഗ്നിയുടെ ഉഗ്രതയനുസരിച്ച് ഭൂതല
സസ്യങ്ങള്഼ മൊത്തമായോ ഭാഗികമായോ കരിഞ്ഞു പോകുന്നു.</p>

<p>	തീ കയറിയ ഇലകൊഴിയും വനങ്ങള്഼, പൊതുവെ വില~
യേറിയ വൃക്ഷങ്ങളുടെ തൈകളും ചെറുമരങ്ങളും നഷ്ടപ്പെട്ട്
പ്രായമേറിയതും ഇടത്തരത്തില്഼പ്പെട്ടതുമായ മരങ്ങള്഼ മാത്രം പ്ര~
മുഖമായി നല്഼ക്കുന്ന ഒരു തുറന്ന വനത്തിന്഼റെ പ്രതീതിയാണ്
നമുക്ക് കാഴ്ചവയ്ക്കുന്നത്. ഇതു സംബന്ധിച്ച് പഠനവും
ഗവേഷണവും നടത്തുവാനായി കേരളത്തില്഼ വിവിധ ഭാഗങ്ങ~
ളില്഼ 1983-ല്഼ അഞ്ച് റിസര്഼ച്ച് പ്ളോട്ടുകള്഼ എടുത്തിട്ടുണ്ട്. ഇ~
വിടെ രണ്ടുവര്഼ഷംകൊണ്ട്, അഗ്നിയുടെ അഭാവം നിമിത്തം പ്ര~
കടമായ മാററം കാണാനുണ്ട്. പുനരുദ്ഭവം ആശാവഹമായ തോ~
തില്഼ പുരോഗമിക്കുന്നു. അടിത്തട്ടിലെ സസ്യങ്ങള്഼ ഓജസ്സ്
-22-
വീണ്ടെടുത്തിട്ടുണ്ട്. തറയില്഼ ഇലയും മററും അടിഞ്ഞുകിടന്ന്
വളമണ്ണിന്഼റെ ഉല്പാദന പ്രക്രിയ ദ്രുതഗതിയിലായിട്ടുമുണ്ട്.
(iii) പരിസ്ഥിതിപരമായ സ്ഥാനം</p>

<p>	സന്പന്നവ഼നത്തിന്഼റെ സന്തുലിതാവ്സഥ നശിപ്പിക്കുന്ന
മുഖ്യഘടകം തീയാണ്. നിരന്തരമായുണ്ടാകുന്ന കാട്ടുതീ മൂലം
സന്പന്നമായ വനങ്ങള്഼ ക്ഷയിക്കുകയും തീയും വരള്഼ച്ചയും
സഹിക്കുന്ന ദരിദ്രസമൂഹം അവശേഷിക്കുകയും ചെയ്യും. ഹൈ~
റേഞ്ചുകളില്഼ ഏതാണ്ട് 25000 ഹെക്ടറോളം വനഭൂമിയാണ്
ശുദ്ധ പുല്഼മേടുകളായിട്ടുള്ളത്.ഇതില്഼ 10000 ഹെക്ടറോളം
ഭൂമിയില്഼ യൂക്കാലിപ്ററസ് ഗ്രാന്഼ഡിസ് വച്ചുപിടിപ്പിച്ചിട്ടു~
ണ്ട്. ഇപ്പോള്഼ വള്ളക്കടവ്, കോഴിക്കാനം തുടങ്ങിയ സ്ഥലങ്ങ~
ളില്഼ തീയില്഼ നിന്നും പൂര്഼ണ സംരക്ഷണം ലഭിച്ച ഭാഗങ്ങളില്഼
യൂക്കാലിപ്ററസിനോടൊപ്പം കനല തുടങ്ങിയ ഹരിതവൃക്ഷ~
ങ്ങള്഼ വളരുന്നുണ്ട്. വള്ളക്കടവില്഼ ഈ പരിസ്ഥിതിവിശേഷത~
പഠിക്കാനായി 6 ഹെക്ടറോളം വരുന്ന റിസര്഼ച്ച് പ്ളോട്ട് നിരീ~
ക്ഷിച്ചുകൊണ്ടിരിക്കുന്നു.</p>

<p>(iv) മണ്ണൊലിപ്പ്</p>

<p>	കാടിന്഼റെ സഹജസിദ്ധികളിലൊന്നാണ് മണ്ണുസംരക്ഷ~
ണം എന്നാല്഼ അടിത്തട്ടിലെ സസ്യങ്ങളും വൃക്ഷാവശിഷ്ടങ്ങ~
ളും അഗ്നിക്കിരയാകുന്നതിന്഼റെ ഫലമായി മേല്഼മണ്ണ് നഗ്ന~
മാകുന്നു. തീയുടെ കടുത്ത ചൂട് മണ്ണിലെ താപനില ക്രമാതീ~
തമായി ഉയര്഼ത്തുന്നതിനാല്഼ മണ്ണിന്഼റെ ഘടനയിലും സാരമായ
വ്യത്യാസം സംഭവിക്കുന്നു. ഇങ്ങനെ ഘടന നഷ്ടപ്പെട്ട് നഗ്ന~
മാക്കപ്പെട്ട മേല്഼മണ്ണ് കാററിലും മഴയിലും ഒഴുകിപ്പോകും.</p>

<p>	ഈ പ്രതിഭാസം നമ്മുടെ ഇലകൊഴിയും വനങ്ങളിലും
മിക്കവാറും തോട്ടങ്ങളിലും ദര്഼ശിക്കാവുന്നതാണ്. മേല്഼മണ്ണ് മു~
ഴുവന്഼ ഒലിച്ചുപോയതിനാല്഼ പാറക്കല്ലുകള്഼ തെളിഞ്ഞുനില്഼ക്കു~
ന്ന തറയാണ് മിക്ക വനഭാഗങ്ങളിലും പ്രത്യേകിച്ച് ചരിവുക~
ളില്഼ ദൃശ്യമാകുന്നത്. പശ്ചമഘട്ടത്തിന്഼റെ പടിഞ്ഞാറെ ചരി~
വില്഼ സ്ഥിതിചെയ്യുന്ന വനങ്ങള്഼ അധികവും ഈ ദുര്഼വിധി
നേരിടുകയാണ് . ഇതിന്഼റെ ദൂരവ്യാപകമായ പ്രത്യാഘാതം
-23-
വേണ്ടപ്പെട്ടവര്഼ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോയെന്ന് സംശ~
യിക്കത്തക്ക രീതിയിലാണ് ഇപ്പോഴും അഗ്നിശമന/നിയന്ത്രണ
പ്രവര്഼ത്തനങ്ങള്഼ കൈകാര്യം ചെയ്തു പോരുന്നത്.</p>

<p>(v) ഈര്഼പ്പനഷ്ടം</p>

<p>	കാട്ടിലെ സസ്യസാന്ദ്രത നിര്഼ണയിക്കുന്ന ഒരു ഘടകമാ~
ണ് ഈര്഼പ്പം.</p>

<p>	ജ്വലനസമയത്ത് ഉണ്ടാകുന്ന താപം കടന്നുപോകുന്നത്
മൂന്നു രീതിയിലാണ്.
(i) തരംഗങ്ങള്഼ വഴിയുള്ള താപസംവഹനം (കണ്഼വെക്ഷന്഼)
(ii) ശൂന്യപ്രദേശത്തിലൂടെയുള്ള താപപ്രസരണം
	(റേഡിയേഷന്഼)
(iii) താപവഹനം (കണ്഼ഡക്ഷന്഼)</p>

<p>	ജ്വലനസമയത്തുണ്ടാകുന്ന 70-80 ശതമാനം താപവും താ~
പസംവഹനം വഴി മേല്പോട്ടു പോകും. താപപ്രസരണവും
താപവഹനവും മൂലമുള്ള ചൂടാണ് പ്രധാനമായും ഭൂതലത്തില്഼
പതിക്കുന്നത്. ഭൂതലത്തോടു തൊട്ടുള്ള ഭാഗത്ത് 1200c വരെ
ചൂടുയരുന്പോള്഼ ഭൂതലത്തിലെ ചൂട് ഏതാണ്ട് 225 C അടുത്താ~
യിരിക്കും. ഭൂതലത്തിന് താഴോട്ടുള്ള ചൂട് താപവഹനത്തെ
ആശ്രയിച്ചിരിക്കും. താഴോട്ടു പോകുന്തോറും ചൂട് അതിവേഗ~
ത്തില്഼ കുറഞ്ഞുവരും</p>

<p>	മണ്ണിനുണ്ടാകുന്ന ചൂട് പല ഘടകങ്ങളെയും ആശ്രൟി~
ച്ചിരിക്കും.
(i) അഗ്നിയുടെ ഉഗ്രതയും ദൈര്഼ഘ്യവും
(ii) മണ്ണിന്഼റെ സ്വഭാവം
(iii) ഇന്ധനത്തിന്഼റെ സ്വഭാവം
(iv) കാററിന്഼റെ ഗതി</p>

<p>	കട്ടിയുള്ള ഇന്ധനവസ്തുക്കള്഼ കാററിനെതിരെ കൂടു~
തല്഼ സമയം കത്തിനില്ക്കുന്പോഴാണ് മണ്ണിന് ഏററവും കൂടു~
തല്഼ ചൂട് ഉണ്ടാകുന്നത്.</p>

<p>	ഇലകൊഴിയും കാടുകളില്഼ ധാരാളം ഇന്ധനവസ്തുക്കള്഼
ജനുവരി-ഫെബ്രുവരിയോടുകൂടി ഉണ്ടായിരിക്കും തന്഼മൂലം     
-24-
തീ ശക്തിയായി പടര്഼ന്നുപിടിച്ച് മണ്ണിലെ ഈര്഼പ്പം നീരാവി~
യാക്കി വരള്഼ച്ചയുടെ കാഠിന്യം രൂക്ഷമാക്കുന്നു. തീയോടു
കൂടി തുറസ്സായിത്തീര്഼ന്ന ഭൂതലത്തില്഼ സൂര്യതാപം നേരിട്ടേ~
ല്ക്കുന്നതിനാല്഼ കേശികാകര്഼ഷണം മൂലം മേല്഼മണ്ണിലെത്തിയേ~
ക്കാവുന്ന ഈര്഼പ്പം അപ്പോള്഼ത്തന്നെ ബാഷ്പീകരണത്തിന് വിധേ~
യമാകുന്നു.</p>

<p>(v) കീടബാധ</p>

<p>	ആണ്ടുതോറുമുണ്ടാകുന്ന തീ വൃക്ഷങ്ങള്഼ രോഗത്തിനും
കീടബാധയ്ക്കും വിധേയമാകുവാനുള്ള സാധ്യത കൂട്ടുന്നു.
ചില മരങ്ങളില്഼ അഗ്നിബാധയുണ്ടായതിന്഼റെ ദോഷഫ഼ലങ്ങള്഼
പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു തുടങ്ങും; മററു ചിലവയില്഼ കുറേ~
ക്കാലം കഴിഞ്ഞതിനുശേഷവും.</p>

<p>	ഏററവും സാധാരണവും അതേസമയം വിനാശകരവുമായ
രോഗബാധ വേരിലും വൃക്ഷച്ചുവട്ടിലും കാണുന്ന ചീയലാ~
ണ്. അഗ്നി വടുവില്഼ ആണ് ചീയല്഼ ആദ്യം പ്രത്യക്ഷപ്പെടു~
ന്നത്. പാലോടുറെയിഞ്ചില്഼ വച്ചുപിടിപ്പിച്ചിട്ടുള്ള ആഞ്ഞിലി~
യില്഼ ഈ രോഗം രൂക്ഷമായിത്തീര്഼ന്നിട്ടുണ്ട്.</p>

<p>(vi) വന്യജീവികള്഼</p>

<p>	കേരളത്തില്഼ വേനല്഼ക്കാലത്ത് കത്തിയെരിയുന്ന മൂന്നില്഼
രണ്ടുഭാഗം വനങ്ങളും വന്യജീവികള്഼ക്കു ഭീഷണിയാണ്. പുല്഼
മേടുകള്഼ക്ക് തീപിടിച്ചാല്഼ തീററയ്ക്കുതകുന്ന ഇളംപുല്ല് ഉണ്ടാ~
കുമെന്നും അത് ചിലയിനം വന്യമൃഗങ്ങള്഼ക്ക് പ്രയോജനകര~
മാണെന്നും വാദിക്കുന്നവരുണ്ട്. ഈ വാദഗതിക്കു് വലിയ കഴ~
ന്പില്ല. എന്തുകൊണ്ടെന്നാല്഼ വാര്഼ഷിക സസ്യമായ പുല്ല് വേനല്഼~
ക്കാലാരംഭത്തോടുകൂടി പൂക്കുകയും കായ് വിളയുന്നതിനൊ~
പ്പം ഉണങ്ങിപ്പോവുകയും ചെയ്യുന്നു. പിറേറവര്഼ഷത്തെ പുതു~
മഴയോടുകൂടി വീണ്ടും കിളിര്഼ക്കും. പക്ഷേ തീമൂലം തുറസ്സാ~
യിത്തീര്഼ന്ന പ്രദേശത്ത് ഒരേ പോലെ കിളിര്഼ത്തുവരുന്നതിന്
തുല്യമായിരിക്കില്ലെന്നുമാത്രം. വന്യജീവികള്഼ക്ക് വേണ്ടതും
ഇതുപോലെ തുറസ്സായ പ്രദേശങ്ങളല്ല. കേരളത്തിലെ പുല്഼~
മേട഼ുകളിലും മററും ഏററവും കൂടുതല്഼ വേട്ടയാടല്഼ സംഭവിച്ചു
-25-
കൊണ്ടിരിക്കുന്നത് തീയ്ക്കുശേഷമുണ്ടാകുന്ന ഇളംപുല്ല്
തിന്നുവാന്഼ സസ്യഭോജികള്഼ കൂട്ടമായി എത്തുന്പോഴാണ്.</p>

<p>	ചിലയിനം വന്യജീവികള്഼ക്ക് നിലനില്ക്കുവാന്഼ പുല്഼
മേടുകളും പുല്഼മേടുകള്഼ക്ക് നിലനില്഼ക്കുവാന്഼ തീയും അനി~
വാര്യമാണെന്നുള്ള ചിന്താഗതിയും ഇല്ലാതില്ല. അഗ്നി പൂര്഼ണ~
മായി ഒഴിവാക്കിയാല്഼ പുല്഼മേടുകള്഼ പരിസ്ഥിതിപരമായി
വികസിച്ച് കാലക്രമേണ മററു സസ്യസമൂഹത്തിനു വഴി മാറി~
ക്കൊടുക്കും. സസ്യഭോജികളില്഼ പുല്ലു മാത്രം ഭക്ഷിച്ചു ജീവി~
ക്കുന്നവ ചുരുക്കവുമാണ്.</p>

<p>(vii) സൌന്ദര്യശോഷണം</p>

<p>	കാനന ഭംഗി, നേരില്഼ കണ്ട് ആസ്വദിക്കേണ്ടതാണ്. എത്ര 
വര്഼ണിച്ചാലും ആ ദൃശ്യസുഖം ലഭിക്കുകയില്ല. ഇത്ര ഹൃദയഹാ~
രിയായ വനങ്ങള്഼ അഗ്നിബാധയേററ് അടിക്കാടുകള്഼ കരിഞ്ഞു
തെളിഞ്ഞ്, പൊള്ളലേററു കറുത്തു കരിവാളിച്ച, വൃക്ഷങ്ങളുമാ~
യി നില്഼ക്കുന്നതു കണ്ടുതന്നെ അറിയേണ്ടതാണ്.</p>

<p>       കാട്ടുതീ - കാരണങ്ങള്഼</p>

<p>I സ്വാഭാവികാഗ്നി</p>

<p>	ഇടിമിന്നല്഼്, പാറകള്഼ തമ്മിലുള്ള ഉരസല്഼ എന്നീ സ്വാഭാ~
വിക കാരണങ്ങള്഼ മൂലം വളരെ വിരളമായി തീപിടിത്തമുണ്ടാ~
കാം.</p>

<p>	മിന്നല്഼മൂലം മരങ്ങള്഼ ഉണങ്ങിപ്പോകാറുണ്ട്. ഉദാഹരണ~
ത്തിന് ആര്യങ്കാവിലെ ബോര്഼ഡിലോണ്഼ സ്ഥിര പ്ളോട്ടിലെ
ചില തേക്കുമരങ്ങള്഼ 1983-ല്഼ ഇടിവെട്ടേററ് ഉണങ്ങിപ്പോയി~
ട്ടുണ്ട്.</p>

<p>II മനുഷ്യകാരകം</p>

<p>	മനുഷ്യന്഼റെ അറിവോടും അനവധാനത മൂലവുമാണ്
കാട്ടുതീ കൂടുതലായുമുണ്ടാകുന്നത്.</p>

<p>തീവയ്പ്</p>

<p>	തന്഼റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഇല്ലാത്ത
വസ്തുവകയ്ക്കു് കരുതിക്കൂട്ടി തീവയ്ക്കുന്നതിനെയാണ് തീ 
-26-
വയ്പ് (ഇന്഼സെന്഼ഡിയറി) എന്നു പറയുന്നത്. തീവയ്പപ്
താഴെ പറയുന്ന ഏതെങ്കിലും കാരണങ്ങളാവാം.</p>

<p>(i) സ്വന്തം വസ്തുവകകളുടെ സംരക്ഷണത്തിന്</p>

<p>	നമ്മുടെ വനങ്ങള്഼ക്കുള്ളിലും സമീപത്തും താമസ സ്ഥ~
ലങ്ങളിലും സ്വകാര്യ തോട്ടങ്ങളും ഉണ്ട്. വനത്തിനു തീപിടിത്തമു~
ണ്ടായാല്഼ തങ്ങളുടെ വസ്തുവക഼കള്഼ക്കും നാശം സംഭവിച്ചേക്കാ~
മെന്ന് ഭയന്ന്, തങ്ങളുടെ തോട്ടത്തിനോടോ വസ്തുവിനോടോ~
ചേര്഼ന്നുകിടക്കുന്ന വനഭാഗം തീവച്ചു വിടുക സാധാരണയാണ്.
ഈ തീ നിയന്ത്രണാതീതമായി മററു വനഭാഗങ്ങളിലേക്ക് പടരു~
ന്നതുമൂലം സ്വകാര്യ സ്വത്തിന് തീയില്഼ നിന്നും സംരക്ഷണം
ലഭിക്കുകയും പൊതു സ്വത്തായ വനം തീയ്ക്കിരയായിത്തീരു~
കയും ചെയ്യുന്നു. </p>

<p>(ii) മേച്ചില്഼ മെച്ചപ്പെടുത്തുന്നതിന്</p>

<p>	ഇടതൂര്഼ന്ന അടിക്കാടുകളും വളര്഼ന്നു നില്഼ക്കുന്ന പുല്ലു~
കളും കാലിമേയലിന് തടസ്സം സൃഷ്ടിക്കുന്നു. പുല്ലുകള്഼~
ക്കും അടിക്കാടുകള്഼ക്കും തീയിട്ടാല്഼, തുറസ്സായ മേച്ചില്഼
പ്രദേശം ലഭ്യമാകുകയും പിന്നീട് കിളിര്഼ത്തുവരുന്ന ഇളം
പുല്ലും മററു പച്ചിലകളും കന്നുകാലികള്഼ക്കു യഥേഷ്ടം തിന്നു~
വാന്഼ സൌകര്യം ലഭിക്കുകയും ചെയ്യും. അങ്ങനെ കാലിമേച്ചി~
ലിനുവേണ്ട സൌകര്യമൊരുക്കുവാന്഼ കാടിനു തീവയ്ക്കുന്നു.
വനങ്ങളുടെ സമീപത്തുള്ള എസ്റേറററുകളില്഼നിന്നും നൂറു~
കണക്കിനു കന്നുകാലികളെ ഒന്നിച്ച് ഒന്നോ രണ്ടോ ഇടയഩ്മാര്഼
മുഖേന വനത്തില്഼ വിട്ടാണ് മേയ്ക്കുന്നത്. ഇവരാണ് ഈ
രീതിയിലുള്ള ശല്യങ്ങള്഼ വരുത്തിവയ്ക്കുന്നത്.</p>

<p>(iii) വേട്ടയാടുന്നതിന്</p>

<p>	കാട്ടുപോത്ത്, മാന്഼, പന്നി തുടങ്ങിയ മൃഗങ്ങളെ വേട്ട~
യാടുവാന്഼ ഒററയ്ക്കും സംഘമായും ദിവസങ്ങളോളം കാട്ടിനു~
ള്ളില്഼ താമസിക്കേണ്ടി വരുന്പോള്഼, പ്രത്യേകിച്ചും വേനല്഼ക്കാല~
ത്ത് , രാത്രിയില്഼ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങളില്഼ നി~
ന്നും രക്ഷനേടുന്നതിനുവേണ്ടി വലിയ ആഴി ഉണ്ടാക്കുക പതി~
വാണ്. ഇതിന്഼റെ ആവശ്യം കഴിഞ്ഞാല്഼ പുലര്഼കാലത്ത് ഇതണ~
-27-
യ്ക്കുവാന്഼ അവര്഼ മെനക്കെടാറില്ല. കാട്ടുതീയുടെ ഉദ്ഭവത്തിന്
ഇത് ഒരു കാരണമായിത്തീരുന്നു.</p>

<p>	വേട്ടയാടിക്കിട്ടുന്ന മാംസം ചുട്ടുതിന്നുവാന്഼ വേണ്ടിയും
ഇവര്഼ തീകത്തിക്കും. ഈ തീയുടെയും ഗതി മേല്഼പ്പറഞ്ഞതു
തന്നെ.</p>

<p>	വേട്ട സംഘത്തിന്഼റെ പ്രവര്഼ത്തനമേഖല അധികൃതരില്഼
നിന്നു മറച്ചുവയ്ക്കുവാനും മൃഗങ്ങളെ വെരുട്ടി ഭീതിപ്പെടു~
ത്തി കുരുക്കുവാനും വിശാലമായ വനപ്രദേശത്തിനു കരുതി~
ക്കൂട്ടി തീ വയ്ക്കുക ഈ ഗൂഢസംഘത്തിന്഼റെ പരിപാടിയുടെ
ഭാഗമാണ്.</p>

<p>(iv) വിറകുശേഖരണത്തിന്</p>

<p>	വനത്തില്഼ നിന്നും വിറകു ശേഖരിച്ച് കന്പോളത്തില്഼ വി~
ററഴിച്ച് നിത്യവൃത്തി കഴിക്കുന്ന ഒരു നല്ല ഭാഗം ജനങ്ങള്഼ കേര഼ള~
ത്തില്഼ ഉണ്ട്. കേരളത്തിലെ മിക്കവാറും ഡിവിഷനുകളില്഼ ഈ
രീതിയിലുള്ള വനവിഭവശോഷണം നിത്യ സംഭവമാണ്. ഉണക്ക 
വിറകാണ് ഇവര്഼ക്കു വേണ്ടത്. കാരണം, ഉണക്കവിറകിന് ഭാര~
ക്കുറവായതുകൊണ്ട് കൂടുതലളവ് ചുമന്നുകൊണ്ടുപോകാന്഼
സാധിക്കുമെന്നു മാത്രമല്ല, വാങ്ങിക്കുന്നവര്഼ക്ക് ഉടന്഼തന്നെ ഉപ~
യോഗിക്കാമെന്നതിനാല്഼ വില്പന ഒരു പ്രശ്നമാകുകയുമില്ല.
നിത്യേന ഉണക്കവിറക് ലഭിക്കുവാന്഼ അവലംബിക്കുന്ന ഹീന~
മാര്഼ഗങ്ങളില്഼ ഒന്ന് തീവയ്പാണ്. ഇതുമൂലം ഉണങ്ങിയ വിറ~
കു ലഭിക്കുന്നതിനു പുറമെ തീമൂലം തുറസ്സായ വനഭാഗങ്ങ~
ളില്഼ വന്യമൃഗങ്ങളേയും മററും ഭയപ്പെടാതെ സൌകര്യപ്രദമായി
ചുററിസഞ്ചരിച്ച് വിറകു ശേഖരിക്കുവാനും സാധിക്കുന്നു.</p>

<p>(v) ചെറുകിട വനവിഭവശേഖരണത്തിന്</p>

<p>	ചെറുകിട വനവിഭവശേഖരണത്തിന് ദിവസങ്ങളോളം
വനാന്തര്഼ഭാഗങ്ങളില്഼ താമസിക്കേണ്ടിവരുന്നു. അതിനാല്഼ വന~
ത്തിനുള്ളിലെ സഞ്ചാരം സുഗമമാക്കുവാനും രാത്രികാലങ്ങളില്഼
ഹിംസ്രജന്തുക്കളില്഼ നിന്നു രക്ഷനേടുവാനുമായി വനത്തിന്
തീവയ്ക്കുക സാധാരണയാണ്. കൂടാതെ കുന്തിരിക്കം ശേഖരി~
ക്കുന്നത് കുന്തിരിക്ക പൈനിന്഼റെ ചുവട്ടില്഼ തീയിട്ട് വാട്ടലേ~
ല്പിച്ചാണ്. തേന്഼ ശേഖരിക്കുന്നവര്഼ തേനീച്ചയെ മാററിനിറു~
-28-
ത്തുവാനും തീ ഉപയോഗിക്കുന്നു. മുളവെട്ടുകാര്഼ മുളയുടെ ശേ~
ഖരണം അനായാസമാക്കുവാന്഼ അതിന്഼റെ മുള്ളോടുകൂടിയ ചി~
ല്ലകള്഼ കത്തുവാനായി മുളം കൂട്ടത്തിന് അപ്പാടെ തീകൊടുക്കാ~
റുണ്ട്. ഇപ്രകാരം മുളവവെട്ടിയെടുക്കുവാന്഼ ഒരു പ്രത്യേക വര്഼ഷം
ഏല്പിച്ചിട്ടുള്ള കൂപ്പ് ഒന്നടങ്കം അഗ്നിക്കിരയാക്കിയിട്ടുള്ള
കാഴ്ച ഈ ഗ്രന്ഥകാരന് കാണേണ്ടിവന്നിട്ടുണ്ട്.</p>

<p>(vi) തെളിവു നശിപ്പിക്കുന്നതിന്
 
	തടിമോഷണക്കാര്഼, അനധികൃതമായി മുറിച്ച വൃ഼ക്ഷ~
ത്തിന്഼റെ കുററി നശിപ്പിക്കുവാന്഼ വേണ്ടി കുററിയുടെ മുകളില്഼
ഇന്ധനവസ്തുക്കള്഼ കൂട്ടി തീവയ്ക്കാറുണ്ട്. കുററി നശിപ്പി~
ച്ചു കഴിഞ്ഞാല്഼ കേസിന് തക്ക തെളിവില്ലാതാകും. ഈ അഗ്നി,
മോഷ്ടിക്കപ്പെട്ട വൃ഼ക്ഷത്തിന്഼റെ കുററിയില്഼ ഒതുങ്ങിനില്ക്കാ~
തെ പടര്഼ന്നു പരക്കുകതന്നെ ചെയ്യും.</p>

<p>(vii) വനം കയ്യേറുന്നതിന്</p>

<p>	കേരളത്തിലെ വനങ്ങളെ ഗ്രസിച്ചിട്ടുള്ള ഏററവും വലിയ
വിപത്ത് കയ്യേററമാണ്. അനധികൃതമായി വനഭാഗം കൈവശ~
പ്പെടുത്തി കൃഷി ചെയ്യുന്നവരുണ്ട്. മരങ്ങള്഼ മുറിച്ചിട്ട് കത്തി~
ച്ചു നശിപ്പിച്ച് ഭൂമി തുണ്ടുതുണ്ടായി വിററു കാശാക്കുന്നവരും
ഉണ്ട്. ആയിരക്കണക്കിന് ഹെക്ടര്഼ വനഭൂമിയാണ് ഈ രീതി~
യില്഼ വനരഹിതമായിത്തീര്഼ന്നിട്ടുള്ളത്. കൂട്ടത്തില്഼ എടുത്തു പറ~
യുവാനുള്ളത്. `കാര്഼ഡമം ഹില്഼' റിസര്഼വിനെ സംബന്ധിച്ചാ~~
ണ്. 80000-ത്തിലധികം ഹെക്ടര്഼ വിസ്തൃതിയില്഼ അംബര~
ചുംബികളായ വൃക്ഷങ്ങളാല്഼ നിബിഡമായിരുന്ന കേരളത്തി~
ലെ വനങ്ങളുടെ നെടുംകോട്ടയാണ് ഇത്ര ഹീനമായ രീതിയില്഼
നശിപ്പിക്കപ്പെട്ടത്.</p>

<p>	തങ്ങളുടെ വസ്തു വിസ്താരപ്പെടുത്തുവാന്഼ വ഼നങ്ങളു~
ടെ ഓരത്തു താമസിക്കുന്നവര്഼ ആദ്യപടിയായി ചെയ്യുന്നത് അടി~
ക്കാടുകള്഼ക്ക് തീകൊടുക്കുകയാണ്. ക്രമേണ ഈ പ്രക്രിയ മര~
ങ്ങളിലേക്കും വ്യാപിക്കും. ഈ ക്രിയ ത്വരിതപ്പെടുത്തുവാന്഼
വൃക്ഷങ്ങളുടെ ചുവട്ടില്഼ ചുററും വരഞ്ഞ് ഉണക്കുന്നതും സാ~
ധാരണമാണ്.</p>

<p></p>

<p></p>

<p></p></body></text></cesDoc>