<cesDoc id="mal-w-socsci-health-aaro1" lang="mal">
<cesHeader type="text">
<fileDesc>
<titleStmt>
<h.title>mal-w-socsci-health-aaro1.txt</h.title>
<respStmt>
<respType>Electronic file created by</respType>
<respName>Central Institute for Indian Languages, Mysore</respName>
<respType>transferred into Unicode and CES format by</respType>
<respName>"Unicodify" software by Andrew Hardie</respName>
</respStmt></titleStmt>
<publicationStmt>
<distributor>UCREL (on behalf of CIIL)</distributor>
<pubAddress>Department of Linguistics, Lancaster University, Lancaster, LA1 4YT, UK</pubAddress>
<availability region="WORLD"></availability>
<pubDate>03-07-21</pubDate>
</publicationStmt>
<sourceDesc>
<biblStruct>
<monogr>
<h.title>ഡോ.കെ.മുരളീധരന്഼പിളള</h.title>
<h.author>അരോഗ്യമാര്഼ഗം</h.author>
<imprint>
<pubPlace>India</pubPlace>
<publisher>Unknown - Book</publisher>
<pubDate>1989</pubDate>
</imprint>
<idno type="CIIL code">aaro1</idno>
</monogr></biblStruct></sourceDesc></fileDesc>
<encodingDesc>
<projectDesc>Text collected for the CIIL Corpus, subsequently integrated into the EMILLE/CIIL Monolingual Written Corpora.</projectDesc>
<samplingDesc>Simple written text only has been transcribed. Diagrams, pictures and tables have been omitted. Sampling begins at page 33.</samplingDesc>
<editorialDecl><conformance level="1"></conformance></editorialDecl>
</encodingDesc>
<profileDesc>
<creation><date>03-07-21</date></creation>
<langUsage>Malayalam</langUsage>
<wsdUsage>
<writingSystem id="ISO/IEC 10646">Universal Multiple-Octet Coded Character Set (UCS).</writingSystem>
</wsdUsage>
<textClass>
<channel mode="w">print</channel>
<constitution type="composite"></constitution>
<domain type="public"></domain>
<factuality type="fact"></factuality>
</textClass>
<translations></translations>
</profileDesc>
<revisionDesc></revisionDesc>
</cesHeader>

<text><body>
<p>-41-</p>

<p>എന്നിവയാണു് നേത്രരോഗസംബന്ധിയായ തലവേദന~
യില്഼ അനുഭവപ്പെടുന്നതു്. അധികമായ രക്തസമ്മര്഼ദ~
ത്തില്഼ തലവേദന, തലയ്ക്കു പെരുപ്പു്, ഉറക്കക്കുറവു് ഇവ~
യുണ്ടാകും.</p>

<p>	മാനസികമായ പരിമുറുക്കവും സമ്മര്഼ദവും 
തലവേദനയുണ്ടാക്കുന്ന ചില പ്രമുഖ കാരണങ്ങളാണു്.
ഓഫീസില്഼നിന്നും വൈകുന്നേരം തലവേദനയായെത്തുന്ന
ഉദ്യോഗസ്ഥനും സ്കൂളില്഼നിന്നു് ഈ രോഗവുമായെത്തുന്ന
വിദ്യാര്഼ത്ഥിയും എല്ലാം ചില ഉദാഹരണങ്ങള്഼ മാത്രം. മററു
കാരണങ്ങളാലുളള തലവേദനയെ മാനസികകാരണങ്ങള്഼
വര്഼ദ്ധിപ്പിക്കുകയുംചെയ്യും.</p>

<p>	മസ഼്തിഷ്കാവരണകലകള്഼഼ക്കുണ്ടാകുന്ന വീ~
ക്കം, ബ്രെയിന്഼ട്യൂമര്഼, അര്഼ബുദം, തലയ്ക്കേല്ക്കുന്ന ആഘാത~
ങ്ങള്഼ മലബന്ധം എന്നിവ തലവേദനയ്ക്കുളള വേറെ ചില
കാരണങ്ങളാണു്.</p>

<p>	വിശദമായ പരിശോധനയില഼ൂടെ രോഗം ഏതാണു്
എന്നു മനസ്സിലാക്കി ചികിത്സിക്കണം. വെറും വേദന
സംഹാരികള്഼ ഉപയോഗിച്ചു തലവേദനയെന്ന ലക്ഷണ~
ത്തെ മാത്രം ശമിപ്പിച്ചാല്഼ അതിന്഼റെ മൂലകാരണം നാം
അറിയാതെതന്നെ ഉളളില്഼ വര്഼ദ്ധിക്കുകയും രോഗം അസാ~
ദ്ധ്യാവസ്ഥയിലെത്തുകയുംചെയ്യും. അതിനാല്഼഼ഒരു വി~
ദഗ്ദ്ധചികിത്സകന്഼റെ മേല്഼നോട്ടത്തില്഼ മാത്രമേ വേദനാ~
സംഹാരികള്഼ തലവേദനയ്ക്കു ഉപയോഗിക്കാവൂ.</p>

<p>	തലവേദന അതു് ഏതു കാരണംകൊണ്ടായാലും
ശമിപ്പിക്കുവാന്഼ കഴിവുളള ചില മരുന്നുകള്഼ ആയുര്഼വേദ~
ത്തിലുണ്ടു്. വിദഗ്ദ്ധ മേല്഼നോട്ടത്തില്഼ ചികിത്സകന്഼റെ
ഉപദേശപ്രകാരം ഇവ ഉപയോഗപ്പെടുത്തുന്നതാണു് നല്ല~
തു്. കൊട്ടം, ഏലത്തിരി, ചന്ദനം,കറുക, ഇവ സമം
മുലപ്പാലിലരച്ചു് നെററിയില്഼ തേയ്ക്കുക, കുന്നിയുടെ വേരും
കുരുവും അരച്ചു നെയ്യില്഼ കുഴച്ചു പുരട്ടുക, നെല്ലിക്ക പാ~
ലില്഼ പുഴുങ്ങിയരച്ചു നെയ്യും കൂട്ടിച്ചേര്഼ത്തു നെററിയില്഼
ലേപനം ചെയ്യുക, നീല ഉമ്മത്തിന്഼റെ കുരു നല്ലെണ്ണ~
േചര്഼ത്തരച്ചു് കുഴന്പാക്കി ചെറുചൂടോടെ നെററിയില്഼</p>

<p>-42-</p>

<p>പുരട്ടി തടവുക, എന്നിവ തലവേദനയെ ശമിപ്പിക്കും,
മഞ്ജിഷ്ഠിദാ, ബലാഹഠാദി, ബലാധാത്ര്യാദി, തുംഗദ്രു~
മാദി,ഉത്തമതൈലം ഇവ വിദഗ്ദ്ധോപദേശപ്രകാരം
തലയില്഼ തേയ്ക്കാനും തളം വയ്ക്കാനും ഉപയോഗിക്കാം.
വരണാദിക്ഷീരഘൃതം, അണുതൈലം ഇവ മൂക്കിലൊഴി~
ക്കുന്നതും ചുക്കു്, മുളകു്, തിപ്പലി,ഏലത്തരി, ഇല
വര്഼ഗം,നാഗപ്പൂവു്, കര്഼പ്പൂരം ഇവ ചതച്ചു തുണിയില്഼
വെച്ചു തിരിയാക്കി എണ്ണയില്഼ മുക്കി കുത്തിച്ചു പുക
മൂക്കില്഼ ഏല്പിക്കുന്നതും തലവേദനയെ ശമിപ്പിക്കുന്നതാ~
ണു്. ഉളളില്഼ കഴിക്കുന്ന മരുന്നുകളും യുക്തംപോലെ ഉപ~
യോഗപ്പെടുത്താം.</p>

<p>13.നെഞ്ചുവേദന</p>

<p>ഒരിക്കല്഼ അല്ലെങ്കില്഼ മെററാരിക്കല്഼ നെഞ്ചുവേദന അനു~
ഭവപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്നു തോന്നു~
ന്നില്ല. കാരണം, പല രോഗങ്ങളുടെയും ലക്ഷണമായി
നെഞ്ചുവേദന ഉണ്ടാകാറുണ്ടു്. ഇതുണ്ടായാല്഼ ഹൃദ്രോഗ഼ം ആ~
യിരിക്കുമോ എന്ന ഭയംമൂലം ഉടന്഼ സ്പെഷലിസ്ററി~
ന്഼റെയടുത്തേക്കു് ഓടുന്നവരാണു് ഭൂരിപക്ഷംപേരും.
അതിനാല്഼ നെഞ്ചുവേദനയെക്കുറിച്ചു പ്രതിപാദിക്കു~
ന്പോള്഼ ഹൃദ്രോഗത്തിന്഼റെ ലക്ഷണങ്ങളെക്കുറിച്ചുളള ഒരു
സാമാന്യവിവരണം അത്യാവശ്യമായി വരുന്നു.</p>

<p>	നെഞ്ചില്഼ വിലങ്ങനെ ഉണ്ടാകുന്ന വേദനയാണു്
അതില്഼ പ്രധാനം. കായികമായി അദ്ധ്വാനിക്കുന്ന അവ~
സരത്തില്഼ വേദന പ്രത്യേകിച്ചും വര്഼ദ്ധിക്കുന്നു. വിശ്രമി~
ച്ചാല്഼ വേദന പൂര്഼ണമായി വിട്ടുമാറുക഼യും ചെയ്യും. വികാ~
രവിക്ഷോഭത്തിലും വേദന വര്഼ദ്ധിക്കാം. നെഞ്ചിന്഼റെ
മദ്ധ്യഭാഗത്തുനിന്നാരംഭിച്ചു വലതോ ഇടതോ കൈയുടെ
അകവശത്തുകൂടി താഴേക്കിറങ്ങി ഈ വേദന വിരല്഼ത്തു~
ന്പുവരെ എത്തിയേക്കാം. ചിലര്഼ക്കു കഴുത്തിലായിരിക്കും</p>

<p>-43-</p>

<p>വേദന. ഇനി ചിലര്഼ക്കു കഴുത്തിന്഼റെ പിറകിലും പുറത്തു~
മായി വേദന അനുഭവപ്പെട്ടേക്കാം. വേരെ ചിലരില്഼ വയ~
ററില്഼ ഗ്യാസ് വന്നു വീര്഼ത്ത പ്രതീതിയായിരിക്കും. ഹൃദയ
പേശികളുടെ സുഗമമായ പ്രവര്഼ത്തനത്തിനു സുലഭമായി
രക്തം കിട്ടാത്തതാണു് വേദനയുടെ കാരണം. ഹൃദയത്തിനു
ജന്മനായുളള തകരാറുക഼ള്഼ കാരണമായും ഹൃദയധമനികളു~
ടെ വൈകല്യംകൊണ്ടും നെഞ്ചുവേദന വരാം. ഹൃ഼ദയത്തെ
പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണകലയുടെ വീക്കവും
നെഞ്ചുവേദനയ്ക്കിട നല്഼കും. ഇവയെല്ലാം പരിശോധനയി~
ലൂടെ വേര്഼തിരിച്ചറിഞ്ഞു ചികിത്സിക്കണം.</p>

<p>	പെട്ടെന്നു ക്ഷോഭിക്കുന്നവരില഼ും തൊട്ടാവാടി പ്രകൃത~
ക്കാരിലും കൂടക്കൂടെ നെഞ്ചുവേദനയും വിയര്഼പ്പും ശ്വാസം
മുട്ടലും അനുഭവപ്പെടാന്഼ സാദ്ധ്യതയുണ്ടു്. ഇവര്഼ക്കു വള~
രെ നിസ്സാരമായ നെഞ്ചുവേദനപോലും തീവ്രമായി തോ~
ന്നിയേക്കാവുന്നതാണു്. വളരെ നിരുപദ്രവകാരിയായ
നെഞ്ചുവേദനയും ഉണ്ടു്. ഇതു കായികാദ്ധ്വാനവും വിശ്രമ~
വുമായി ബന്ധപ്പെട്ടിരിക്കുകയില്ല. മാനസികാവസ്ഥയു~
മായി ഈ വേദനയ്ക്കു വളരെ ബന്ധമുണ്ടു്. കുത്തിക്കുത്തിയു~
ളള വേദനയായിരിക്കും ഉണ്ടാവുക.ചെറിയ തുടിപ്പുപോ~
ലും നെഞ്ചിടിപ്പായി ചിത്രീകരിക്കപ്പെടാം. തലയ്ക്കു മര~
വിപ്പു്, സംഭ്രമം, കൈകാലുകള്഼ക്കു തണുപ്പു്, ഉറക്കക്കുറവു്,
വയറിളക്കം ഇവയും ചിലരില്഼ കണ്ടേക്കാം. സംഘര്഼ഷപൂരി~
തമായ മനസ്സാണു് മിക്ക നെഞ്ചുവേദനയുടെയും നെഞ്ചി~
ടിപ്പിന്഼റെയും പിന്നില്഼.</p>

<p>	അന്നനാളരോഗങ്ങള്഼, നെഞ്ചിലെ മാംസപേശിക~
ളുടെ നീരിറക്കം, വാരിയെല്ലുകള്഼ക്കുണ്ടാകുന്ന ഒടിവു്,
ശ്വാസ഼കോശാവരണകലയ്ക്കുണ്ടാകുന്ന വീക്കം (പാര്഼ശ്വ~
ശൂല), ക്ഷയരോഗ഼ം എന്നിവയിലും നെഞ്ചുവേദന ഉണ്ടാ~
കാവുന്നതാണെന്നോര്഼ക്കുക.</p>

<p>	പാര്഼ശ്വശൂലയെന്നു് ആയുര്഼വേദരീത്യാ വിവരിക്ക~
പ്പെടുന്ന പ്ലൂറസിയിലും നെഞ്ചുവേദന അവഗണിക്കാ~
നാവാത്ത ഒരു ലക്ഷണമാണു്. നെഞ്ചിനുണ്ടാകുന്ന ചെ~</p>

<p>-44-</p>

<p>റിയ ചലനംപോലും വേദന അധികരിപ്പിക്കും, ഈ രോ~
ഗത്തില്഼.</p>

<p>	വിവിധ തരത്തിലുളള ആമാശയരോഗങ്ങളിലും
നെഞ്ചുവേദന ഉണ്ടാകാം. പുളിച്ചുതേട്ടലെന്നറിയപ്പെടുന്ന
അമ്ലപിത്തമാണിതില്഼ പ്രധാനം. ദഹനക്കേടു നിമിത്തം
കഴിക്കുന്ന ആഹാരം ദഹിക്കാതെ ആമാശയത്തില്഼ കെട്ടി~
ക്കിടന്നു പുളിച്ചു് അതില്഼നിന്നു ബഹിര്഼ഗമിക്കുന്ന
ഗ്യാസ് തൊട്ടടുത്തു സ്ഥിതിചെയ്യുന്ന മഹാപ്രാചീരികാ~
പേശിയുടെ തൊട്ടുമുകളിലുളള ഹൃദയാവയവത്തിലും മര്഼ദം
ഏല്പിച്ചു നെഞ്ചില്഼ വേദനയുണ്ടാക്കുകയുംചെയ്യാം.
നെഞ്ചിനെയും വയറിനെയും വേര്഼തിരിക്കുന്ന ഭിത്തിയാ~
ണു് മഹാപ്രാചീരികാപേശി. അമ്ലപിത്തം വിവിധതര~
ത്തിലുളള വേദനാവിശേഷങ്ങളാല്഼ രോഗിയെ കഷ്ടപ്പെടു~
ത്തുമെന്നു് ആയുര്഼വേദാചാര്യന്മാര്഼ വ്യക്തമാക്കിയിട്ടുണ്ടു്.
ഗ്യാസ്നിമിത്തമുണ്ടാകുന്ന നെഞ്ചെരിച്ചിലും ചിലര്഼ക്കു
വേദനയായി തോന്നിയേക്കാം. പാന്഼ക്രിയാസ്, കരള്഼,
ശ്വാസനാളം എന്നിവയിലുണ്ടാകുന്ന അസുഖങ്ങളും നെഞ്ചു~
വേദനയുണ്ടാക്കാം.</p>

<p>	ചുരുക്കത്തില്഼ ശാരീരികവും മാനസികവുമായ
ധാരാളം കാരണങ്ങളാല്഼ നെഞ്ചുവേദനയുണ്ടാകും.സ്വയം
ചികിത്സ ഈ രോഗത്തില്഼ പൂര്഼ണമായും ഒഴിവാക്കണം.
വേദനയുടെ ഉറവിടം മനസ്സിലാക്കി ചികിത്സിക്കുകയാ഼~
ണു് വേണ്ടതു്. ആയുര്഼വേദത്തില്഼ തികച്ചും ഫലപ്രദമായ
ചികിത്സ എന്തു കാരണംകൊണ്ടുണ്ടായ നെഞ്ചുവേദനയ്ക്കും
വിധിച്ചിട്ടുണ്ടു്.തലനീരിറക്കം തടയുവാനുളള യുക്തമായ
എണ്ണ തലയില്഼ തേയ്ക്കുന്നതും കൃത്യസമയത്തു് ആഹാരം
കഴിക്കുന്നതും ദഹനത്തെ സഹായിക്കുന്ന മരുന്നുകള്഼ ഇട~
യ്ക്കിടെ ഉപയോഗപ്പെടുത്തുന്നതും പുകവലി പരിപൂര്഼ണ്ണമാ~
യി ഒഴിവാക്കുന്നതും ഈ രോഗം ഉണ്ടാകാതെ സംരക്ഷ~
ണം നല്഼കും. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലിക്കണം.
ഗ്യാസുണ്ടാക്കുന്ന തുവരപ്പരിപ്പു്, പയറുവര്഼ഗങ്ങള്഼ ഇവ
വര്഼ജിക്കണം.</p>

<p>-45-</p>

<p>			14. നടുവേദന</p>

<p>നീര്഼വീഴ്ചമുതല്഼ ഗര്഼ഭാശയ കാന്഼സര്഼വരെയുളള രോഗാ~
വസ്ഥകളില്഼ നടുവിനു വേദന ഒരു ലക്ഷണമാണു്. നട്ടെ~
ല്ലിന്഼റെയും വസ്തിപ്രദേശ഼ത്തിന്഼റെയും അസ്ഥി
സന്ധികളില്഼ സംഭവിക്കുന്ന വിവിധ തകരാറുകളും
നടുവേദനയ്ക്കു കാരണമാകാം. മലബന്ധം, വിവിധ
തരത്തിലുളള വൃക്കാരോഗങ്ങള്഼, ഫ്ളൂ, പൊതുവായ ശരീ~
രക്ഷീണം, പേശീത്തളര്഼ച്ച, സ്ത്രീകളില്഼ പ്രജനനാവയവ~
ത്തകരാറുകള്഼ എന്നിവയും നടുവേദന ഉണ്ടാക്കും. ഉയര്഼ന്ന
പ്രദേശങ്ങളില്഼നിന്നു് നടുഭാഗം അടിച്ചു വീഴുക, വാഹനാ~
പകടങ്ങള്഼ സംഭവിക്കുക അത്യധികമായി, തുടര്഼ച്ചയായ
നടത്തം, അധികഭാരം ചുമക്കുക, കുനിഞ്ഞുനിന്നു ഭാരമെടു~
ക്കുക എന്നിവയും നടുവിനു ശക്തമായ വേദന ഉണ്ടാക്കാം.
മാനസികകാരണങ്ങളാലും നടുവേദന പ്രത്യക്ഷപ്പെടാറു~
ണ്ടു്. അവിദഗ്ദ്ധമായി ചെയ്യപ്പെടുന്ന യോഗാസനമുറകളഉം
ഇതിനു കാരണമായേക്കാം. മിക്കപ്പോഴും നടുവേദനയ്ക്കു
ഒരു പ്രത്യേക കാരണം കണ്ടുപിടിക്കാന്഼ കഴിഞ്ഞു എന്നു
വരില്ല.</p>

<p>	സാധാരണയായി നടുവേദന 30-50 പ്രായക്കാരി~
ലാണു് കാണപ്പെടുന്നതു്. സാധാരണരീതിയിലുളള നടു~
വേദനകള്഼ വിശ്രമംകൊണ്ടും നടുവിനു ചൂടേല്പിക്കുന്നതു
കൊണ്ടും കുറയുന്നതാണു്. മണല്഼ വറുത്തു കിഴി കെട്ടിയോ
ഔഷധചൂര്഼ണ്ണങ്ങള്഼ കിഴി കെട്ടി ചൂടാക്കിയോ നടുവിനു
ചൂടേല്പിക്കാവുന്നതാണു്. ധന്വന്തരം തുടങ്ങിയ കുഴന്പു~
കള്഼ ചൂടേല്പിക്കുന്നതിനുമുന്പു് നല്ലതുതന്നെ. ദഹിക്കുവാന്഼
വിഷമമില്ലാത്തതും മലബന്ധം ഉണ്ടാക്കാത്ത തരത്തിലുമു~
ളള (പച്ചക്കറികള്഼) ആഹാരം ഉപയോഗപ്പെടുത്തണം.
ഇലക്കിഴി തുടങ്ങിയ വിദഗ്ദ്ധോപദേശപ്രകാരം പ്രയോ~
ജനപ്പെടുത്താം. പ്രത്യേകിച്ചു് ആന്തരികാവയവത്തകരാ~</p>

<p>-46-</p>

<p>റുകള്഼ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നടുവുവേദന~
ക്കാര്഼ക്കു് അവ഼രുടെ ദിനചര്യയില്഼ വരുത്തുന്ന ചില
ക്രമീകരണങ്ങള്഼കൊണ്ടു രോഗവിമുക്തി നേടാവുന്നതേയു~
ളളു. മാധുര്യമേറിയ പദാര്഼ത്ഥങ്ങള്഼ തീര്഼ച്ചയായും അവര്഼
ഒഴിവാക്കണം. കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കളും വര്഼ജി~
ക്കണം. ലഹരിപാനിയങ്ങള്഼ ഉപേക്ഷിച്ചുകൊണ്ടു് ശുദ്ധ~
ജലം ധാരാളമായി ഉപയോഗിച്ചു ശീലിക്കണം. ആപ്പിള്഼,
മുന്തിരിങ്ങ, ഓറഞ്ചു് ഇവ ധാരാളമായി കഴിക്കാം. കാരററു
കൊണ്ടു് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നതു നല്ല~
താണെന്നു കണ്ടിട്ടുണ്ടു്. ദിവസം രണ്ടു നേരമെങ്കിലും ശോ~
ധന ഉണ്ടാകണം. മിതമായ വ്യായാമങ്ങളിലേര്഼പ്പെടണം.
നടുഭാഗത്തു തണുപ്പേല്഼ക്കാതെ സൂക്ഷിക്കണം. അയഞ്ഞ
അടിവസ്ത്രങ്ങളേ ധരിക്കാവൂ. വ്യായാമമുറകള്഼ ആരോഗ്യ~
വും പ്രായവും അനുസരിച്ചുമാത്രം ആചരിക്കുക. വളരെ
മൃദുവായ മെത്തകള്഼ കിടക്കുന്നതിനായി ഉപയോഗിക്കാ~
തിരിക്കുന്നതാണു് നല്ലതു്. വിദഗ്ദ്ധ മേല്഼നോട്ടത്തില്഼
മാത്രാവസ്തി ഇടയ്ക്കിടെ ശീലിക്കുന്നതു വളരെ ഫലം
ചെയ്യും.</p>

<p>15. ഉറക്കമില്ലായ്മ</p>

<p>	
ഉറക്കമില്ലായ്മ ഇന്നു പലര്഼ക്കും ഒരു തീരാശ്ശാപമായി~
ത്തീര്഼ന്നിട്ടുണ്ടു്. ശരീരത്തിന്഼റെ ആരോഗ്യപൂര്഼ണമായ
നിലനില്പിനു് ഉറക്കം അത്യാവശ്യമാണു്. ഒരു വ്യക്തി~
യുടെ ആയുസ്സിന്഼റെ മൂന്നിലൊന്നു ഭാഗംവരെ ഉറങ്ങാനായി
ഉപയോഗിക്കപ്പെടുന്നു. അതായതു് 60 വര്഼ഷം ജീവിച്ചി~
രിക്കുന്ന ഒരാള്഼ ഏതാണ്ടു് ഇരുപതു വര്഼ഷത്തോളം ഉറ~
ങ്ങാനായി ഉപയോഗപ്പെടുത്തുന്നു.</p>

<p>	ജീവനുളളവയെല്ലാം ഉറങ്ങുന്നുണ്ടു്. ചില പരീക്ഷണ~
ങ്ങളിലൂടെ സസ്യങ്ങളും ഉറങ്ങുന്നുണ്ടെന്നു തെളിയിക്കപ്പെ~
ട്ടിട്ടുണ്ടു്. ചില ജീവികള്഼ വളരെക്കാലം നീണ്ടുനില്ക്കുന്ന</p>

<p>-47-</p>

<p>നിദ്രാസ്വഭാവം ഉളളവയാണു്. ശരീരാവയവങ്ങളുടെ
സുഗമമായ പ്രവര്഼ത്തനത്തിനു് ഉറക്കം വളരെ അത്യാ~
വശ്യമാകയാലാണു് അതിനെ പ്രധാനമായ ഒരു `വേഗ'~
മായി ആയുര്഼വേദാചാര്യന്മാര്഼ പരിഗണിച്ചിരിക്കുന്നതു്.
ശരീരത്തിന്഼റെ സുരക്ഷയ്ക്കു ഒഴിവാക്കാനാകാത്ത ചില
പ്രവര്഼ത്തനങ്ങളെയാണു് `േവഗ'ങ്ങള്഼ എന്നതുകൊണ്ടുദ്ദേ~
ശിക്കുന്നതു്. തുമ്മല്഼, ശ്വാസോച്ഛ്വാസം തുടങ്ങിയവ
വേഗങ്ങളില്഼പ്പെടുന്നു.</p>

<p>	ഉറക്കം ശരീരത്തിനു പരിപൂര്഼ണവിശ്രമം പ്രദാനം
ചെയ്യുന്നു. ഉണര്഼ന്നിരിക്കുന്പോള്഼ കണ്ണു്, മൂക്കു്, ത്വക്കു്,
തുടങ്ങിയ ഇന്ദ്രിയങ്ങള്഼ ബാഹ്യങ്ങളായ വിഷയങ്ങളു~
മായി സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കും. മനസ്സു തളരു~
കയും മേല്പറഞ്ഞ ഇന്ദ്രിയങ്ങള്഼ ക്ഷീണിക്കുകയുംചെയ്യു~
ന്പോള്഼ അവ വിഷയങ്ങളില്഼നിന്നു പിന്഼തിരിയുകയും
ഉറക്കം ഉണ്ടാവുകയുംചെയ്യും എന്നു് ആയുര്഼വേദം പറയുന്നു.
ഉറക്കം ഉണ്ടാകുവാന്഼ സഹജമായ സ്വഭാവം ഒരു പ്രധാന
കാരണമാണു്. അതിനാല്഼ അതിനു മററു പ്രത്യേക ക഼ാരണ~
ങ്ങളൊന്നും ആവശ്യമില്ല എന്നും അഭിപ്രായമുണ്ടു്. തല~
ച്ചോറിലെ രക്തപ്രവാഹഗതിയിലുണ്ടാകുന്ന ഏററക്കുറച്ചി~
ലുകളാണു് ഉറക്കത്തിനു കാരണമെന്നു് ഹാവേല്഼ എന്ന
അമേരിക്കന്഼ ശാസ്ത്രജ്ഞന്഼ പറയുന്നു. ആഹാരം കഴിച്ചു
കഴിഞ്ഞാല്഼ കൂടുതല്഼ രക്തം ദഹനേന്ദ്രിയങ്ങളുടെ പ്രവര്഼ത്ത~
നത്തിനു സഹായകമാക഼ുംവിധം അവിടേക്കെത്തുന്നതി~
നാല്഼, മസ്തിഷ്കത്തിലേക്കുളള രക്തപ്രവാഹം കുറയുന്ന~
താണു് ഊണു് കഴിഞ്ഞാലുടന്഼ ഉറക്കം വരുവാന്഼ കാരണം.
വിവിധ ശരീരപ്രവര്഼ത്തനങ്ങളാല്഼ മലിനമാക്കപ്പെടുന്ന
രക്തം മസ്തിഷ്കത്തിലുണ്ടാക്കുന്ന `മത്തു' മനുഷ്യരിലും മ഼ൃഗ~
ങ്ങളിലും ഉറക്കം ഉണ്ടാക്കുന്നു എന്ന മെററാരു സിദ്ധാന്തവും
നിലവിലുണ്ടു്. മസ്തിഷ്കത്തിലെ സബ്കോര്഼ട്ടിക്കല്഼
സെന്഼റര്഼ ഉറക്കത്തെ നിയന്ത്രിക്കുന്ന പരമാധികാരകേന്ദ്ര~
മായി വ്യാഖ്യാനിക്കപ്പെടുന്നു.</p>

<p>	സുഖകരമായ നിദ്ര ശരീരത്തിനു് ആരോഗ്യം, പോ~
ഷണം, ബലം, ധാതുവൃദ്ധി, ഇന്ദ്രിയങ്ങള്഼ക്കു കര്഼മക്ഷമ~</p>

<p>-48-</p>

<p>ത്വം എന്നിവ പ്രദാനംചെയ്യുന്നു. ഉറക്കമില്ലായ്മ ശരീര~
ത്തിനു വളരെയേറെ ദോഷംചെയ്യും. ചുരുക്കത്തില്഼ സുഖ
ദുഃഖങ്ങളും ബലാബലങ്ങളും എല്ലാം നിദ്രയെ ആശ്രയി~
ച്ചിരിക്കുന്നു.</p>

<p>	ഉറങ്ങാന്഼ തുടങ്ങുന്നോടെ ശരീരത്തില്഼ പല മാററ~
ങ്ങളും സംഭവിക്കും. പേശികള്഼ അയയുന്നു, കണ്഼പോളകള്഼
അടയുന്നു, രക്തസമ്മര്഼ദം താഴുന്നു, രക്തചംക്രമണം സാവ~
ധാനത്തിലാകുന്നു. ശ്വാസോച്ഛ്വാസം മന്ദഗതിയിലും കൂടു~
തല്഼ ആഴത്തിലും ആയിത്തീരും. ദഹനേന്ദ്രിയങ്ങളുമായി
കൊണ്ടാണു്, സാധാരണരീതിയില്഼ വികാരങ്ങളുണ്ടാ~
ക്കുന്ന പകലുറക്കം ദഹനക്കേടുളളവര്഼ക്കു ഹിതമാണെന്നു്
ആയുര്഼വേദാചാര്യന്മാര്഼ വിധിച്ചിരിക്കുന്നതു്.</p>

<p>	കുട്ടികള്഼ ഉറക്കത്തിന്഼റെ അധികഭാഗവും ഗാഢനിദ്ര~
യിലായിരിക്കും. പ്രായം വര്഼ദ്ധിക്കുന്തോറും ഗാഢനിദ്ര
കുറ഼യും. ഗാഢനിദ്രയുടെ അഭാവം അമിതമായ ക്ഷോഭം,
വിശപ്പു്, അസംഗതഭാഷണം തുടങ്ങിയ മഩഃശാസ്ത്രപര~
മായ പല തകരാറുകള്഼ക്കും വഴിതെളിക്കും. പകലുറങ്ങുന്ന~
തും രാത്രി ഉറക്കമൊഴിയുന്നതും നല്ലതല്ല. രാത്രി ഉറങ്ങാ~
തിരിക്കുന്നതും പകലുറങ്ങുന്നതും നിത്യശീലമായാല്഼ അതു
കൊണ്ടു പ്രത്യേകിച്ചു ദോഷമൊന്നുമില്ല.</p>

<p>	ഉറക്കമില്ലായ്മ പല കാരണങ്ങള്഼കൊണ്ടു സംഭ~
വിക്കാം. പകല്഼ അത്യധികമായ ക്ഷീണം ഉണ്ടാക്കുന്ന 
പ്രവൃത്തികള്഼ ചെയ്്താലും രാത്രിയില്഼ ഉറക്കക്കുറവു സംഭ~
വിക്കാം. ഉറക്കക്കുറവിനു കുഴന്പു തേച്ചു കുളിക്കുക, തലയില്഼
എണ്ണ തേക്കുക, പാല്഼, മാംസരസം മുതലായവ ഉപയോ~
ഗിക്കുക ഇവ നല്ലതാണു്. ഏറിയപങ്കും മാനസികകാരണ~
ങ്ങളാണു് ഉറക്കമില്ലായ്മയുടെ പിന്നിലുളളതു്. വൈകാ~
രിക പ്രതിസന്ധികളില്഼നിന്നു മനസ്സിനെ ഒഴിച്ചുനിര്഼ത്ത~
ണം. അനിഷ്ടസംഭവങ്ങളെക്കുറിച്ചുളള ചിന്തകള്഼ ഒഴിവാ~
ക്കുക. ഉറങ്ങാന്഼ കിടക്കുംമുന്പു മനസ്സിനു ശാന്തത കൈവരു~
ത്തുക. വെറുപ്പിനും വിദ്വേഷത്തിനും മനസ്സില്഼ സ്ഥാനം
നല്഼കാതിരിക്കുക. ഇവയില്഼ പ്രത്യേകം ശ്രദ്ധിക്കണം.</p>

<p>-49-</p>

<p>ഉറക്കമില്ലായ്മയെക്കുറിച്ചുളള ആകാംക്ഷ ഒഴിവാക്കിയേ
തീരൂ. ഉറക്കത്തോളംതന്നെ കിടക്കയില്഼ കണ്ണടച്ചുകിടന്നു
വിശ്രമിക്കുന്നതും ആരോഗ്യം നല്഼കുന്നതാണു് എന്നറിയ~
ണം.ഉറക്കമരുന്നു പൂര്഼ണമായും ഒഴിവാക്കുക. മനോഹര~
മായ സാഹചര്യം മൃദുശയ്യയും ഉറക്കത്തിനു ഉപയോഗ~
പ്പെടുത്തണം.</p>

<p>		    16. കൂര്഼ക്കംവലി</p>

<p>കൂര്഼ക്കംവലിച്ചു സുഖമായുറങ്ങുന്ന ആള്഼ അതിന്഼റെ ബുദ്ധി~
മുട്ടുകളൊന്നും അറിയുന്നില്ല. അടുത്തു കിടക്കുന്ന മററുളള~
വര്഼ക്കാണു് ശല്യം അനുഭവപ്പെടുക. കൂര്഼ക്കംവലിക്കാര~
നായ ഭര്഼ത്താവിനൊപ്പം കഴിഞ്ഞ ഒരു ഭാര്യയ്ക്കു തന്഼റെ
ഒരു ചെവിയുടെ ശ്രവണശക്തിതന്നെ നഷ്ടപ്പെട്ട സംഭവം
റിപ്പോര്഼ട്ടുചെയ്യപ്പെട്ടിട്ടുണ്ടു്.</p>

<p>	സുഖനിദ്രയ്ക്കു സൌണ്ടു് സ്ലീപ്പ് എന്ന
പേരുണ്ടു്. പക്ഷേ, ചിലര഼ുടെ ഉറക്കത്തിന്഼റെ സൌണ്ടു്
കേട്ടാല്഼ മററുളളവര്഼ നിദ്രാവിഹീനരായി കഴിയേണ്ട
ഗതികേടാണുണ്ടാകുക. ഏതാണ്ടു് 88 ഡിസബല്഼ (ശബ്ദ~
ത്തിന്഼റെ അളവു്) വരെ ശബ്ദത്തില്഼ കൂര്഼ക്കം വലിച്ചു
ഗിന്നസ്ബുക്കില്഼ പേരു വന്നവര്഼വരെയുണ്ടത്രെ.</p>

<p>	യഥാര്഼ത്ഥത്തില്഼ കൂര്഼ക്കംവലി സുഖനിദ്രയുടെ ലക്ഷണ~
മല്ല. അതൊരു `അപസ്വരം' തന്നെയാണെന്നാണു് ഉറ~
ക്കത്തിലുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചു ഗവേഷണം
നടത്തുന്നവര്഼ അഭിപ്രായപ്പെടുന്നതു്. കൂര്഼ക്കംവലി അനാ~
രോഗ്യകരമല്ലെങ്കിലും, ആ ശീലം ഉളളവരില്഼ ഭൂരിഭാഗ~
വും രോഗികള്഼തന്നെയാണു്. അങ്ങനെയുളളവരില്഼
നെഞ്ചുവേദനയും ഹൃദ്രോഗവും കാണപ്പെടാറുണ്ടു്. പ്രാണ~
വായു കിട്ടാന്഼വേണ്ടി ഉറക്കത്തില്഼ വെപ്രാളപ്പെടുന്ന ഇക്കൂ~
ട്ടരുടെ ശ്വാസകോശം, ഹൃദയം, നാഡികള്഼ എന്നിവയുടെ
പ്രവര്഼ത്തനത്തിനും വൈകല്യം സംഭവിക്കാം. തടസ്സ~</p>

<p>-50-</p>

<p>ത്തോടുകൂടിയ ശ്വാസോച്ഛ്വാസമാണു് കൂര്഼ക്കംവലിക്കു
കാരണം. പ്രായമേറുന്തോറും ഇതിനുളള സാദ്ധ്യതയും ഏറു~
ന്നു. അമേരിക്കയില്഼ ഇതു സംബന്ധിച്ച ഒരു ഗവേഷണം
നടത്തിയതില്഼ 30-35 പ്രായക്കാരില്഼ 20 ശതമാനം പുരു~
ഷന്മാരും 5 ശതമാനം സ്ത്രീകളും കൂര്഼ക്കംവലിക്കാരാണെന്നു
തെളിഞ്ഞു. എന്തുകൊണ്ടാണെന്നറിയില്ല, പുരുഷ഼ന്മാരി~
ലാണു് കൂര്഼ക്കംവലി കൂടുതല്഼- പ്രത്യേകിച്ചു് തടിയന്മാ~
രില്഼.</p>

<p>	വായുടെ പിന്഼ഭാഗത്താണു് അന്നനാളം, ശ്വാസ~
നാളം, മൂക്കില്഼നിന്നും വായില്഼നിന്നും എത്തുന്ന വായു~
നാളം എന്നിവ ഒന്നിക്കുന്നതു്. ഈ ഭാഗത്തെ മാംസ഼പേ~
ശികളുടെ ഉറപ്പു നഷ്ടപ്പെട്ടു തളര്഼ന്നു തൂങ്ങുന്പോള്഼
വായു സഞ്ചരിക്കുന്ന നാളം ഏതാണ്ടടഞ്ഞതുപോലെ~
യാകും. ഇതിലൂടെ വായു ഞരങ്ങി കടന്നുപോകുന്പോഴാണു
കൂര്഼ക്കംവലി ഉണ്ടാകുന്നതു്. മയക്കുമരുന്നുകളും ഉറങ്ങുന്ന~
തിനുമുന്പു് ഉപയോഗിക്കുന്ന മദ്യവും തൊണ്ടയ്ക്കുളളിലെ
ചില ഗ്രന്ഥികളുടെ വളര്഼ച്ചയും ചെറുനാക്കിന്഼റെ നീള~
ക്കൂടുതല്഼ തുടങ്ങി പല ഘടകങ്ങളും കൂര്഼ക്കംവലിയുടെ
ആക്കം വര്഼ദ്ധിപ്പിക്കും.</p>

<p>	സാധാരണയായി കൂര്഼ക്കംവലിക്കാരില്഼ വായുനാലം
ഭാഗികമായേ അടയുകയുളളു. അതു പൂര്഼ണമായി അട~
ഞ്ഞാല്഼, ആരോഗ്യംതന്നെ അപകടത്തിലാക്കുന്ന `അപ്~
നിയ' എന്ന അവസ്ഥ ആയിത്തീരും.
അപ്പോള്഼ ഉറങ്ങുന്നയാള്഼ കുറച്ചുനേരം വളരെ ശക്തമായി
ശ്വാസോച്ഛ്വാസശ്രമം നടത്തും. പെട്ടെന്നു കൂര്഼ക്കംവലിയു~
ടെ ശബ്ദം നിലയ്ക്കും. കുറച്ചു സമയത്തിനുശേഷം അയാള്഼
ഉണരുന്നു. വലിയ ശബ്ദത്തോടെ വീണ്ടും ശ്വാസോച്ഛ്വാ`
സം ആരംഭിക്കുകയുംചെയ്യും. മുപ്പതു സെക്കന്഼ഡിലേറെ
ഇങ്ങനെ ശ്വാസം നിലച്ചുപോകാറുണ്ടു്. ഒരു രാത്രിയില്഼
ഇത്തരം സംഭവം അനവധി തവണ ആവര്഼ത്തിക്കുന്പോള്഼
പകുതിയിലേറെ സമയം അവര്഼ക്കു ശ്വാസം കിട്ടുന്നില്ല
എന്നു വ്യക്തമ഼ല്ലേ ?</p>

<p>	സര്഼വസാധാരണമായി കാണപ്പെടുന്ന ഈ താള~</p>

<p>-51-</p>

<p>പ്പിഴ വിവാഹമോചനത്തില്഼വരെ കലാശിച്ചിട്ടുണ്ടു്.
പലപ്പോഴും ഇതു് ആരോഗ്യപ്രശ്നവുമായേക്കും. ശ്വാസ~
നാളത്തിന്഼റെ മുകള്഼ത്തട്ടിലുളള മാംസപേശികളെ ഉറപ്പി~
ച്ചുനിര്഼ത്താനും ശ്വാസനാളത്തെ വികസിപ്പിക്കാനും
ഉപകരിക്കുന്ന തരത്തിലുളള ശസ്ത്രക്രിയയ്ക്കു അമേരിക്കന്഼
വൈദ്യശാസ്ത്രജ്ഞന്മാര്഼ രൂപം നല്഼കിവരുന്നുണ്ടു്. ഇതു്
കടുത്ത ശ്വാസതടസ്സവും കൂര്഼ക്കംവലിയും തടയുവാന്഼
സഹായിക്കും എന്നു പ്രത്യാശിക്കാം.</p>

<p>		   17. പുളിച്ചുതേട്ടല്഼</p>

<p>ഒരു രോഗമായി അംഗീകരിക്കുവാന്഼ വിഷമം ഉണ്ടെങ്കി~
ലും പുളിച്ചുതേട്ടല്഼ ഗുരുതരമായ പല സ്ഥിതിവിശേഷ~
ങ്ങള്഼ക്കും ഇടനല്഼കാറുണ്ടു്. വളരെയേറെ ആളുകളെ ഇതു
ബാധിച്ചുകാണാം. ദൈനംദിന ജീവിതത്തിലെ അപത്ഥ്യ~
ങ്ങളും ക്രമം തെററിയുളള ആഹാരവിഹാരങ്ങളുമാണു് ഈ
രോഗത്തിന്഼റെ മ഼ൂലകാരണം. രോഗം പിടിപെട്ടതിനു
ശേഷം ചികിത്സിക്കുന്നതിനെക്കാള്഼ രോഗം വരാതെ
സൂക്ഷിക്കുകയാണല്ലോ നല്ലതു്. പുളിച്ചുതേട്ടലിന്഼റെ
പ്രധാന കാരണങ്ങള്഼ മനസ്സിലാക്കി അവ ഒഴിവാക്കി~
യാല്഼ ഇതു പിടികൂടാതെ ഒഴിവാക്കാനാകും. ശരീരത്തിനു
ഹിതമല്ലാത്ത ആഹാരപാനീയങ്ങള്഼ ഏതൊക്കെയെന്നു
മനസ്സിലാക്കി അവ പരിപൂര്഼ണമായി ഒഴിവാക്കണം.
ഇക്കാലത്തു മായം ചേര്഼ക്കാത്ത ആഹാരപാനീയങ്ങള്഼
പൊതുവിപണിയില്഼നിന്നു ലഭിക്കുക ബുദ്ധിമുട്ടായതു
കൊണ്ടു് കഴിയുന്നത്ര അത്തരം ആഹാരം ഒഴിവാക്കുകയാ~
ണു നല്ലതു്. കൂള്഼ഡ്രിങ്ക്സ്, ഫ്രിഡ്ജില്഼ വെച്ച ആഹാര~
പാനിയങ്ങള്഼ ഇവ ഒഴിവാക്കുകതന്നെ വേണം. പരസ്പരം
യോജിക്കാത്ത ആഹാരവസ്തുക്കള്഼ (ഉദാ:- പാലും മീനും)
ഒരേ സമയത്തു് ഉപയോഗിക്കാതിരിക്കുവാന്഼ ശ്രദ്ധിക്ക~
ണം. പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്഼ ഉപ~</p>

<p>-52-</p>

<p>യോഗിക്കരുതു്. ദഹിക്കാന്഼ വിഷമം ഉളളതും എരിവും
പുളിയും അധികമായി ചേര്഼ത്തതും ഭക്ഷിക്കാതിരിക്കുക~
യാണു നല്ലതു്. മലമൂത്രാദികളായ ശാരീരികവേഗങ്ങളെ
യഥാസമയം പുറപ്പെടുവിക്കുകതന്നെ വേണം. അവയെ
ബലമായി പുറപ്പെടുവിക്കുകയും അരുതു്. ശരീരത്തി~
ന്഼റെ സുസ്ഥിതിക്കു് അത്യാവശ്യമായ ശരീരപ്രവര്഼ത്തന~
ങ്ങളെയാണു് `വേഗങ്ങള്഼' എന്നു പറയുന്നതു്. ആഹാരം
കഴിച്ച ഉടനെയുളള പകലുറക്കം ഒഴിവാക്കണം. ആഹാരം
കഴിക്കുന്പോള്഼ കൂടെക്കൂടെ വെളളം കുടിക്കാതിരിക്കുകയാ~
ണു നല്ലതു്. അമിതമായ മദ്യപാനവും വര്഼ദ്ധിച്ച തോതി~
ലുളള പുകവലിയും പാടില്ല. മാനസികസംഘര്഼ഷവും
ആംകാംക്ഷയും ഈ രോഗത്തിന്഼റെ മൂലകാരണങ്ങളില്഼
ഉള്഼പ്പെടുന്നു.</p>

<p>	ശരീരത്തിനു യോജിക്കാത്ത ആഹാരം നിമിത്തം
കുറെ ദഹിച്ചും ബാക്കി ദഹിക്കാതെയുമുളള രീതിയില്഼
ആമാശയത്തില്഼ സ്ഥിതിചെയ്തുകൊണ്ടു് പലവിധ വി~
കാരങ്ങളെ ഉണ്ടാക്കും. കഴിക്കുന്ന ആഹാരം ദഹിക്കാ~
തിരിക്കുക, പുളിച്ചുതേട്ടല്഼,ശരീരത്തിനു തളര്഼ച്ച, ദേഹ~
ത്തിനു കനം തോന്നുക, ഹൃദയവും തൊണ്ടയും വരളുക,
വയറിനു ഭാരക്കൂടുതല്഼ തോന്നുക, കുടലിരിപ്പു്, മനം
പിരട്ടല്഼,വായ്ക്കു രുചിക്കുറവു്, ഉരസ്സില്഼ വേദന
ഉണ്ടാകുക തുടങ്ങിയവ ഇതിന്഼റെ ചില ലക്ഷണങ്ങള്഼
മാത്രമാണു്.</p>

<p>	ഈ രോഗം ചികിത്സിക്കുന്പോള്഼ മരുന്നുകള്഼ക്കൊ~
പ്പം പത്ഥ്യക്രമങ്ങള്഼ പാലിക്കലും പ്രത്യേക പ്രാധാ~
ന്യം അര്഼ഹിക്കുന്നു. തുവരപ്പരിപ്പു്, ഉരുളക്കിഴങ്ങു്, ചെറു~
പഴം, പയര്഼വര്഼ഗങ്ങള്഼, എണ്ണൟില്഼ വറുത്തവ, തണുപ്പേ~
റിയ ഭക്ഷണപാനീയങ്ങള്഼, വര്഼ദ്ധിച്ച രീതിയിലുളള
എരിവു്, പുളി ഇവയുടെ ഉപയോഗം എന്നിവ വര്഼ജി~
ക്കണം. കൃത്യസമയത്തു് ആഹാരം കഴിക്കണം. വയറു
വിശന്നു് ഇരിക്കുവാന്഼ പാടില്ല. ചായ, കാപ്പി ഇവ
അധികമായി ഉപയോഗിക്കാതിരിക്കുകയും വേണം.</p>

<p>-53-</p>

<p>		18. ഗ്യാസ്ട്രബിള്഼</p>

<p>വളരെ വ്യാപകമായ തോതില്഼ ബാധിച്ചുകാണുന്ന ഒരു
രോഗമാണു് ഗ്യാസ്ട്രബിള്഼. പല തരത്തിലുളള ലക്ഷ~
ണങ്ങള്഼ പ്രത്യക്ഷപ്പെടുകയും ഗുരുതരങ്ങളായ മററു വ്യാ~
ധികളാണോ എന്നു രോഗിയിലും ബന്ധുക്കളിലും സംശ~
യം ഉണ്ടാക്കുകയുംചെയ്യുന്ന ഒരു രോഗംകൂടിയാണിതു്.
വയറിലും നെഞ്ചിലും ശിരസ്സിലും ഉണ്ടാകുന്ന അസ്വസ്ഥ~
തകളാല്഼ രോഗി വളരെയേറെ ബുദ്ധിമുട്ടുന്നു.</p>

<p>	ആഹാരരീതിയില്഼ ഉണ്ടാകുന്ന വൈകല്യങ്ങളാണു്
ഈ രോഗത്തിന്഼റെ പ്രധാന കാരണം. വര്഼ദ്ധിച്ച തോതില്഼
എരിവും പുളിയും ഉപയോഗിക്കുക, അമിതമായ മദ്യപാ~
നവും പുകവലിയും, ആഹാരം കഴിക്കുന്നതില്഼ കൃത്യനിഷ്ഠ~
യില്ലായ്മ എന്നിവയും ചില മുഖ്യകാരണങ്ങളാണു്.
ചില മാനസിക കാരണങ്ങളും ഗ്യാസ്ട്രബിളിനു
പിന്നിലുണ്ടു്. എപ്പോഴും സംഘര്഼ഷപുരിതമായ മന~
സ്സിന്഼റെ ഉടമയ്ക്കു ഗ്യാസ്ട്രബിള്഼ ഉണ്ടാകുവാനുളള സാദ്ധ്യ~
ത കൂടുതലാണു്. ഭയവും, ആകാംക്ഷയും മുററിനില്഼ക്കുന്ന
സാഹചര്യവും രോഗകാരണമാകാം. ഉരുളക്കിഴങ്ങു്, തുവര~
പ്പരിപ്പു്, കൊളളിക്കിഴങ്ങു് ഇവ അധികമായി ഉപ~
യോഗപ്പെടുത്തുന്നതും ഗ്യാസ്ട്രബിളിനു കാരണമായേ~
ക്കാവുന്നതാണു്. അധികം തണുത്ത വെളളം കുടിക്കുന്നതും
ദോഷംചെയ്യും.</p>

<p>	കഴിക്കുന്ന ആഹാരം ദഹിക്കാതിരിക്കുക, ശരീരത്തി~
നു വല്ലാത്ത തളര്഼ച്ചയും ആലസ്യവും. കയ്പുരസം ഉളള~
തോ, പുളിരസം ഉളളതോ ആയ വെളളം വായില്഼ തിക~
ട്ടിവരിക, ദേഹത്തിനു ഭാരക്കൂടുതല്഼ തോന്നുക, തൊണ്ട
വരളുക, അരുചി, നെഞ്ചെരിച്ചില്഼, തലയ്ക്കു പെരുപ്പു്,
സദാസമയം കോട്ടുവായ ഇടുക, ദീര്഼ഘശ്വാസം വിട്ടാല്഼
ശരിക്കു ശ്വാസം വിടുന്നതുപോലെയുളള തൃപ്തി തോന്നാ~
യ്ക, തലചുററല്഼, കഴുത്തിനു വേദന, ദേഹം ചൊറിഞ്ഞു</p>

<p>-54-</p>

<p>തടിക്കുക, എന്നു തുടങ്ങി ധാരാളം ലക്ഷണങ്ങള്഼ രോഗി~
ക്കനുഭവപ്പെടും. ദേഹംതരിപ്പും കണ്ണില്഼ ഇരുട്ടടയ്ക്കുന്ന
പോലെയുളള തോന്നലും ഉണ്ടാകാം.</p>

<p>	ഗ്യാസ്ട്രബിള്഼ ഉളളവരിലുണ്ടാകുന്ന നെഞ്ചെരി~
ച്ചില്഼ ഹൃദ്രോഗം ആണോ എന്ന തെററിദ്ധാരണ ഉണ്ടാക്കി~
യേക്കാം. ആമാശയത്തില്഼ ഗ്യാസ് വര്഼ദ്ധിച്ചു് അതു മുക~
ളിലേക്കു് ഏല്പിക്കുന്ന സമ്മര്഼ദം ഹൃദയാവയവത്തില്഼
അസ്വസ്ഥത ജനിപ്പിക്കും. ആഹാരം കഴിച്ച ഉടനെ
പ്രത്യേകിച്ചും ഇതുണ്ടാകുന്നു. ഗര്഼ഭിണികളിലും ഇതു കാ~
ണപ്പെടുന്നുണ്ടു്. കഴിക്കുന്ന ആഹാരം വേണ്ട രീതിയില്഼
ദഹിക്കാതെ ആമാശയത്തില്഼ കെട്ടിക്കിടന്നു പുളിച്ചു്
അതില്഼നിന്നുണ്ടാകുന്ന ഗ്യാസ്, ഉരസ്സിനെയും ഉദരത്തെ~
യും വേര്഼തിരിക്കുന്ന മഹാപ്രാചീരികാരപേശിയില്഼
സമ്മര്഼ദം ചെലുത്തുകയും അതു തൊട്ടുമുകളില്഼ ഉളള ഹൃദ~
യത്തെയും ശ്വാസകോശത്തെയും പ്രതികൂലമായി ബാധി~
ക്കുകയും ചെയ്യും. ഇതാണു് ഗ്യാസ്ട്രബിള്഼രോഗിയില്഼
നെഞ്ചുവേദനയും ശ്വാസംമുട്ടലും മററും അനുഭവപ്പെടുവാ~
നുളള കാരണം. വിദഗ്ദ്ധപരിശോധനയിലൂടെ വളരെ
പെട്ടെന്നുതന്നെ ഇതു കണ്ടുപിടിക്കാവുന്നതേയുളളു.</p>

<p>	യുക്തമായ പത്ഥ്യക്രമങ്ങള്഼ക്കൊപ്പം കഴിക്കപ്പെടുന്ന
ആയുര്഼വേദമരുന്നുകള്഼ക്കു് ഈ രോഗത്തെ പരിപൂര്഼ണ്ണ~
മായിത്തന്നെ ശമിപ്പിക്കുവാന്഼ കഴിയും എന്നതു നിസ്തര്഼ക്ക~
മാണു്. വളരെ തണുത്ത ആഹാരപാനിയങ്ങള്഼ ഒഴിവാക്കു~
ക, എരിവും പുളിയും കുറയ്ക്കുക, ആഹാരസമയത്തു് ധാരാ~
ളം വെളളം കുടിക്കാതിരിക്കുക, അമിത മദ്യപാനവും
പുകവലിയും വര്഼ജിക്കുക, കൃത്യസമയത്തു് ആഹാരം കഴി~
ക്കുക, ആഹാരം കഴിക്കുന്ന സമയത്തു് മനസ്സംഘര്഼ഷം
ഒഴിവാക്കുക, കിഴങ്ങുവര്഼ഗങ്ങളുടെയും തുവരപ്പരിപ്പിന്഼റെ~
യും ഉപയോഗം കുറയ്ക്കുക. പകലുറങ്ങാതിരിക്കുക, മനസ്സു്
സദാ പ്രസന്നമായിരിക്കുവാന്഼ ശ്രദ്ധിക്കുക എന്നിവ
പാലിച്ചുകൊണ്ടു് ഒരു ചികിത്സകന്഼റെ മേല്഼നോട്ടത്തില്഼
ഔഷധങ്ങള്഼ ഉപയോഗപ്പെടുത്തണം.</p>

<p>-55-</p>

<p>			  19. ഇന്഼ഫ്ളുവെന്഼സ</p>

<p>ഏവര്഼ക്കും സുപരിചിതമായ ഒരു പേരാണു് `ഫ്ളൂ'
എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്഼ഫ്ളുവെന്഼സ.
ഇതു പകരുന്ന ഒരു രോഗമാണു്. ചില സമയം ഇതു്
ലോകമാസകലം വ്യാപിക്കുന്നതായും കാണുന്നുണ്ടു്.</p>

<p>	പ്ലേഗ്, കോളറ മുതലായവയെപ്പോലെ മാരകമല്ല
ഈ രോഗം. ഇതിന്഼റെ ലക്ഷണങ്ങള്഼ പലതരത്തില്഼ കാ~
ണപ്പെടുന്നുണ്ടു്. സാധാരണയായി മൂക്കിന്഼റെ ദ്വാരംമുതല്഼
ശ്വാസകോശംവരെ ഈ രോഗത്താല്഼ ബാധിതമായി
കാണപ്പെടുന്നു. ശക്തമായ കുളിരും പനിയും ഉണ്ടായിരി~
ക്കും. 103 മുതല്഼ 105 ഡിഗ്രിവരെ പനി കാണപ്പെട്ടേ~
ക്കാം.രണ്ടുമൂന്നു ദിവസംകൊണ്ടേ 105 ഡിഗ്രിവരെ
എത്തുകയുളളു. പനി രാവിലെ കുറഞ്ഞും വൈകുന്നേരം
കൂടിയും നാലുമുതല്഼ എട്ടു ദിവസംവരെ നീണ്ടുനിന്നേ~
ക്കാം. തലവേദന, കഴുത്തിന്഼റെ പിന്഼ഭാഗത്തും പുറത്തും
സന്ധിക഼ളിലും അസഹനീയമായ വേദന ഇവ ഉണ്ടായി~
രിക്കും. സര്഼വാംഗങ്ങളിലും അനുഭവപ്പെടുന്ന വേദനയും
ഇതിന്഼റെ പ്രത്യേകതയാണു്. ശരീരത്തിനു് നല്ല ക്ഷീണ~
വുമുണ്ടാക഼ും. കൈകാലുകള്഼ കുഴഞ്ഞുപോകും. പനിയുടെ
ആരംഭത്തില്഼ കണ്ണുകള്഼ ചുവന്നിരിക്കും. മൂക്കില്഼നിന്നും
കണ്ണില്഼നിന്നും വെളളം വാര്഼ന്നുകൊണ്ടേയിരിക്കും. അണ്ണാ~
ക്കില്഼ ചൊറിച്ചിലോ, വരള്഼ച്ചയോപോലെ തോന്നുകയും
വരണ്ട ചുമ ഉണ്ടാകുകയുംചെയ്യും. ചിലപ്പോള്഼ ഉമിനീര്഼
ഇറക്കുവാന്഼ പ്രയാസമായിരിക്കും. ക്രമേണ ശക്തയേറിയ
ചുമ ബാധിച്ചേക്കാം; ചുമച്ചാല്഼ കഫം പുറത്തുവരാന്഼
വളരെ പ്രയാസം തോന്നും. ചിലപ്പോള്഼ പതയോടെയോ
രക്തത്തോടെയോ കഫം പുറത്തുവരാം.</p>

<p>	ആരംഭത്തില്഼ത്തന്നെ വിദഗ്ദ്ധ മേല്഼നോട്ടത്തില്഼
യുക്തമായ ഔഷധങ്ങള്഼ ഉപയോഗപ്പെടുത്തിയാല്഼ ഈ
രോഗംമൂലം ഉണ്ടായേക്കാവുന്ന മററു ഭവിഷ്യത്തുകള്഼ ഒഴി~</p>

<p>-56-</p>

<p>വാക്കാം. ഒപ്പം യുക്തമായ പത്ഥ്യക്രമങ്ങളും പാലിക്കണം.
വൃത്തിയുളള സാഹചര്യത്തില്഼ രോഗി പരിപൂര്഼ണവിശ്ര~
മം എടുക്കണം. തണുപ്പു് ഒട്ടും ഏല്഼ക്കരുതു്. ശക്തിയായ
കാററു് ശരീരത്തില്഼ ഏല്ക്കാന്഼ പാടില്ല.</p>

<p>	പനി നല്ലവണ്ണം ശമിച്ചു് ക്ഷീണം മാറിയതിനുശേ~
ഷം മാത്രമേ പുറത്തിറങ്ങി സഞ്ചരിക്കാവൂ. ഭക്ഷണത്തില്഼
പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടു്. ദഹനക്കേടുണ്ടാക്കുന്ന
ആഹാരം പാടില്ല. തണുത്ത ആഹാരം പാടില്ല. തണുത്ത
ആഹാരപനിയങ്ങളും വര്഼ജിക്കണം. രോഗിയുടെ
മൂക്കില്഼നിന്നും വായില്഼നിന്നും വരുന്ന വെളളവും കഫവും
തുണിയില്഼ മുക്കി നശിപ്പിച്ചുകളയണം. ചെറു ചൂടോടു
കൂടിയ ഒരുകപ്പു വെളളത്തില്഼ ഒരു നുളളു കറിയുപ്പു ചേര്഼ത്തു്
ആ വെളളം സാവധാനം പലകുറി മൂക്കിലൂടെ വലിച്ചു
കയററി മൂക്കു കഴുകുന്നതു് ഇന്഼ഫ്ളുവെന്഼സ ബാധിക്കാ~
തിരിക്കുവാനുളള ഒരു മാര്഼ഗമാണു്.</p>

<p>20. വിളര്഼ച്ച</p>

<p>ദിവസേന നാലഞ്ചു വിളര്഼ച്ചയുളള രോഗികളെങ്കിലും
ചികിത്സയ്഼ക്കായി സമീപിക്കുന്നു എന്നതു് ഈ രോഗം
വളരെ വ്യാപകമായി ഉണ്ടു് എന്നതിനു് തെളിവാണു്.
ആയുര്഼വേദത്തില്഼ `പാണ്ഡുരോഗം' എന്നും പാശ്ചാത്യ~
വൈദ്യശാസ്ത്രം `അനീമിയ' എന്നും ഇതിനു പേരു നല്കി~
യിരിക്കുന്നു.</p>

<p>	രക്താണുക്കളുടെയോ, ഹീമോഗ്ലോബിന്഼റെയോ സാ~
ധാരണ നിലവാരത്തിനു ന്യൂനത സംഭവിക്കുന്പോഴാണു്
`അനീമിയ' അഥവാ പാണ്ഡുരോഗം ഉണ്ടാക഼ുന്നതു്.
ശോണാണുക്കളും ശ്വേതാണുക്കളുമാണു് രക്തത്തിലെ
ഘനവസ്തുക്കള്഼. ഏതാണ്ടു് മഞ്ഞനിറത്തോടുകൂടിയ പ്ലാസ്മ
ദ്രവവസ്തുവും. ശോണാണുക്കളുടെ സാധാരണകണ഼ക്കിലു~
ളള നിലവാരം രക്തത്തിനു ചുവപ്പുനിറം നല്഼കുന്നു. നാം</p>

<p>-57-</p>

<p>ശ്വസിക്കുന്ന വായുവിലെ പ്രാണവായുവിനെ സ്വീകരി~
ച്ചു് ശരീരത്തിലെ ഓരോ കോശത്തിലും എത്തിക്കുക
എന്ന ജോലിയാണു് `ഹീമോഗ്ലോബി'നു പ്രധാനമായുളള~
തു്; കോശങ്ങളിലെ കാര്഼ബണ്഼ ഡയോക്സൈഡിനെ സ്വീ~
കരിച്ചു് തിരികെ ശ്വാസകോശങ്ങളിലെത്തിക്കുന്നതും
ഹീമോഗ്ലോബിന്഼തന്നെ. പ്രായപൂര്഼ത്തിവന്ന ഒരാളുടെ
രക്തത്തില്഼ സാധാരണ 14.5 ശതമാനവും സ്ത്രീയില്഼ 13.5
ശതമാനവും ഹീമോഗ്ലോബിന്഼ ഉണ്ടായിരിക്കും.</p>

<p>	രക്തത്തിലെ ശോണാണുക്കള്഼ ക്രമത്തിലധികം നഷ്ട~
പ്പെടുകയോ നശിക്കപ്പെടുകയോ മതിയായ അളവില്഼
ശോണാണുക്കള്഼ നിര്഼മ്മിക്കപ്പെടാതാവുകയോചെയ്യുന്നതു്
പാണ്ഡുരോഗത്തിനു് കാരണമാകും. നളകാസ്ഥികളുടെ
രണ്ടററത്തുമുളള മജ്ജയിലാണു് ശോണാണു~
ക്കളുടെ നിര്഼മ്മാണവും പരിപോഷണവും നടക്കുന്നതു്.</p>

<p>	ആമാശയസ്രാവങ്ങളുടെ കൂട്ടത്തില്഼ `ഇന്഼ട്രിന്഼സിക്
ഫാക്ടര്഼' എന്ന ഒരു ഘടകം ഉള്഼ക്കൊളളുന്നുണ്ടു്. ഇതു്
നാം കഴിക്കുന്ന ആഹാരപദാര്഼ത്ഥങ്ങളിലെ എക്സിന്഼ട്രിക്
ഘടകവും കൂട്ടിച്ചേര്഼ന്നു് രക്തത്തിലെത്തുകയും കരളില്഼
സൂക്ഷിക്കപ്പെടുകയുംചെയ്യുന്നു. ഈ സംയുക്തഘടകത്തി~
ന്഼റെ സഹായത്തോടെയാണു് മജ്ജാധാതുവിലെ   `റട്ടിക്കു~
ലോ എന്഼ഡോത്തിലിയല്഼ സിസ്ററം' ശോണാണുക്കളെ
നിര്഼മ്മിക്കുന്നതും പോഷിപ്പിക്കുന്നതും. ഈ സംയുക്തഘടക~
ത്തെ `പാണ്ഡുവിരുദ്ധഘടകം'എന്നു വിളിക്കുന്നു. ഇതു
വേണ്ടത്ര ശരീരത്തിലില്ലാതായാല്഼ ശോണാണുക്കളുടെ
നിര്഼മ്മാണം തകരാറിലാകും- പാണ്ഡുരോഗം ഉണ്ടാവുക~
യുംചെയ്യും.</p>

<p>	പോഷകഗുണങ്ങളടങ്ങിയ ആഹാരത്തിന്഼റെ കുറവു
കൊണ്ടു് മുന്഼പറഞ്ഞ `എക്഼സിന്഼ട്രിക്' ഘടകത്തിന്഼റെ
അഭാവം ഉണ്ടാവുകയും പാണ്ഡുവിരുദ്ധാംശം കുറയുകയും
ചെയ്യും. ആമാശയരോഗങ്ങള്഼ (അമ്ലപിത്തം, ആമാശയ
വ്രണം എന്നിവ) കൊണ്ടു് ആമാശയസ്രാവത്തിനും ഗുണ~
ഹാനി സംഭവിക്കുകയും തദ്വാര഼ാ `ഇന്഼ട്രിന്഼സിക്' ഘട~</p>

<p>-58-</p>

<p>കം കുറയുകയും അങ്ങനെ പാണ്ഡുവിരുദ്ധഘടകം ലഭ്യമാ~
കാതെവരികയുംചെയ്യാം. പല വിധത്തിലുളള വിരകളുടെ
ആധിക്യംകൊണ്ടും പാണ്ഡുവിരുദ്ധാംശം ശരിയായ അള~
വിലുണ്ടെങ്കിലും ശോണാണുനിര്഼മ്മണം ശരിക്കും നടക്കാ~
തെവരാം. പാണ്ഡുവിരുദ്ധാംശം കരളില്഼ സംഭരിക്കപ്പെ~
ടാതെവന്നാലും ശോണാണുനിര്഼മ്മാണപ്രക്രിയ തകരാറി~
ലാകും.കരള്഼വീക്കത്തില്഼ ഇതു സംഭവിക്കാം. ഗ്രഹണി
തുട഼ങ്ങിയ ചില കുടല്഼രോഗങ്ങളിലും `പാണ്ഡുവിരു~
ദ്ധാംശം' ശരിക്കും ആഗിരണംചെയ്യാന്഼ കഴിഞ്ഞില്ല
എന്നു വരാം. ഇവയെല്ലാം വിളര്഼ച്ചയ്ക്കു കാരണമാകുന്നു.
ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന ആര്഼ബുദത്തിലും
വിളര്഼ച്ച ഉണ്ടാകും.മുറിവു്,ചതവു് എന്നിവയിലൂടെ
അമിതരക്തസ്രാവം ഉണ്ടായാലും വിളര്഼ച്ച സംഭവിക്കും.
നാഡീകോശങ്ങള്഼ക്കു രക്തത്തിലൂടെ ശരിയായ പോഷ~
ണം ലഭിക്കാത്തതുകൊണ്ടു് കൈകാലുകള്഼ക്കു് പെരുപ്പു്,
കഴപ്പു്, വേദന തുടങ്ങിയ പലവിധ വാതരോഗലക്ഷണ~
ങ്ങളും കാണപ്പെടും പാണ്ഡുരോഗത്തില്഼.</p>

<p>	ഈ രോഗം ആരംഭിക്കുന്നതിനു മുന്നോടിയായി ശരീ~
രത്തിനു് തളര്഼ച്ച, ത്വക്കിനു പരുപരുപ്പു്,കഫം തുപ്പുക,
കണ്഼പോളകളില്഼ നീരു്, മണ്ണു തിന്നാന്഼ ആഗ്രഹം, മല~
മൂത്രങ്ങള്഼ക്കു മഞ്ഞനിറം, ദഹനക്ഷയം, നെഞ്ചിടിപ്പു്
എന്നിവ രോഗിക്കുണ്ടാകും.</p>

<p>	വാത഼ജം, പൈത്തികം, കഫജം ഇവ മൂന്നുംകൂടി
ചേര്഼ന്ന സാന്നിപാതികം, മണ്ണു തിന്നുകവഴിയുണ്ടാകുന്ന
`മൃത്തികം' എന്നിങ്ങനെ അഞ്ചുതരം പാണ്ഡുരോഗങ്ങള്഼
ഉണ്ടു്. ലക്ഷണങ്ങളുടെ പ്രത്യേകതകൊണ്ടു് ഒരു ആയുര്഼~
വേദഡോക്ടര്഼ക്കു് ഇവയെ പെട്ടെന്നു തിരിച്ചറിയാം.
ആഹാരത്തില്഼ വെറുപ്പു്, പെട്ടെന്നു് കോപം വരിക,
തളര്഼ച്ച, കിതപ്പു്, നെഞ്ചിടിപ്പു്, എപ്പോഴും കിടക്കണ഼~
മെന്നു തോന്നുക, ചെവിയില്഼ ഊതുന്ന ശബ്ദം, കാഴ്ചയ്ക്കു
മങ്ങല്഼, ശരീരത്തിനു ബലക്കുറവു് ഇവ രോഗലക്ഷണ~
ങ്ങളാണു്.</p>

<p>-59-</p>

<p>	ഈ രോഗം തക്കസമയത്തുതന്നെ വിദഗ്ദ്ധചികി~
ത്സയ്ക്കു വിധേയമാക്കണം. അല്ലെങ്കില്഼ മററു ഗുരുതരങ്ങ~
ളായ രോഗങ്ങള്഼ക്കു് ഇതു കാരണമായേക്കാം.</p>

<p>			 21. തലക്കറക്കം</p>

<p>പരക്കെ കാണപ്പെട഼ുന്ന ഒരു രോഗലക്ഷണമാണു് തലകറ~
ക്കം. ചിലര്഼ക്കു് അല്പം ചോര കണ്ടാല്഼ മതി തല കറങ്ങും.
വേറെ ചിലര്഼ക്കു് കെട്ടിടത്തിന്഼റെ മൂന്നാംനിലയിലെത്തു~
ന്പോഴേക്കും തലചുററല്഼ തോന്നാം . എന്താണീ തലകറക്കം
ഉണ്ടാകുവാനുളള കാരണം ?
	
	നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണു് കണ്ണു്, മൂക്കു്, നാക്കു്,
ത്വക്കു്, ചെവി എന്നിവ. അവയിലേതെങ്കിലും ഒന്നു്
സ്വകര്഼മ്മംചെയ്യാതെ വന്നാല്഼ നമുക്കു് ഉടന്഼ മനസ്സിലാകും.
എന്നാല്഼, നമ്മുടെ ശരീരത്തിന്഼റെ സമതുലിതാവസ്ഥ
നിയന്ത്രിക്കുന്ന തുലനവ്യൂഹം `ആറാം
ഇന്ദ്രിയം 'എന്ന പേരിലറിയപ്പെടുന്നു. ഈ ഇന്ദ്രിയം
വേണ്ട രീതിയിലാണു് പ്രവര്഼ത്തിക്കുന്നതെങ്കില്഼ നാം
അതിനെക്കുറിച്ചറിയുകയേയില്ല. എന്നാല്഼, അതു ശരി~
യായ രീതിയിലല്ലാതെ പ്രവര്഼ത്തിച്ചാലത്തെ സ്ഥിതി
വര്഼ണനാതീതമാണുതാനും. അതുമൂലം തലക്കറക്കം ഒരു
രോഗമല്ല, ലക്ഷണം മാത്രമാണു്.</p>

<p>	വളരെ ഉയര്഼ന്ന ഒരു സ്ഥലത്തുനിന്നു താഴേക്കു നോക്കു~
ന്പോള്഼ പെട്ടെന്നു താല്കാലികമായ ഒരു തലച്ചുററല്഼
തോന്നുക സ്വാഭാവികമാണു്. എന്നാല്഼, ചിലര്഼ക്കാകട്ടെ
കൂടെക്കൂടെ തലച്ചുററലുണ്ടാകുകയും മറിഞ്ഞുവീഴുകയുംെച~
യ്തേക്കാം. വിവിധ സ്വഭാവത്തോടുക഼ൂടിയ തലക്കറക്കം
കാണപ്പെടുന്നുണ്ടു്. ചിലതു് തുടങ്ങി പെട്ടെന്നു് അവസാ~
നിക്കുന്നു. ചില തരത്തിലുളളവ വളരെ സമയം നീണ്ടു
നില്ക്കാം. ഇനി വേറെ ചില തലക്കറക്കം മനംപിരട്ടല്഼,</p>

<p>-60-</p>

<p>ഛര്഼ദി തുടങ്ങിയ േവറെ ഉപദ്രവങ്ങളോടുകൂടിയായിരിക്കും
ഉണ്ടാകുക. ഓരോ തരത്തിനും ഓരോ കാരണങ്ങളായി~
രിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ ചികിത്സയും വിഭി~
ന്നമായിരിക്കും.</p>

<p>	രക്തസമ്മര്഼ദം സാധാരണയിലും താഴെയാകുക, മസ്തി~
ഷ്കത്തിലുണ്ടാകുന്ന മുഴ, ആന്തരകര്഼ണത്തിന്഼റെ തകരാറു്,
തലയിലെ മുറിവു്, വൈറസ്മൂലമുണ്ടാകുന്ന രോഗബാധ,
അധികമായി ചെവിയില്഼ അഴുക്കു് അടിഞ്ഞു
കൂടുക, വിഷലിപ്തമായ ഔഷധങ്ങള്഼, രക്തവാഹിനി~
കള്഼ക്കു കനംകൂടുക, ഹൃദ്രോഗം, ശുദ്ധവായുവിന്഼റെ അഭാവം,
ആവശ്യത്തിലധികം കട്ടികൂടിയ കണ്ണട,രക്തത്തിന്഼റെ
അളവിലും ഗുണത്തിലും ഉണ്ടാകുന്ന കുറവു്, ശരീരത്തിനു~
ണ്ടകുന്ന അതിയായ ക്ഷീണം, ശരീരത്തിനുളളില്഼
അവശ്യം ഉണ്ടായിരിക്കേണ്ട ജലാംശത്തില്഼ കുറവ഼ു സംഭ~
വിക്കുക എന്നിവയെല്ലാം തലക്കറക്കത്തിനു കാരണമാക഼ാം.
കാരണം എന്തുതന്നെയായാലും അതു കണക്കിലെടുക്കാതെ~
യുളള അനാവശ്യമായ മരുന്നുസേവ മററു ദൂഷ്യഫലങ്ങള്഼~
ക്കിട നല്഼കുന്നതാണു്.വിവിധ പരിശോധനകളിലൂടെ,
ലക്ഷണങ്ങളുടെ പ്രത്യേകതകളിലൂടെ രോഗം ശരിക്കും മന~
സ്സിലാക്കി ചികിത്സിക്കണം.</p>

<p>	ആന്തരകര്഼ണമാണു് നമ്മുടെ ശരീരത്തിന്഼റെ തുലന~
സ്ഥിതി കാത്തുസൂക്ഷിക്കുന്ന കേന്ദ്രം. ഇതുവഴി ബ഼ന്ധ~
പ്പെട്ട അവയവവിശേഷങ്ങള്഼ക്കു സംഭവിക്കുന്ന തകരാറു~
കള്഼ ശരീരത്തിന്഼റെ തുലനാവസ്ഥ നഷ്ടപ്പെടുത്തും.
അപ്പോള്഼ തലകറക്കമുണ്ടാവുന്നു. ചിലപ്പോള്഼ തറയില്഼
വീഴുകയുംചെയ്യാം.</p>

<p>	അടുത്തകാലത്തുണ്ടായ മരുന്നുകളുടെ ഉപയോഗം, മററ~
സുഖങ്ങള്഼, മുറിവുകള്഼, ശസ്ത്രക്രിയ, പുതിയ കണ്ണട, ലഹരി
സാധനങ്ങളുടെ ഉപയോഗം, രാസവസ്തുക്കളുമായുളള ഇട~
പഴകല്഼ ഇവയെക്കുറിച്ചെല്ലാം രോഗിയോടു ചോദിച്ചു
മനസ്സിലാക്കി പ്രശ്നത്തിന്഼റെ കൃത്യമായ ചരിത്രം ഡോക്ടര്഼
അറിയേണ്ടതാവശ്യമാണു്.</p>

<p>-61-</p>

<p>	ഹൃദയത്തിന്഼റെ പ്രവര്഼ത്തനം, രക്തസമ്മര്഼ദം, രക്ത~
ത്തിലെ പഞ്ചസാരയുടെ നിലവാരം എന്നിവയും അറി~
യണം. തലക്കറക്കം, അതേതു കാരണംകൊണ്ടുണ്ടായതാ~
യാലും ശരി തികച്ചും ഫലപ്രദമായ ചികിത്സാവിധി
ആയുര്഼വേദത്തിലുണ്ടു്. ഒരു വിദഗ്ദ്ധന്഼റെ ഉപദേശ~
പ്രകാരം അവ ഉപയോഗപ്പെടുത്തേണ്ടതാവശ്യമാണു്.</p>

<p>		  22. ശ്വാസകോശ രോഗങ്ങള്഼</p>

<p>സാധാരണയായി ഏററവും അധികം കാണപ്പെടുന്നതു
ശ്വാസകോശങ്ങളെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളാണെന്നു
ചില സ്ഥിതിവിവരക്കണക്കുകള്഼ സൂചിപ്പിക്കുന്നു. ചുമ,
കഫം, ശ്വാസംമുട്ടല്഼, നെഞ്ചുവേദന, രക്തം തുപ്പല്഼ എന്നി~
വയാണു് ഈ അവയവത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങ~
ളിലെ ചില പ്രധാന ലക്ഷണങ്ങള്഼.</p>

<p>	മേല്പറഞ്ഞ ലക്ഷണങ്ങളില്഼ ചുമയാണു് ഏററവും
പ്രധാനമായതു്. കണ്ഠദ്വാരം അടഞ്ഞിരിക്കുന്പോള്഼
ശക്തമായ നിശ്വാസത്തിനുളള പ്രേരണ ഉണ്ടാകുകയും
ഉളളിലുളള വായുവിന്഼റെ മര്഼ദ്ദംകൂടി കണ്്ഠദ്വാരം പെട്ടെന്നു
തുറക്കുകയുമാണു് ചുമയില്഼ സംഭവിക്കുന്നതു്. അതോടെ
വായു, കഫം, മറ഼റു പദാര്഼ത്ഥങ്ങള്഼ എന്നിവ പുറത്തുപോവു~
കയും ചെയ്യും. അതില്഼നിന്നു ചുമ ഒരു രോഗലക്ഷണം
മാത്രമല്ല, ശരീരരക്ഷാപ്രവര്഼ത്തനംകൂടിയാണെന്നു മനസ്സി~
ലാക്കാം. അന്യപദാര്഼ത്ഥങ്ങള്഼ ശ്വാസനാളങ്ങള്഼ക്കുളളില്഼
കടന്നുകൂടിയാല്഼ അവ പുറത്തു കളയുവാനുളള ഒരു മാര്഼ഗം
കൂടിയാണു് ചുമ. ജലദോഷംമുതല്഼ അര്഼ബുദംവരെയുളള
രോഗങ്ങലില്഼ ചുമ പ്രത്യക്ഷപ്പെട്ടേക്കാം. സാധാരണ
രീതിയില്഼ ചുമ എട്ടുമുതല്഼ പത്തു ദിവസങ്ങള്഼ക്കകം
ശമിക്കും. അങ്ങനെ കുറയുന്നില്ലെങ്കില്഼ ആഴ്ചകള്഼ക്കു
ശേഷവും ചുമ തുടര്഼ന്നാല്഼ വിദഗ്ദ്ധപരിശോധനകള്഼ക്കു
വിധേയമാകുന്നതാണു് നല്ലതു്. കഫം തുപ്പല്഼ മിക്ക ചുമ~</p>

<p>-62-</p>

<p>യിലും ഉണ്ടാകും. കഫം തുപ്പാത്ത വരണ്ട ചുമയും ഉണ്ടു്.
കഫം പോകുന്നുണ്ടെങ്കില്഼ അതിന്഼റെ അളവു് നിറം, കട്ടി,
മണം, എന്നിവ പരിശോധിച്ചറിയേണ്ടതാണു്. ശ്വാസ~
കോശത്തില്഼ പഴുപ്പു ബാധിച്ചാല്഼ ദുര്഼ഗന്ധം ഉളള മ഼ഞ്ഞ
കഫം കൂടിയ അളവില്഼ പുറത്തുവരാം. ന്യൂമോണിയയില്഼
ചുവന്ന കഫവും കല്഼ക്കരിഖനികളില്഼ ജോലിചെയ്യുന്ന~
വരില്഼ കറുത്ത കഫവും കാണപ്പെടാം. കരളിലുണ്ടാകുന്ന
അമീബിയാസിസിലെ വ്രണം ശ്വാസകോശത്തെ
ബാധിച്ചാല്഼ ചോക്ലേററ് നിറത്തിലായിരിക്കും കഫം
പോകുക.</p>

<p>	സാധാരണരീതിയിലുളള ശ്വാസോച്ഛ്വാസം നാം
അറിയാറില്ല. ഈ ശ്വാസപ്രക്രിയ മതിയാകാതെവരു~
ന്പോഴാണു് സാധാരണയായി ശ്വാസംമുട്ടല്഼ അനുഭവപ്പെ~
ടുന്നതു്. വിളര്഼ച്ച,ഉരസിലെ അസ്തികള്഼ക്കുണ്ടാകുന്ന
ഒടിവു്, ശ്വാസകോശാവരണകലയ്ക്കുണ്ടാകുന്ന വീക്കം,
ശ്വാസനാളരോഗം, ഹൃദ്രോഗം എന്നിവയിലും ശ്വാസം
മുട്ടല്഼ ഒരു ലക്ഷണമായി ഉണ്ടാക഼ാം. ശ്വാസം പുറത്തേക്കു
വിടാനുളള ബുദ്ധിമുട്ടാണു് സാധാരണയായി ശ്വാസംമുട്ടല്഼
എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. നടക്കുന്പോഴും കയററം
കയറുന്പോഴും ശ്വാസംമുട്ടലനുഭവപ്പെടുക പുകവലിക്കാ~
രില്഼ സാധാരണമാണു്. ആസ്തമയില്഼ വെളുപ്പിനെ
ശ്വാസംമുട്ടലുണ്ടാകും. അദ്ധ്വാനംചെയ്യുന്പോഴുണ്ടാകുന്ന
ശ്വാസംമുട്ടല്഼ ഹൃദ്രോഗത്തിലാണു് അധികം കാണുക.
വിശ്രമിക്കുന്പോള്഼ ഇതു മാറും. ഇക്കൂട്ടര്഼ ഉറക്കത്തില്഼
ശ്വാസംമുട്ടല്഼കൊണ്ടു ഞെട്ടി ഉണര്഼ന്നേക്കാം.</p>

<p>	നെഞ്ചുവേദന പല രോഗങ്ങളുടെയും ലക്ഷണമായു~
ണ്ടാകാം. സാധാരണ പനിയിലും ചുമ വര്഼ദ്ധിക്കുന്പോഴും
നീരിറക്കംകൊണ്ടും പ്ലൂറസിയിലും അന്നനാളകാന്഼സ~
റിലും ഗ്യാസ്ട്രബിളിലും എല്ലാം ഇതുണ്ടാകാം.</p>

<p>	കഫത്തോടു കലര്഼ന്നും തനിയെയായും രക്തം തുപ്പാം.
രക്തംതുപ്പിയാല്഼ രോഗം പരിഭ്രമിച്ചു ഭീതിയുളളവനായി~
ത്തീരും. ക്ഷയരോഗത്തില്഼ രക്തംതുപ്പല്഼ ആണു് പ്രധാന~
ലക്ഷണമെന്ന ധാരണയും സാധാരണജനങ്ങള്഼ക്കിടയി~</p>

<p>-63-</p>

<p>ലുണ്ടു്. ചുമയുടെ ശക്തികൊണ്ടു തൊണ്ടയിലെ ചെറു
സിരകളും മററും പൊട്ടിയാലും രക്തം തുപ്പാം.കഫക്കെട്ടു്,
ഹൃദ്രോഗം, അര്഼ബുദബാധ എന്നിവയിലെല്ലാം ഇതു സംഭ~
വിക്കാം. ഇവിടെയും വിദഗ്ദ്ധപരിശോധന വേണം.</p>

<p>	ശ്വാസകോശരോഗങ്ങളില്഼ വിശപ്പില്ലായ്മ, പനി,
അരുചി,ശരീരക്ഷീണം, ശരീരം മെലിയുക ഇവ കാണ~
പ്പെടാം. ഇവ എല്ലാം ഒന്നിച്ചു കാണപ്പെടണമെന്നില്ല.</p>

<p>	അമിതമായ പുകവ഼ലി സൂക്ഷ്മരോഗാണുബാധ, മലി~
നമായ അന്തരീക്ഷം, രോഗികളുമായുളള സന്പര്഼ക്കം ഇവ
ശ്വാസകോശരോഗബാധയ്ക്കു കാരണമാകും.</p>

<p>			 23. ചുമ</p>

<p>ധാരാളം രോഗങ്ങളില്഼ ചുമ ഒരു ലക്ഷണമായി പ്രത്യ~
ക്ഷപ്പെടാറുണ്ടു് എന്നതിനാല്഼ ചുമ ഒരു രോഗമല്ല. ഒരു
രോഗലക്ഷണംമാത്രമാണു്. അതുകൊണ്ടുതന്നെ ചുമയുടെ
രീതിയിലും സ്വഭാവത്തിലും ഉളള പ്രത്യേകത അനുസരി~
ച്ചു ചികിത്സകളും വ്യത്യസ്തമായിരിക്കും.അഞ്ചു വിധ~
ത്തില്഼ ചുമ ഉണ്ടെന്നു് ആയുര്഼വേദത്തില്഼ വിവരിക്കപ്പെ~
ടുന്നു ക്ഷയരോഗത്തില്഼ കാണപ്പെടുന്ന ചുമ ക്ഷയജമാ~
യിട്ടുണ്ടാകുന്നതാണു്. അടി, വീഴ്ച മുതലായവയാലുണ്ടാ~
കുന്ന ച഼ുമ `ക്ഷതജകാസം' എന്ന വിഭാഗത്തില്഼പ്പെടുന്നു.
ഏതു വിധത്തില്഼പെട്ട ചുമയും യഥാസമയം ചികിത്സയ്ക്കു
വിധേയമാക്കാതിരുന്നാല്഼ അതു ക്ഷയത്തിനു- ശരീര~
നാശത്തിനു-കാരണമായിത്തീരും.</p>

<p>	ചുമ ഉണ്ടാകുന്നതിനു മുന്പായി അണ്ണാക്കിലും തൊണ്ട~
യിലും എന്തോ തറച്ചതുപോലെയുളള തോന്നല്഼ ഉണ്ടാ~
കാം.ചുമ ഉണ്ടാകുന്ന സമയം ആദ്യമായി ദീര്഼ഘമായി
ശ്വാസം അകത്തേക്കു വലിക്കുന്നു. അതിനുശേഷം
ശ്വാസം പുറത്തേക്കു വിടാതെ ശ്വാസനാളദ്വാരം അടയു~
കയും ശ്വാസം പുറന്തളളുന്ന െനഞ്ചിലുളള മാംസപേശിക~
ളും വയറിന്഼റെ മുന്പിലുളള മാംസപേശികളും ശക്തിയാ~</p>

<p>-64-</p>

<p>യി സങ്കോചിക്കുന്നു. നെഞ്ചിനെയും വയറിനെയും വേര്഼~
തിരിക്കുന്ന മഹാപ്രാചീരികപേശി അയയുന്നതോടെ
ശ്വാസകോശങ്ങള്഼ ചുരുങ്ങി അതിന്഼റെ ഉള്഼വ്യാസം
കുറയുന്നു. അതോടൊപ്പം ശ്വാസനാളവും ഇട഼യ്ക്കിടെ തുറക്ക~
പ്പെടുന്നു. ഇതിന്഼റെ ഫലമായി നെഞ്ചിനകത്തെ സമ്മര്഼~
ദ്ദം വര്഼ദ്ദിച്ചു് വായു ശ്വാസനാളത്തിലൂടെ പുറന്തളളപ്പെ~
ടുന്നു. ഒപ്പം ശ്വാസകോശത്തിലുളള കഫവും പുറത്തേക്കു
സ്രവിക്കും. ചുമയുടെ ശക്തികൊണ്ടു ചിലരില്഼ അറിയാ~
തെ മൂത്രവും സ്രവിച്ചേക്കാം. രാത്രിയില്഼ ചുമ അധികമാ~
യുണ്ടായാല്഼ അതു് ഉറക്കത്തെയും ബാധിക്കും. അലര്഼ജി
ഉളളവരില്഼ ചുമ കുറുങ്ങലായി (വലിവു്) മാറുവാനും
സാദ്ധ്യതയുണ്ടു്. തൊണ്ടമുതല്഼ താഴേക്കു് ശ്വാസനാളം
വരെയുളള ഭാഗങ്ങളിലുണ്ടാകുന്ന എന്തു പ്രകോപനവും
ചുമയായിത്തീരും. അധികമായ തണുപ്പേററാലും പുക,
പൊടിപടലങ്ങള്഼ ഇവ ഉളളിലെത്തിയാലും ചുമ ഉണ്ടാ~
കും. പുകവലി ചുമയുടെ ഒരു പ്രധാന കാരണമാണു്.
ക്ലോറിന്഼ തുടങ്ങിയ ചില രാസവസ്തുക്കള്഼ ശ്വസിച്ചാലും
ചുമയായിരിക്കും ഫലം. ഹൃദ്രോഗത്തിന്഼റെ പ്രാരംഭത്തി~
ലും വലിവിന്഼റെ തുടക്കത്തിലും ചുമ പ്രത്യക്ഷപ്പെടാം.
ചുമച്ചു തുപ്പുന്നതില്഼ രക്തം കണ്ടാല്഼ ക്ഷയരോഗമാണോ
എന്നു് സംശയിക്കണം. തൊണ്ട കുത്തി ഉളള ചുമയാണോ
കഫം ഉളള ചുമയാണോ എന്നു് ചുമയുടെ ശബ്ദം കേട്ടാല്഼
തിരിച്ചറിയുവാന്഼ കഴിയും. ചുമ വര്഼ദ്ധിച്ചാല്഼ നെഞ്ചു്,
വയറു്, വാരിഭാഗം എന്നിവിടങ്ങളില്഼ ശക്തമായ വേദന
ഉണ്ടാകാം. ചില ചുമകളില്഼് എത്ര ചുമച്ചാലും കഫം
ഇളകിപ്പോകുകയില്ല.</p>

<p>	എന്തു കാരണംകൊണ്ടുണ്ടായ ചുമയാണെന്നു മനസ്സി~
ലാക്കി ചികിത്സിക്കണം. ദശമൂലകടുത്രൟം, ഏലാകണാ~
ദികഷായം എന്നിവ ജാതിലവര്഼ങാദിചൂര്഼ണം, ലാക്ഷാ~
ദിചൂര്഼ണം, അഗസ്ത്യരസായനം തുടങ്ങിയ ഔഷധങ്ങള്഼
ഒരു ചികിത്സകന്഼റെ മേല്഼നോട്ടത്തില്഼ ഉപയോഗ~
പ്പെടുത്തണം. തണുത്ത ആഹാരപാനീയങ്ങള്഼, മഴ ഏല്ക്കുക,
വെയില്഼ കൊളളുക എന്നിവ വര്഼ജിക്കണം.</p>

<p>-65-</p>

<p>			24. ക്ഷയരോഗം</p>

<p>ക്ഷയം എന്നു കേള്഼ക്കുന്പോള്഼ സാധാരണയായി ധരിക്കാ~
റുളളതു് ശ്വാസകോശത്തെ സംബന്ധിച്ചുളള ക്ഷയം എന്നാ~
ണു്. എന്നാല്഼, അങ്ങനെ പ്രത്യേക അര്഼ത്ഥമല്ല അതിനു~
ളളതു്. ശരീരത്തില്഼ ഏതു ഭാഗത്തും ക്ഷയരോഗബാധ
ഉണ്ടാകാം. സര്഼വസാധാര഼ണമായി കാണപ്പെടുന്നതു
ശ്വാസത്തെ ബാധിച്ചുണ്ടാകുന്നതാണെന്നു മാത്രം. ജന~
ബാഹുല്യം, മലിനവായുവും മലിനജലവും ഉളള പ്രദേശ~
ത്തെ താമസം, ശുദ്ധവായു, സൂര്യപ്രകാശം എന്നിവയുടെ
അഭാവം,എപ്പോഴും പൊടി ശ്വസിക്കേണ്ടിവരുന്ന ജോ~
ലിയില്഼ ഏര്഼പ്പെടുക, പോഷകരഹിതമായ ഭക്ഷണരീതി
എന്നിവ ഈ രോഗബാധ എളുപ്പമാക്കുന്നു. വിശ്രമമില്ലാ~
തെയുളള ആയാസമേറിയ ജോലി നിത്യവും ചെയ്യുന്നതും
അമിതമായ ലൈംഗികവേഴ്ച,വര്഼ദ്ധിച്ച മദ്യപാനം
എന്നിവയും ഇവിടെ എടുത്തുപറയേണ്ടതുണ്ടു്.</p>

<p>	ക്ഷയരോഗം ഏതു പ്രായക്കാരെയും ബാധിക്കാവുന്ന~
താണു്. രോഗപ്പകര്഼ച്ചയ്ക്കു ഏററവും എളുപ്പമ഼ായ കാലം
രണ്ടു വയസ്സുവരെയാണു്. കൂടെക്കൂടെ നീര്഼വീഴ്ച ഉണ്ടാകു~
ക, ദേഹബലം കുറഞ്ഞുവരിക, വൈകുന്നേരം പനി
ഉണ്ടാകുക, ചുമ, ആദ്യകാലങ്ങളില്഼ ചുമച്ചാല്഼ കഫം
വരായ്ക, രാത്രിയില്഼ വിയര്഼പ്പു്, രുചിക്കുറവു്, ദഹന~
ക്കേടു്, സ്ത്രീകള്഼ക്കു് ആര്഼ത്തവസംബന്ധമായ തകരാറു~
കള്഼ എന്നിവ ക്ഷയരോഗത്തിന്഼റെ പ്രാരംഭദശയില്഼
കാണാം. ക്രമേണ രോഗം മൂര്഼ച്ഛിക്കുന്ന ഘട്ടത്തില്഼ നെഞ്ചു
വേദന, ചുമച്ചു കഫം കട്ടകട്ടയായി തുപ്പുക, രക്തം ഛര്഼ദ്ദി~
ക്കുക, ശ്വാസംമുട്ടല്഼ ഇവ ഉണ്ടാകും. ശരീരശക്തി തീരെ
ക്ഷയിച്ചു കിടപ്പിലാകും. തുടര്഼ന്നു് അനേകം അനുബന്ധ~
വ്യാധികള്഼ രോഗിയെ ബാധിക്കും.മൂത്രതടസ്സം, കാലി~
ലും വയറിലും മുഖത്തും നീരുണ്ടാകുക എന്നിവയും ഉണ്ടാ~</p>

<p>-66-</p>

<p>കും. `രാജയക്ഷ്മാവു്' എന്നാണു് ഈ രോഗത്തിനു് ആയുര്഼~
വേദത്തിലെ പേരു്.</p>

<p>	`ടൂബര്഼ക്കിള്഼ ബാസിലസ്' എന്ന രോഗാണുവാണു്
ഈ രോഗത്തിനു കാരണം. ഈ ക്ഷയരോഗാണുക്കളെ
നഗ്നനേത്രങ്ങള്഼കൊണ്ടു കാണുവാന്഼ കഴിയില്ല. രോഗാ~
ണുബാധകൊണ്ടുമാത്രം രോഗം ഉണ്ടാകണമെന്നില്ല. ശരീ~
രബലം ക്ഷയിച്ചിരിക്കുന്പോഴും രോഗപ്രതിരോധശക്തി~
ക്കു മങ്ങലേററിരിക്കുന്ന അവസരത്തിലും രോഗബാധ
എളുപ്പം ഉണ്ടായേക്കാം. രോഗാണുക്കള്഼ ശ്വാസകോശ~
ത്തില്഼ പ്രവേശിച്ചു് 6 മുതല്഼ 8 ആഴ്ചകള്഼ക്കുളളില്഼ `പ്രൈ~
മറി കോംപ്ലക്സ്' എന്ന അവസ്ഥ ഉണ്ടാകുന്നു. ഇതു സാധാ~
രണ കുട്ടികളിലാണു് കണ്ടുവരുന്നതു്. കഫം, രക്തം,
എക്സ്-റേ പരിശോധനകളിലൂടെ രോഗം കണ്ടുപിടി~
ക്കാം. രോഗിതുപ്പുന്ന കഫത്തില്഼ അനേകായിരം രോഗാ~
ണുക്കള്഼ ഉണ്ടാകാം.</p>

<p>	ക്ഷയരോഗം ബാധിച്ച വ്യക്തികളുമായുളള സന്പര്഼ക്കം
വര്഼ജിക്കേണ്ടതാണു്. രോഗികള്഼ ഉപയോഗിക്കുന്ന
പാത്രം,വസ്ത്രങ്ങള്഼ എന്നിവ മററുളളവര്഼ ഉപയോഗിക്ക~
രുതു്. രോഗി ചുമച്ചു തുപ്പുന്ന കഫം രോഗാണു നാശക~
വസ്തുക്കള്഼ ഉപയോഗിച്ചു കുഴിച്ചുമൂടണം. ശരീരബലം
ക്ഷയിക്കാതെ ശ്രദ്ധിക്കുകയും പോഷകാഹാരങ്ങള്഼ ഉപ~
യോഗപ്പെടുത്തുകയുംചെയ്താല്഼ രോഗാണു ഉളളിലെത്തി~
യാലും അവയെ നശിപ്പിച്ചുകളയുവാന്഼ ശരീരശക്തിക്കു
കഴിയും. നല്ല കാററും സൂര്യപ്രകാശവും ഉളള സ്ഥലത്തു
താമസിക്കണം.തിളപ്പിച്ചാറിയ വെളളം ഉപയോഗപ്പെ~
ടുത്തണം. ശരീരത്തിന്഼റെ ശക്തിയും ഓജസ്സും ക്ഷയിപ്പി~
ക്കുന്ന അമിതമായ ലൈംഗികവേഴ്ച, മദ്യപാനം ഇവ ഉപേ~
ക്ഷിക്കണം. നിത്യേന വ്യായാമം ശീലിക്കണം.</p>

<p>-67-</p>

<p>		25. പുകവലിയും മദ്യപാനവും</p>

<p>ശ്വാസകോശങ്ങളെ ഏററവ഼ും അധികം പ്രതികൂലമായി
ബാധിക്കുന്ന ഒന്നാണു പുകവലി, ശരീരത്തിനു ദോഷകര~
മായേക്കാവുന്ന പല ഘടകങ്ങളുും സിഗരററ്, ബീഡി
എന്നിവയില്഼നിന്നുളള പുകയിലടങ്ങിയിരിക്കുന്നു. പതി~
നെട്ടുമുതല്഼ മുപ്പതുമില്ലിഗ്രാംവരെ ടാറിന്഼റെ അംശഁ ഒരു
സിഗരററിലടങ്ങിയിട്ടുണ്ടെന്നതാണു് കണക്കാക്കപ്പെടുന്ന~
തു്. കാര്഼ബണ്഼ മോണോക്സൈഡ്, നിക്കോട്ടിന്഼ എന്നി~
വ രോഗം ഉണ്ടാക്കുന്ന മററു ഘടകങ്ങളാണു്. ശ്വാസകോ~
ശങ്ങളില്഼ സ്വാഭാവികമായി ഉണ്ടാകുന്ന ദ്രാവത്തിന്഼റെ
അളവു പുകവലി നിമിത്തം കൂടുന്നു. വിട്ടുമാറാത്ത ചുമയും
കഫവും പുകവലിക്കാരെ വിടാതെ പിടികൂടും. അവരില്഼
ഇടയ്ക്കിടെ ജലദോഷം ബാധിക്കുകയുംചെയ്യും. പഴകിയ
ബ്രോങ്കൈററിസ്, ശ്വാസകോശാര്഼ബുദം എന്നിവ പുക~
വലി നിമിത്തം ഉണ്ടാകുന്ന മററു ചില വ്യാധികളാണു്.
പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്഼ ആരോഗ്യ~
ത്തെ വളരെ ഹാനികരമായി ബാധിക്കുന്നു. ഇതു രക്ത~
ധമനികലെ സങ്കോചിപ്പിക്കുകയും തന്മൂലം ശരീരാവ~
യവങ്ങളില്഼ രക്തഓട്ടം കുറയ്ക്കുകയുംചെയ്യും. ഇതു സാധാ~
രണയായി കാലുകളയാണു കൂടുതലായി ബാധിക്കുന്ന~
തു്. ഇതിനു് `ത്രോന്പോ- അന്഼മെജററിസ് ഒബ്ളിറററന്഼~
സ്' ഁഎന്നു പറയുന്നു. രക്തം വേണ്ടത്ര അളവില്഼
ലഭിക്കാതെ വരുന്നതിനാല്഼ കോശങ്ങള്഼ നശിക്കുകയും
തുടര്഼ന്നു കാലുകള്഼ മുറിച്ചുനീക്കേണ്ട അവസ്ഥ സംജാത~
മാകുകയുംചെയ്യും. ഹൃദയസസ്തംഭനം പുകവലിക്കാരിലാണു
വര്഼ദ്ധിച്ച നിരക്കില്഼ കാണപ്പെടുന്നതു്.</p>

<p>	വായ,തൊണ്ട, നാവു് എന്നിവിടങ്ങളിലുണ്ടാകുന്ന
അര്഼ബുദബാധയ്ക്കു പുകവലിയുമായി അഭേദ്യമായ ബന്ധം
ഉണ്ടു്. വിശപ്പില്ലായ്മ, നെഞ്ചെരിച്ചില്഼ ഉദരാന്ത്രവ്രണ~
ങ്ങള്഼, ഉറക്കമില്ലായ്മ, കൈകള്഼ക്കു വിറയല്഼ എന്നിവ
 
-68-</p>

<p>പുകവലി നിമിത്തം ഉണ്ടാകുന്ന മററു ചില വികാരങ്ങ~
ളാണു്. ചെറുപ്പക്കാരില്഼ കാണപ്പെടുന്ന നെഞ്ചുവേദനയ്ക്കു~
ളള ഏററവും പ്രധാനപ്പെട്ട കാരണം പുകവലിയാണു്.</p>

<p>	പുകവലി കൊണ്ടുണ്ടാകുന്ന വിശപ്പില്ലായ്മയും ഭക്ഷ~
ണം കഴിക്കുന്പോഴുണ്ടാകുന്ന വയറുവേദനയും പുകവലി~
ക്കാരായ പലരേയും ഭക്ഷണത്തില്഼നിന്നകററിമാററുന്നു.
പുകവലി നിമിത്തം രുചി അറിയുവാനുളള ടേസ്ററ് ബഡ്~
സിനു നാശം സംഭവിക്കുകയും ഭക്ഷണത്തോടു
വെറുപ്പു തോന്നുകയുംചെയ്യുന്നു.</p>

<p>	മാതാപിതാക്കള്഼ കുട്ടികളുടെ മുന്നില്഼വെച്ച പുക~
വലിക്കാതിരിക്കുക. കാരണം, ഈ പുക കുട്ടികളും ശ്വസി~
ക്കുവാനിടയാകുന്നു. ഇതു കുട്ടികളിലും രോഗങ്ങള്഼ വരു~
ത്തിവെച്ചേക്കാം. കൂടാതെ പുകവലിക്കുവാനുളള താല്പര്യം
അവരില്഼ ഉടലെടുക്കുവാനും ഇതു കാരണമായേക്കാം.
കോളേജുകളിലും സ്കൂളുകളിലുംവച്ചു് അദ്ധ്യാപകര്഼
പുകവലിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞയെടുക്കണം.
കാരണം, കുട്ടികള്഼ക്കു മാതൃകയാകേണ്ടവരാമല്ലോ
അദ്ധ്യാപകര്഼.</p>

<p>	ഗര്഼ഭിണികള്഼ യാതൊരു കാരണവശാലും പുകവലി~
ക്കരുതു്. കാരണം, അതു ഗര്഼ഭസ്ഥശിശുവിനു തകരാറു~
വരുത്തുന്നതിനു് ഇട നല്഼കിയേക്കാം. പുക വലിക്കുന്ന
സ്ത്രീകളില്഼ ഗര്഼ഭച്ഛിദ്രം കൂടെക്കൂടെ സംഭവിച്ചേക്കാന്഼ ഇട~
യുണ്ടു്.</p>

<p>	പുകവലിയുടെ ദൂഷ്യവശങ്ങള്഼ ഇളംതലമ഼ുറയെ മന~
സ്സിലാക്കിക്കൊടുക്കണം. മുതിര്഼ന്നവരും മാതാപിതാക്ക~
ളും അദ്ധ്യാപകരും ഈ കാര്യത്തില്഼ അവര്഼ക്കു മാതൃകയാ~
കട്ടെ.</p>

<p>	ചെറിയ അളവിലാണെങ്കില്഼പോലും മദ്യം ശരീര~
ത്തിനാപത്താണു്. സ്ഥിരം മദ്യപാനികളായ ചിലര്഼
ഒരു പനിപോലും ബാധിക്കാതെ വളരെക്കാലം ജീവി~
ച്ചിരിക്കുന്നു എന്നതു മദ്യപാനം ശീലമാക്കുന്നതിനു ന്യാ~
യീകരണമല്ല എന്നോര്഼ക്കുക. മദ്യത്തിന്഼റെ ദൂഷ്യഫല~
ങ്ങള്഼ ആദ്യം ബാധിക്കുന്നതു കരളിനെ ആയിരിക്കും.</p>

<p>-69-</p>

<p>ഇതു നിമിത്തം കരളിലെ കോശങ്ങള്഼ ക്രമേണ നശിക്കു~
വാന്഼ തുടങ്ങുന്നു. സീറോസിസി ലിവര്഼ എന്നറിയപ്പെടു~
ന്ന ഈ അവസ്ഥയില്഼ കരളിന്഼റെ കഴിവുകള്഼ നശിക്കു~
ന്നു. വിശപ്പില്ലായ്മ, ദഹനക്കേടു്, ക്ഷീണം എന്നിവ
ഈ രോഗത്തിലെ ചില ലക്ഷണങ്ങളാണു്. ഇതു വര്഼ദ്ധി~
ക്കുന്നതോടെ മഞ്ഞപ്പിത്തം, മഹോദരം, രക്തം ഛര്഼ദി~
ക്കല്഼ തുടങ്ങിയവയും പ്രത്യക്ഷപ്പെട്ടേക്കാം. അന്നനാളം,
ആമാശയം എന്നിവിടങ്ങളിലെ രക്തക്കുഴലുകള്഼ പൊട്ടി
രക്തസ്രാവം സംഭവിക്കാം. കരളിനുളളിലൂെടയുളള രക്ത
പ്രവാഹം തടസ്സപ്പെടുന്നതിനാല്഼ അവിടെയുളള രക്തക്കുഴ~
ലുകളിലെ രക്തസമ്മര്഼ദം കൂടുകയും ചെയ്യും. നമ്മുടെ ശരീ~
രത്തിനുളളിലുണ്ടാകുന്നവയും പുറത്തുനിന്നെത്തുന്നതുമായ
ശരീരത്തിനു ദോഷംചെയ്യുന്ന വിഷപദാര്഼ത്ഥങ്ങളെ വലി~
ച്ചെടുത്തു നിര്഼വീര്യമാക്കുവാനുളള കരളിന്഼റെ കഴിവു
കുറയുന്നതിനാല്഼ വിവിധ വിഷവസ്തുക്കള്഼ തലച്ചോറി~
ലെത്തി രോഗി അബോധാവസ്ഥയിലാകും. ഈ ഘട്ട~
ത്തില്഼ വിദഗ്ദ്ധചികിത്സയ്ക്കുപോലും രോഗിയെ രക്ഷിക്കാ~
നാവില്ല. മദ്യപാനത്താല്഼ ബലം ക്ഷയിച്ച കരളിനെ
വളരെ പെട്ടെന്നുതന്നെ രോഗാണുക്കള്഼ ബാധിക്കുകയും
ചെയ്തേക്കാം.</p>

<p>	മദ്യം തകരാറിലാക്കുന്ന മെററാരു പ്രധാനാവയവം
മസ്തിഷ്കമാണു്. മദ്യം കഴിച്ചുകഴിഞ്ഞാല്഼ സംസാരത്തി~
ലും പ്രവൃത്തിയിലും വരുന്ന വ്യതിയാനങ്ങളും നടക്കു~
ന്പോള്഼ ഉറയ്ക്കാതെ പോകുന്ന കാലുകളും മസ്തിഷ്കത്തി~
നുണ്ടാകുന്ന തകരാറുകളെയാണു് സൂചിപ്പിക്കുന്നതു്. മദ്യ~
ത്തിന്഼റെ രക്തത്തിലെ അളവു് അധികമായാല്഼ സ്വ~
ബോധം പൂര്഼ണമായും നശിക്കുന്നു. ക്രമേണ അബോധാവ~
സ്ഥയിലേക്കു വഴുതിവീഴുകയും ചെയ്യും. മദ്യപാനം,
സ്ഥിരമായി വളരെക്കാലം തുടര്഼ന്നാല്഼ ക്രമേണ ഭീതി,
ബുദ്ധിമാന്ദ്യം, സംശയം, മാനസികവിഭ്രാന്തി, ഇല്ലാത്ത
ശബ്ദം കേള്഼ക്കുക എന്നീ തകരാറുകള്഼ ഉണ്ടാകാം.</p>

<p>	പെട്ടെന്നൊരു ദിവസംമുതല്഼ മദ്യം ഉപയോഗിക്കുന്ന~
തു് നിര്഼ത്തുന്നതു് വിറയലിനും മാനസികസംഘര്഼ഷത്തി~</p>

<p>-70-</p>

<p>നും ഇട നല്഼കും. അമിതമായ മദ്യോപയോഗം രോഗി~
യില്഼ പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന ദോഷങ്ങളും
ഉണ്ടാക്കും. ഹൃദ്രോഗം, വര്഼ദ്ധിച്ച രക്തസമ്മര്഼ദം എന്നി~
വയ്ക്കുളള സാദ്ധ്യത മദ്യപാനിക്കു വളരെ കൂടുതലാണു്.
ഹൃദയപേശികള്഼ക്കു തകരാറുകളും ഉണ്ടാകും. ആമാശയ
വ്രണം, അന്നനാളം, കുടല്഼ എന്നിവയില്഼ വീര്഼പ്പു്,
ദഹനക്കേടു്, പോഷകങ്ങളുടെ ആഗിരണമാന്ദ്യം
എന്നിവയും സംഭവിക്കാം. മുന്഼കാലകാര്യങ്ങള്഼ വ്യക്ത~
മായി ഓര്഼ക്കുവാന്഼ കഴിയുമെങ്കിലും വര്഼ത്തമാനകാലത്തെ
സംബന്ധിച്ചു് ഓര്഼മശക്തി പൂര്഼ണമായും നശിച്ചേക്കാം.</p>

<p>	ഇത്രയേറെ ദൂഷ്യഫലങ്ങള്഼ ശരീരത്തില്഼ വരുത്തി
വയ്ക്കുന്ന മദ്യത്തിന്഼റെ പിടിയില്഼നിന്നു് എത്രയും നേര~
ത്തെ വിമുക്തനാകുന്നുവോ അത്രയും നന്നു്.</p>

<p>26. അലര്഼ജി</p>

<p>വളരെ വിചിത്രമായ ഒരു രോഗമാണു് അലര്഼ജി. ചില~
ര്഼ക്കു റോസാപ്പൂ മണപ്പിച്ചാല്഼ മതി തുമ്മല്഼ തുടങ്ങും.
വേറെ ചിലര്഼ക്കു് മുറി അടിച്ചുവാരിയാല്഼ ശ്വാസംമുട്ടും.
മററു ചിലര്഼ക്കു പൂച്ചയേയൊ പട്ടിയേയൊ കണ്ടാല്഼ മതി
മൂക്കൊലിപ്പും പനിയും പിടിപെടുകയായി. രൂപയോടു
പോലും അലര്഼ജി ഉളളവരുണ്ടു്. ഒരു കാഷ്യര്഼ക്കു് ഇതു
നിമിത്തം ജോലിപോലും രാജിവയ്ക്കേണ്ടിവന്നു. പെന്഼~
സിലിന്഼ അടുത്തുകൂടി പോയാല്഼ മതി ചിലര്഼ മരിക്കാന്഼.
നിങ്ങള്഼ക്കു് ഏതു സാധനത്തോടാണു് അല്ലെങ്കില്഼ ഔഷ~
ധത്തോടാണു് അലര്഼ജി എന്നു് അനുഭവിച്ചറിഞ്ഞാലേ
മനസ്സിലാകൂ.</p>

<p>	എന്താണു് അലര്഼ജി ? ഏതെങ്കിലും ഒരു അന്യപദാ~
ര്഼ത്ഥം ശരീരത്തില്഼ പ്രവേശിച്ചാലുടന്഼ അതിനെ പുറന്ത~
ളളാന്഼ ശരീരത്തില്഼ ഒരുതരം രാസവസ്തു ഉല്പാദിപ്പിക്കപ്പെ~
ടുന്നു. ഈ രാസവസ്തു ശരീരത്തില്഼ പ്രവേശിച്ച അന്യ~</p>

<p>-71-</p>

<p>പദാര്഼ത്ഥത്തിന്഼റെ ദൂഷ്യഫലത്തെ നശിപ്പിക്കുന്നു. `ആന്഼റീ
ബോഡി' എന്നാണു് ഈ രാസവസ്തുവിന്഼റെ പേരു്.
രക്തത്തിലാണു് ആന്഼റീബോഡി ഉണ്ടാകുന്നതു്. ഏതാ~
ണ്ടു് ആറാഴ്ച കഴിയുന്പോഴേക്കും ഇതിനു തന്഼റെ പൂര്഼ണ~
മായ ശക്തി വെളിപ്പെടുത്താന്഼ കഴിയും. വീണ്ടും ആ അന്യ~
പദാര്഼ത്ഥം ശരീരത്തില്഼ കടന്നാല്഼ വീണ്ടും ആന്഼റീബോ~
ഡി വളരെ വേഗം ഉണ്ടാവുകയും ആ അന്യപദാര്഼ത്ഥ~
ത്തിന്഼റെ പ്രഭാവത്തെ വളരെ വേഗം നശിപ്പിക്കുകയും
ചെയ്യും.</p>

<p>	ആന്഼റീബോഡി ഉണ്ടാവുക എന്ന പ്രക്രിയയില്഼
എന്തെങ്കിലും തകരാറു് സംഭവിക്കുന്പോഴാണു് അലര്഼സജി
ഉണ്ടാകുന്നതു്. ഈ പരിതഃസ്ഥിതിയില്഼ ബാഹ്യപദാ~
ര്഼ത്ഥത്തിനു ശരീരകോശങ്ങളില്഼ പ്രവര്഼ത്തിക്കുവാന്഼ കഴി~
യുന്നു. ഈ പ്രവര്഼ത്തനംകൊണ്ടു് `ഹിസ്ററാമിന്഼' എന്ന
രാസവസ്തു ഉല്പാദിപ്പിക്കപ്പെടുന്നു. ഈ വസ്തുവാണു് അലര്഼~
ഡിക്കു പ്രധാന കാരണം.</p>

<p>	ഹിസ്േററാമിന്഼ കാരണഁ മാംസപേശിയിലെ കോശ~
ങ്ങള്഼ സങ്കോചിച്ചുപോകുന്നു. ഗ്ലാന്഼ഡുകള്഼ (ഗ്രന്ഥികള്഼)
ശരിക്കു സ്രവിച്ചുതുടങ്ങുന്നു. രക്തക്കുഴലുകളെയും അവ
പ്രതികൂലമായി ബാധിക്കും. ക്രമേണ ശരീരത്തിലെ
കോശവും അലര്഼ജിയുടെ അനുഭൂതികൊണ്ടു് പ്രഭാവിത~
മാകുന്നു. ചിലപ്പോള്഼ ഈ അനുഭൂതി ശരീരത്തിന്഼റെ
ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തായിരിക്കും ഉണ്ടാകുന്ന~
തു്. ശ്വാസക്കുഴലുകള്഼ക്കു് ഈ അനുഭൂതി ഉണ്ടായാല്഼
ശ്വാസംമുട്ടല്഼ ഉണ്ടാവും. വയറിലാണു് ഇതുണ്ടാകുന്നതെ~
ങ്കില്഼ മീനോ മുട്ടയോ കഴിച്ചാല്഼ വയറിളക്കവും ഛര്഼ദി~
യും ഉണ്ടാകുന്നു.</p>

<p>	ആര്഼ക്കെങ്കിലും ഒരു മരുന്നിനോടോ വസ്തു~
വിനോടോ അലര്഼ജിയുണ്ടോ എന്നറിയുവാനായി ആ
മരുന്നിന്഼റെയോ വസ്തുവിന്഼റെയോ ചെറിയ അംശം
അയാള്഼ക്കു നല്഼കപ്പെടുന്നു. അയാള്഼ക്കു് അതിനോടലര്഼~
ജി ഉണ്ടെങ്കില്഼ വേഗം അതിന്഼റെ പ്രതികരണം ഉണ്ടാകും.</p>

<p>-72-</p>

<p>അങ്ങനെ കണ്ടാല്഼ `ആന്഼റിഹിസ്ററാമിന്഼' മരുന്നുപയോ~
ഗിച്ചു്അതിനെ നിയന്ത്രിക്കണം.</p>

<p>	അലര്഼ജി ശാസ്ത്രജ്ഞന്മാര്഼ക്കു് ഇപ്പോഴും ഒരു പ്രശ്ന~
മായിത്തന്നെ അവശേഷിക്കുകയാണു്. ഇതിനെ സംബ~
ന്ധിച്ച പല പ്രശ്നങ്ങളും കീറാമുട്ടിയായിത്തന്നെ നില്ക്കുന്നു.
അലര്഼ജിയുടെ അടിസ്ഥാനപരമായ കാരണങ്ങളെക്കുറി~
ച്ചു് ഗവേഷണങ്ങള്഼ നടത്തിക്കൊണ്ടിരിക്കുകയാണു്.</p>

<p>	ശരീരത്തിന്഼റെ അനാരോഗ്യം അലര്഼ജി ഉണ്ടാകു~
വാനുളള മെററാരു കാരണമാണു്. അതിനാല്഼ അലര്഼ജി
ബാധിക്കാതിരിക്കുവാന്഼ പ്രധാനമായി ചെയ്യേണ്ടതു്
ശരീരത്തിന്഼റെ ആരോഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക
എന്നതാണു്. ഓരോ ബാഹ്യവസ്തുവും ശരീരത്തില്഼
പ്രവേശിച്ചുകഴിഞ്ഞാല്഼ അവയെ നശിപ്പിക്കുവാനായി
ശരീരത്തില്഼ ആന്഼റിബോഡി നിര്഼മിക്കപ്പെടുമെന്നു നേര~
ത്തേ പറഞ്ഞുവല്ലൊ. എന്നാല്഼, രോഗാവസ്ഥയില്഼
ആന്഼റീബോഡി രക്തത്തില്഼ ശരിയായി നിര്഼മിക്കപ്പെ~
ടാതാകുകയും അലര്഼ജി ഉണ്ടാവുകയുംചെയ്യും. അതുകൊ~
ണ്ടാണു് ആരോഗ്യം അതിപ്രധാനമാണെന്നു പറയാന്഼
കാരണം.</p>

<p>	ആരോഗ്യമുളളപ്പോള്഼ അലര്഼ജി ഉണ്ടായാല്഼ ആന്഼റി
ഹിസ്ററാമിന്഼ ഔഷധങ്ങള്഼കൊണ്ടു് അതിനെ തടയാന്഼
കഴിയും. എന്നാല്഼, ഈ മരുന്നുകള്഼ മനസ്സിനും ശരീരത്തി~
നും തളര്഼ച്ച ഉണ്ടാക്കുന്നതാകയാല്഼ വളരെ സൂക്ഷിച്ചുവേ~
ണം ഇതുപയോഗിക്കാന്഼. ആയുര്഼വേദത്തില്഼ അലര്഼ജി~
യെ ശമിപ്പിക്കുവാന്഼ തികച്ചും ഫലപ്രദമായ പ്രതിവിധ഼ി~
കളുണ്ടു്. ഒരു വിദഗ്ദ്ധന്഼റെ മേല്഼നോട്ടത്തില്഼ വേണം
അവ ഉപയോഗിക്കുവാന്഼. അവയ്ക്കു യാതൊരുവിധ
ദൂഷ്യവശങ്ങളുമില്ല എന്നു മാത്രമല്ല, പ്രത്യേക ഗുണവും
ഉണ്ടു്.</p>

<p>	അലര്഼ജികൊണ്ടു് മര഼ണം സാധാരണമല്ല. എന്നി~
രിക്കിലും ഗുരുതരമായ രീതിയില്഼ അലര്഼ജി ഉണ്ടായിരു~
ന്നിട്ടും ചികിത്സകളൊന്നും ചെയ്യാതിരുന്നാല്഼ മരണം
സംഭവിച്ചേക്കാനിടയുണ്ടു്. അതുകൊണ്ടു് അലര്഼ജിയുടെ</p>

<p>-73-</p>

<p>ഗുരുതരാവസ്ഥ കുറയ്ക്കുന്നതിനുളള സാമാന്യചികിത്സ
ആദ്യം ചെയ്യുകയും അതിനുശേഷം അവസ്ഥയ്ക്കനുസരണ~
മായി പൂര്഼ണമായ ചികിത്സകള്഼ സ്വീകരിക്കുകയുമാണു
വേണ്ടതു്.</p>

<p></p></body></text></cesDoc>