<cesDoc id="mal-w-socsci-forest-vanas2" lang="mal">
<cesHeader type="text">
<fileDesc>
<titleStmt>
<h.title>mal-w-socsci-forest-vanas2.txt</h.title>
<respStmt>
<respType>Electronic file created by</respType>
<respName>Central Institute for Indian Languages, Mysore</respName>
<respType>transferred into Unicode and CES format by</respType>
<respName>"Unicodify" software by Andrew Hardie</respName>
</respStmt></titleStmt>
<publicationStmt>
<distributor>UCREL (on behalf of CIIL)</distributor>
<pubAddress>Department of Linguistics, Lancaster University, Lancaster, LA1 4YT, UK</pubAddress>
<availability region="WORLD"></availability>
<pubDate>03-07-22</pubDate>
</publicationStmt>
<sourceDesc>
<biblStruct>
<monogr>
<h.title>സി.കെ. കരുണാകരന്഼</h.title>
<h.author>വനസംരക്</h.author>
<imprint>
<pubPlace>India</pubPlace>
<publisher>Unknown - Book</publisher>
<pubDate>1989</pubDate>
</imprint>
<idno type="CIIL code">vanas2</idno>
</monogr></biblStruct></sourceDesc></fileDesc>
<encodingDesc>
<projectDesc>Text collected for the CIIL Corpus, subsequently integrated into the EMILLE/CIIL Monolingual Written Corpora.</projectDesc>
<samplingDesc>Simple written text only has been transcribed. Diagrams, pictures and tables have been omitted. Sampling begins at page 20.</samplingDesc>
<editorialDecl><conformance level="1"></conformance></editorialDecl>
</encodingDesc>
<profileDesc>
<creation><date>03-07-22</date></creation>
<langUsage>Malayalam</langUsage>
<wsdUsage>
<writingSystem id="ISO/IEC 10646">Universal Multiple-Octet Coded Character Set (UCS).</writingSystem>
</wsdUsage>
<textClass>
<channel mode="w">print</channel>
<constitution type="composite"></constitution>
<domain type="public"></domain>
<factuality type="fact"></factuality>
</textClass>
<translations></translations>
</profileDesc>
<revisionDesc></revisionDesc>
</cesHeader>

<text><body>
<p>4</p>

<p>   വന്യജീവികള്഼</p>

<p>	വനത്തിനും വന്യജീവികള്഼ക്കും തമ്മില്഼ അഭേദ്യമായ
ബന്ധമുണ്ട്. സഹസ്രാബ്ദങ്ങളിലൂടെയുള്ള നിരന്തര സഹ~
വാസം നിമിത്തം വന്യജീവികളും സസ്യസമൂഹവും പരിസ്ഥി~
തിപരമായി ഏകത്വം പ്രാപിച്ചിരിക്കുകയാണ്. ഇവര്഼ പരസ്~
പരാശ്രിതരാണ്. വന്യജീവികള്഼ക്ക് ആഹാരവും അഭയവും കാട് 
പ്രദാനം ചെയ്യുന്നു. പല സസ്യങ്ങളുടെയും വിത്തുവിതര~
ണത്തിനു തദ്വാരായുള്ള വളര്഼ച്ചയ്ക്കും പരാഗണത്തിനും വന്യ~
ജീവികളും പങ്കുവഹിക്കുന്നു.</p>

<p>	നാശകാരികളായ ഷ്ടപദങ്ങളുടെ ദ്രോഹ പ്രവര്഼ത്തനങ്ങള്഼
നിയന്ത്രണാതീതമാകാതിരിക്കുവാന്഼ പ്രകൃതി തന്നെ വേണ്ട പ്ര~
തിവിധികള്഼ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷ്ടപദങ്ങളെപ്പററി
വിവിരിക്കുന്ന അധ്യായത്തില്഼ ഇതു സവിസ്തരം പ്രതിപാദി~
ച്ചിട്ടുണ്ട്. എന്നാല്഼ ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ് തുട~
ങ്ങിയ വന്യമൃഗങ്ങള്഼ ഇപ്പോള്഼ നമ്മുടെ വനങ്ങള്഼ക്ക് സാരമായ
ശല്യം ഉണ്ടാക്കുന്നുണ്ടെന്നുള്ള വസ്തുത മറച്ചുവയ്ക്കേണ്ട
ആവശ്യമില്ല. ഇതിന്഼റെ കാരണം പ്രകൃതിയുടെ സമതുലിതാ~
വസ്ഥയില്഼ വന്നുകൂടിയ മാററം തന്നെ.</p>

<p>	ആന</p>

<p>	വൃക്ഷശിഖരങ്ങളും പുല്ല് (ആനപ്പുല്ല്), ഈറയില, മുള~
യില, ചെറുമരങ്ങള്഼, ചെടികള്഼ എന്നിവയും ആനയുടെ ഭക്ഷണ~
വസ്തുക്കളാണ്. വളര്഼ച്ചയെത്തുന്നതോടുകൂടി ഒരു ദിവസം
-64-
500 കി.ഗ്രാമോളം ഭക്ഷണം ആനയ്ക്ക് ആവശ്യമാണ്. ആന 
ഭക്ഷണം ശേഖരിക്കുന്നതിനായി ഓരോ ദിവസവും അനേകം കി.
മീറററോളം സഞ്ചരിക്കും.</p>

<p>	ആനകളുടെ എണ്ണം ക്രമാതീതമായി വര്഼ധിച്ചാല്഼ വന~
ങ്ങള്഼ക്ക് നാശം സംഭവിക്കുകതന്നെ ചെയ്യും. ഈ വിധത്തില്഼,
ഗുണമേറിയ വനങ്ങള്഼ വെറും പുല്഼മേടുകളും കുററിക്കാടുകളു~
മായി പരിണമിച്ച ചരിത്രവും ഇല്ലാതില്ല. കിഴക്കന്഼ ആഫ്രിക്ക~
യില്഼ മേന്മേയേറിയ വനങ്ങള്഼ ആനകളുടെ അനിയന്ത്രിതമായ
മേച്ചില്഼മൂലം പുല്഼മേടുകളായി മാറിയ സംഭവം എസ്.പി.
സഹയ് തന്഼റെ `ബാക്ക്സ് ററു ദി വോള്഼' എന്ന പുസ്തകത്തില്഼ 
വിവരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്഼ ചിന്തിക്കുന്പോള്഼ ഒരു
വനപ്രദേശത്തിന് ആ വനത്തില്഼ സ്വഭാവഗുണങ്ങള്഼ക്ക് കോ~
ട്ടം സംഭവിക്കാത്ത വിധത്തില്഼ ഉള്഼ക്കൊള്ളാവുന്ന ആനകളുടെ
എണ്ണത്തിന് ഒരു പരിധിയുണ്ടെന്ന് നിഷ്പ്രയാസം മനസ്സി~
ലാക്കാം.</p>

<p>	1933-ലെ സെന്഼സസ് പ്രകാരം ഇവിടെ 2865 ആനകളാ~
ണുള്ളത് - കൊന്പനാന (434) മോഴ (207) പിടിയാന (1698)
കുട്ടിയാന (526)</p>

<p>	ആനകളുടെ ശല്യം തേക്കുതോട്ടങ്ങളില്഼ കൂടുതലായി
അനുഭവപ്പെട്ടുവരുകയാണ്. പണ്ടൊക്കെ ചെറുതോട്ടങ്ങളില്഼ തൈ~
കള്഼ ചവുട്ടിയും ഒടിച്ചും കളഞ്ഞിരുന്നെങ്കില്഼ ഇപ്പോള്഼ സംസ്~
ഥാനത്തിന്഼റെ ചില ഭാഗങ്ങളിലെ തോടങ്ങളില്഼ (ഉദാ: പറന്പിക്കു~
ളം) പത്തും ഇരുപതും വര്഼ഷം പ്രായമായ തേക്കുമരങ്ങളുടെ
തൊലി തീററയ്ക്കായി ഉരിച്ചെടുക്കക സാധാരണയാണ്. ഒരു
പക്ഷേ വനവിസ്തൃതി ചുരുങ്ങിയതും സ്വാഭാവിക തീററ~
വസ്തുക്കള്഼ക്കു നേരിട്ട കുറവുമായിരിക്കണം ആനകളെ തേക്കു
തോട്ടങ്ങളിലേക്കു ആകര്഼ഷിച്ചിരിക്കുന്നത്.</p>

<p>	ആനകളില്഼നിന്നും ഉണ്ടാകുന്ന മറെറാരു ശല്യം നേഴ്സറി~
കളിലാണ്. നേഴ്സറി ബെഡ്ഡുകള്഼ ചവുട്ടിമെതിക്കപ്പെടുക
അസാധാരണമല്ല.</p>

<p>പ്രതിവിധികള്഼</p>

<p>	വനങ്ങളുടെ സ്വഭാവമേന്മ നിലനിര്഼ത്തിക്കൊണ്ട് വന~
ങ്ങള്഼ക്ക് തീററിപ്പോററുവാന്഼ സാധിക്കുന്ന സംഖ്യാബലത്തെ
-65-
കാരിയിങ്ങ് കപ്പാസിററി എന്നു പറയുന്നു. ആനകളുടെ `കാരിയി~
ങ് കപ്പാസിററി' തിട്ടപ്പെടുത്തി ആ തോതിനു മീതെ ആനയുടെ
സംഖ്യ വര്഼ധിച്ചാല്഼ അധികമുള്ളതിനെ പിടിച്ച് ഇണക്കീ നാട്ടി~
ലെ ആവശ്യങ്ങള്഼ക്കുപയോഗിക്കണം. ഇവിടെ ഇപ്പോള്഼ ആനക~
ളെ ലഭിക്കാവനില്ലാത്തതുകൊണ്ട് (ആനപിടിത്തം നിര്഼ത്തിയതു~
മൂലം) ബീഹാറില്഼ നിന്നുമാണ് ആവശ്യക്കാര്഼ വാങ്ങിക്കൊണ്ടു
വരുന്നത്.</p>

<p>	നേഴ്സറിക്കും മററും ഉപദ്രവം നേരിടാതിരിക്കുവാനായി
ചുററും വേലി നിര്഼മ്മിച്ച് വേലിയരികില്഼ നിന്നും കൂര്഼പ്പിച്ച
മുള ചരിച്ചു നാട്ടണം. വനത്തിലുള്ള കെട്ടിടങ്ങളും മററും സംര~
ക്ഷിക്കുവാനായി അവയ്ക്കു ചുററും കിടങ്ങു നിര്഼മ്മിക്കണം.</p>

<p>    	കാട്ടുപോത്ത്</p>

<p>	ആനകളെപ്പോലെതന്നെ കാട്ടുപോത്തകളും തീററ പ്രിയ~
രാണ്. രാവിലെയും വൈകിട്ടുമാണ് സാധാരണ മേയുന്നത്.
കൂട്ടമായിട്ടാണ് സഞ്ചരിക്കുന്നത്. ചില വലിയ കൂട്ടങ്ങളില്഼
അന്഼പതോ അതില്഼ കൂടുതലോ എണ്ണം കാണും. പറന്പിക്കുളം,
തേക്കടി എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരു~
ന്നത്. വയനാട് വന്യമൃഗസങ്കേതത്തിലും കുറവല്ല. 1983 ലെ
സെന്഼സസ് പ്രകാരം കേരളത്തില്഼ 1009 കാട്ടുപോത്തുകളുണ്ട്.
വളര്഼ച്ചയൊത്ത ഒരു കാട്ടുപോത്തിന് ഒരു ടണ്ണിനടത്തു ഭാരമുണ്ടാ~
യിരിക്കും. ഒരു ദിവസം ശരാശരി 150 കി. ഗ്രാമില്഼ കുറയാത്ത
തീററ ആവശ്യമുള്ള ഈ മൃഗങ്ങളുടെ പ്രധാന തീററവസ്തു~
ക്കള്഼ പുല്ലും ചെടികളുമാണ്. ഇവയുടെ അംഗസംഖ്യ കൂടുത~
ലുള്ള വനത്തില്഼ അടിക്കാടുകളുടെ അഭാവവും പുനരുദ്ഭവ 
പ്രക്രിയയുടെ ശൂന്യതയും വ്യക്തമാണ്. പ്രായാധിക്യം ചെന്ന 
ഒരു വനസഞ്ചയം മാത്രമേ അവിടെ ദൃശ്യമാകുകയുള്ളു. അതു~
കൊണ്ട് `കാരിയിങ് കപ്പാസിററി'ക്കനുസൃതമായി ഇതിന്഼റെ
സംഖ്യ നിയന്ത്രിച്ചു നിര്഼ത്തേണ്ടതാണ്.</p>

<p>	പന്നി</p>

<p>	കാട്ടുപന്നിയും മുള്ളന്഼പന്നിയും നമ്മുടെ വനങ്ങളില്഼
ഉണ്ട്. എന്നാല്഼ ഇവ മൂലമുള്ള ശല്യം അത്ര ശക്തമല്ല.
-66-
	കിഴങ്ങുവര്഼ഗത്തില്഼പെട്ട സസ്യങ്ങള്഼ക്കാണ് ഇവ ശല്യം
ചെയ്യുന്നത്. നേഴ്സറികളിലും ഇവ മണ്ണുതുരന്ന് ശല്യം ഉണ്ടാ~
ക്കും. ചില സംസ്ഥാനങ്ങളില്഼ മുള്ളന്഼പന്നി വന്പിച്ച നാശന~
ഷ്ടങ്ങളാണ് വരുത്തിക്കൂട്ടുന്നത്.</p>

<p>	കേരളത്തില്഼ ഇതിന്഼റെ സംഖ്യ നിയന്ത്രണാതീതമാകാത്ത~
ത് അധനികൃതമായ വേട്ട മൂലമാണ്. പക്ഷ കടുവയുടെയും
പുലിയുടെയും സംഖ്യ ആശാവഹമായി വര്഼ധിക്കുന്നതോടു~
കൂടി സ്വാഭാവികമായിത്തന്നെ പന്നികളുടെയും സംഖ്യ ക്രമീ~
കരിക്കപ്പെടുന്നതാണ്.</p>

<p>		കുരങ്ങ്</p>

<p>	നാടന്഼കുരങ്ങ്, കരിങ്കുരങ്ങ്, സിംഹവാലന്഼കുരങ്ങ്
 എന്നിവയാണ് നമ്മുടെ വനങ്ങളിലെ പ്രധാനയിനം കുരങ്ങുകള്഼.
കരിങ്കുരങ്ങും സിംഹവാലന്഼കുരങ്ങും സംഖ്യാപരമായി ക്ഷയി~
ച്ചുകൊണ്ടിരിക്കുന്ന ഒരു വര്഼ഗമായി ചരിത്രത്തില്഼ സ്ഥാനം പി~
ടിച്ചുകഴിഞ്ഞു. മാംസത്തിനും രസായനത്തിനും വേണ്ടിയുള്ള
അനിയന്ത്രിതമായ വേട്ട മൂലമാണ് ഇവയുടെ സംഖ്യ ഈ വിധ~ 
ത്തില്഼ കുറഞ്ഞത്.</p>

<p>	നാടന്഼കുരങ്ങും (വെള്ളക്കുരങ്ങ്) അടുത്തകാലത്തായി
വേട്ടക്കാരുടെ ഭീഷണിക്കു വശംവദരായി തീര്഼ന്നിരിക്കുകയാണ്.
എങ്കിലും ചില വനഭാഗങ്ങളില്഼ പ്രത്യേകിച്ചും ഇവയുടെ ആഹാര 
വസ്തുക്കളായ കായ്കനികളുല്പാദിപ്പിക്കുന്ന സസ്യങ്ങളു~
ള്ളിടത്ത് ചില്ലറ ശല്യങ്ങള്഼ ഇവയെക്കൊണ്ടുണ്ടാകാറുണ്ട്. ഩേഴ്~
സറികളിലും നിസ്സാരമായ വിക്രിയകള്഼ ഇവ കാണിക്കും.</p>

<p>	പ്ളാവ്, ആഞ്ഞിലി ത഼ുടങ്ങിയവ കൃത്രിമമായി വച്ചു
പിടിപ്പിക്കുവാന്഼ ശ്രമിക്കുന്ന സ്ഥലങ്ങളില്഼ ഇവയുടെ ശല്യം
സാരമായി അനുഭവപ്പെടുന്നുണ്ട്. വിവിധയിനം മരങ്ങളുടെ
വിത്തു വിതച്ച് മിശ്രവനം സൃഷ്ടിക്കുവാന്഼ നടത്തുന്ന ഗവേ~
ഷണ പ്ളോട്ടുകളില്഼ ഇവ ശല്യക്കാരായി തുടങ്ങിയിട്ടുണ്ട്. താര~
തമ്യേന ചുരുങ്ങിവരുന്ന ഇവയുടെ പരിമിതസംഖ്യ പരിഗണി~
ച്ച് ഇവയെ വിരട്ടിയോടിച്ചു കളയുകയേ നിര്഼വാഹമുള്ളു.</p>

<p>5  
-67-
        ഷട്പദങ്ങള്഼</p>

<p>	എണ്ണത്തിലും തരത്തിലും ഏററവും അധികമുള്ള ജീവി~
വിഭാഗമാണ് ഷട്പദങ്ങള്഼. ഏതാണ്ട് 10 ലക്ഷത്തോളം ഷട്പ~
ദങ്ങളെ വര്഼ഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.</p>

<p>	സസ്യങ്ങളും ഷ്ടപദങ്ങളുമായി അഭേദ്യബന്ധമുണ്ട്.
സസ്യങ്ങള്഼ ഷ്ടപദങ്ങളെ തേനും മററു ഭോജ്യവസ്തുക്കളും
നല്഼കി സ്വീകരിക്കുന്പോള്഼ ഷ്ടപദങ്ങള്഼ സസ്യങ്ങളില്഼ പരാ~
ഗണം നിര്഼വഹിക്കുകയും ചെയ്യുന്നു.</p>

<p>	ഉഷ്ണമേഖലാപ്രദേശങ്ങളില്഼ പ്രയോജനകാരികളും
നാശകാരികളുമായ വളരെയധികം ഷ്ടപദങ്ങളുണ്ട്. ബാഹ്യശല്യ~
ങ്ങള്഼ക്ക് വിധേയമാകാത്ത സ്വാഭാവിക വനങ്ങളില്഼ കീടശല്യം
നിസ്സാരമായിരിക്കും. എന്നാല്഼ തോട്ടങ്ങളില്഼ കീടശല്യം വളരെ
കൂടുതലാണ്.</p>

<p>	ഷ്ടപദങ്ങള്഼ വനങ്ങള്഼ക്ക്, പ്രത്യകിച്ചും തോട്ടങ്ങള്഼ക്ക്,
വരുത്തിവയ്ക്കുന്ന നാശന്ഷടങ്ങളില്഼ ചിലവ താഴെ ചേര്഼~
ക്കുന്നു. 
1.	നേഴ്സറിത്തെകളുടെയും പറിച്ചുനട്ട തൈകളുടെയും വേരു~
	തിന്ന് പൂര്഼ണമായും നശിപ്പിക്കുന്നു.</p>

<p>	ഉദാ. ചിതല്഼</p>

<p>2. 	കുരുന്നു തൈകളുടെ ഇലകള്഼ തിന്നുകയും തണ്ടു വെട്ടി~
	ക്കളയുകയും ചെയ്യുന്നു.
	ഉദ഼ാ: വീട്ടില്഼</p>

<p>-68-
3.	വലിയ മരങ്ങളുടെ ഇലകള്഼ വ്യാപകമായ തോതില്഼ തിന്നു
	നശിപ്പിക്കുന്നു. ഉദാ: ഹിബ്ളയാ പ്യൂറാ, ഹപ്പേലിയ~
	മക്കെയിറാലിസ്</p>

<p>4 	ചെറുമരങ്ങളുടെ തണ്ടില്഼ തുളയുണ്ടാക്കി തടിക്ക് കേടുവ~
	രുത്തുന്നു ഉദാ: സഹ്യാദ്രസസ് മലബാറിക്കസ്</p>

<p>5.	വീവില്഼സ് (ധാന്യകീടങ്ങള്഼) വിത്തു നശിപ്പിക്കുന്നു.</p>

<p>6. 	ഉണങ്ങിയ മരങ്ങളും മുറിച്ചിട്ട തടികളും നിരവധി ഷ്ടപദ~	
	ങ്ങളുടെ ആക്രമണത്തിനു വിധേയമാകും.</p>

<p>	ഷ്ടപദശല്യം നിയന്ത്രിക്കുന്നതിന്, അവ വരുത്തി 
വയ്ക്കുന്ന നാശം കണ്ടുപിടിക്കുകയും തന്മൂലമുണ്ടാകാവുന്ന
നഷ്ടം നിര്഼ണയിക്കുകയും ചെയ്യേണ്ടത് ഒരു പ്രാഥമിക ആവ~
ശ്യമാണ്. എന്നാല്഼ കണ്ടുപിടിത്തത്തിന് ശ്രമിക്കാറുണ്ടെങ്കിലും
നഷ്ടത്തിന്഼റെ തോത് ശരിയായ വിധത്തില്഼ തിട്ടപ്പെടുത്തുവാന്഼
കാര്യമായ ശ്രമങ്ങള്഼ ഇതുവരെ ഉണ്ടായിട്ടില്ല.</p>

<p>	തേക്കില്഼ ഇലതീനിപ്പുഴുക്കള്഼, തണ്ടുതുരപ്പന്഼ തുട~
ങ്ങിയവയുടെ ആക്രമണം സാധാരണ സ്ഥലപരിശോധനവേള~
യില്഼ കണ്ടുപിടിക്കാവുന്നതേയുള്ളു. ഇത് തേക്കിനു വരുത്തി 
വയ്ക്കുന്ന നാശത്തിന്഼റെ അളവ് നിര്഼ണയിക്കുവാന്഼ ചില പഠന~
ങ്ങള്഼ പീച്ചിയിലെ വനം ഗവേഷണസ്ഥാപനത്തില്഼ തുടങ്ങിയി~
ട്ടുണ്ട്. ഇലതീനിപ്പുഴുക്കള്഼, തേക്കിന്഼റെ വളര്഼ച്ചയെ പ്രതികൂല~
മായി ബാധിക്കുന്നുണ്ട് എന്ന വസ്തുത തര്഼ക്കമററതാണ്.</p>

<p>	യൂക്കാലിപ്ററസ് തോട്ടങ്ങളില്഼ ആദ്യത്തെ ഒന്നുരണ്ടു
വര്഼ഷം ചിതലിന്഼റെ ശല്യം മൂലം ധാരാളം തൈകള്഼ നശിച്ചു
പോകും. ആല്഼ഡ്രക്സ്, ആല്഼ഡ്രിന്഼ തുടങ്ങിയ ചിതല്഼ നാശി~
നികളാണ് ഇതിന്഼റെ ആക്രമണത്തെ ഒരു പരിധിവരെ നിയന്ത്രി~
ച്ചു നിര്഼ത്തിയിരിക്കുന്നത്.</p>

<p>	അമേരിക്കയിലും മററും വായുനീരീക്ഷണത്തില്഼ കൂടി~
യും `കളര്഼ ഇന്഼റഫ്റാറെഡ്' (CIR) ഫോട്ടോകള്഼ മുഖാന്തിരവും
സസ്യങ്ങള്഼ക്ക് സംഭവിച്ചിട്ടുള്ള നിറംമാററം മനസ്സിലാക്കി
രോഗനിര്഼ണയും നടത്തുന്നുണ്ട്.</p>

<p>	കേരളത്തിലെ തോട്ടങ്ങള്഼ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന
രോഗങ്ങള്഼ കൂടെക്കൂടെ സ്ഥലപരിശോധന നടത്തുന്പോള്഼ കണ്ടു~
-69-
പിടിക്കാവുന്നതേയുള്ളു. സ്ഥലപരിശോധന ക്രമപ്രകാരം
ഉണ്ടായിരിക്കണമെന്നുമാത്രം.</p>

<p>		നിവാരണ നിയന്ത്രണ മാര്഼ഗങ്ങള്഼</p>

<p>	൤ഷ്ടപദങ്ങളുടെ വംശവര്഼ധന ത്വരിതഗതിയിലായതിനാല്഼
അവയെ പരിപൂര്഼ണമായി വംശവിഛേദം വരുത്തുക എളുപ്പമല്ല.
പക്ഷേ പ്രകൃതിയിലെന്നപോലെ, സന്തുലിതാവസ്ഥ നില~
നിര്഼ത്തുവാന്഼ വേണ്ടി ഇവയുടെ സംഖ്യ ക്രമാതീതമായി വര്഼ധി~
ക്കാതിരിക്കുവാന്഼ തക്ക മാര്഼ഗങ്ങള്഼ സ്വീകരിക്കാവുന്നതാണ്.</p>

<p>1. വനവിളസംബന്ധമായ മാര്഼ഗങ്ങള്഼
	
	ശാസ്ത്രീയ വനവല്഼ക്കരണത്തില്഼ കൂടി പ്രത്യേക ഇനം
കീടങ്ങളുടെ സംഖ്യ നിയന്ത്രിക്കാവുന്നതാണ്. ഇതിനുള്ള മാര്഼ഗ~
ങ്ങള്഼ താഴെ ചേര്഼ക്കുന്നു.</p>

<p>(i) 	സ്പീഷീസിന്഼റെ നിര്഼ണയം
(ii)	വനഘടന
(iii)	ക്രമീകൃത ഇടമുറിക്കല്഼
(iv) 	തോട്ടവിസ്തൃതി
(v)	പുനരുല്പാദനരീതി
(vi) അഗ്നി</p>

<p>(i) സ്പീഷീസിന്഼റെ നിര്഼ണയം</p>

<p>	ഏതെങ്കിലും വനവല്഼ക്കരണപരിപാടി നടപ്പിലാക്കു~
ന്പോള്഼ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച സ്പീഷീസ്
മാത്രമേ വച്ചുപിടിപ്പിക്കുവാന്഼ തിരഞ്ഞെടുക്കാവൂ. സ്ഥലത്തി~
നനുയോജ്യമല്ലാത്ത സ്പീഷീസ് എളുപ്പത്തില്഼ കീടശ഼ല്യത്തി~
നിരയാകുന്നു. ഈ സസ്യങ്ങള്഼ സാധാരണ പല കീടങ്ങളുടെയും
വളര്഼ച്ചാകേന്ദ്രമായിത്തീരും.</p>

<p>	സ്ഥലത്തിനു യോജിച്ചതാണെങ്കില്഼ തന്നെയും ഒരേ~
സ്പീഷീസ് തന്നെ കൂടുതലായി വച്ചുപിടിപ്പിക്കുന്പോള്഼ കീട~
ബാധ സ്വാഭാവികമായും അനുഭവപ്പെടും. ഇവിടെയാണ് വന~
ത്തിന്഼റെ, തോട്ടത്തിന്഼റെ ഘടനയുടെ പ്രാധാന്യം ഉദിക്കുന്നത്.
-70-
(ii) വനഘടന</p>

<p>	ആരോഗ്യമുള്ള ഒരു സസ്യസമൂഹം വളര്഼ത്തിയെടുക്കുന്ന~
തിനുവേണ്ടി താഴെപ്പറൟുന്ന ഘടകങ്ങള്഼ക്കുനയോജ്യമായ വിധ~
ത്തിലുള്ള ഒരു ഘടന വനവിളകള്഼ക്കത്യന്താപേക്ഷിതമാണ്.</p>

<p>(i) കീടങ്ങള്഼ക്ക് ഭക്ഷ്യയോഗ്യമായവ എത്രയും കുറഞ്ഞി~
   രിക്കണം.</p>

<p>(ii) കീടങ്ങളുടെ പരജീവികള്഼ക്കും പരഭോജികള്഼ക്കും വളരു~
    വനുള്ള സാഹചര്യം ഉണ്ടായിരിക്കണം.</p>

<p>(iii) കീടങ്ങളെ തിന്നു ജീവിക്കുന്ന പക്ഷികള്഼ക്ക് കൂടുവ~
     യ്ക്കുവാനുള്ള സൌകര്യം ആവശ്യമാണ്.</p>

<p>	ഉച്ചകോടിവനങ്ങളില്഼ കീടനാശം മൂലം വൃക്ഷങ്ങള്഼ക്കോ
മററുള്ള സസ്യങ്ങള്഼ക്കോ യാതൊരു കേടും സാധാരണ ഗതിയില്഼
സംഭവിക്കുന്നില്ല. കാരണം സസ്യസമൂഹവും ജന്തുസമൂഹവും
പരസ്പരാശ്രയത്തിലും മമതയിലും എന്നെന്നും കഴിഞ്ഞുകൂടു~
വാനുള്ള പരിതസ്ഥിതി നിലവിലിരിക്കുന്നുവെന്നതാണ്. ഈ
പരിതസ്ഥതി പ്രകൃത്യാ തന്നെ സംജാതമായിട്ടുള്ളതാണ്.
എപ്പോള്഼ ആ സസ്യസമൂഹത്തിന് നാശം വരുന്നുവോ അപ്പോള്഼
പരിസ്ഥിതി കൂടി കടപുഴകി വീഴുകയാണെന്ന് നാം ഓര്഼ത്തി~
രിക്കണം.</p>

<p>	എന്നാല്഼ പ്രകൃത്യായുണ്ടായിരുന്ന സസ്യസമൂഹത്തെ
നശിപ്പിച്ചതിനുശേഷം കൃത്രമമായി മരങ്ങള്഼ വച്ചുപിടിപ്പിക്കു~
വാന്഼ ശ്രമിക്കുന്പോള്഼ മുകളില്഼ സൂചിപ്പിച്ചിട്ടുള്ള മൂന്നു കാര്യ~
ങ്ങള്഼ പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്.</p>

<p>	ശുദ്ധവിളകള്഼ എപ്പോഴും അപകടകാരികളാണ്. കേരള~
ത്തിലെ തേക്കുതോട്ടങ്ങള്഼ തന്നെ ഇതിനുത്തമ ദൃഷ്ടാന്തമാണ്.
ഇലതീനിപ്പുഴുക്കളും തണ്ടുതുരപ്പന്഼ പുഴുക്കളും ഇതിനെ കാര്഼~
ന്നുതിന്നു കൊണ്ടിരിക്കുകയാണ്. എന്നാല്഼ ഇത്തരം പുഴുക്കളെ
നിയന്ത്രിക്കത്തക്ക വിധത്തില്഼ മററുള്ള സസ്യങ്ങളും ചെടികളും
അടിത്തട്ടിലെങ്കിലും വളരുന്ന ഒരു ഘടന സൃഷ്ടിച്ചിരുന്നെങ്കില്഼
ശല്യത്തിന്഼റെ ഉഗ്രത ഒരു പരിധിവരെ ലഘൂകരിക്കാമായിരുന്നു.
ഈ രീതിയിലുള്ള ഒരു സമീപനം ഇനിയും ഉണ്ടാകേണ്ടിയിരി~
ക്കുന്നു.
-71-
	തേക്കുമായി ഇടകലര്഼ത്തി ഇലവ്, മട്ടി, സില്഼വര്഼ ഓക്ക്
തുടങ്ങിയ സ്പീഷീസുകള്഼ മിശ്രവിളകളായി കേരളത്തില്഼വച്ചു
പിടിപ്പിക്കുന്നുണ്ട്. എന്നിട്ടും കീടങ്ങള്഼ തേക്കിനെ ആക്രമിക്കു~
ന്നു. തേക്കിനോടൊപ്പം മററു വിളകള്഼ വളര്഼ത്തുന്നതും സാധാ~
രണ ഗതിയില്഼ കീടനിയന്ത്രണത്തിനു സഹായകരമല്ലെന്നാണ്
ഇതു തെളിയിക്കുന്നത്.</p>

<p>	കീടങ്ങള്഼ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മററു സ്പീഷീസു~
കള്഼ അടിത്തട്ടിലെങ്കിലും വളരുവാന്഼ ഇടയാക്കണം. തോട്ടങ്ങള്഼
തീ കയറാതെ സംരക്ഷിച്ചാല്഼ ഇത്തരം സ്പീഷീസുകള്഼ അനാ~
യാസേന അവിടെ നിലയുറപ്പിച്ചുകൊള്ളും. തോട്ടങ്ങള്഼ക്കു ചു~
ററും പ്രകൃതിദത്ത വനങ്ങള്഼ നിലനിര്഼്ത്തണം. ഇവ കീടഭോജിക~
ളായ പക്ഷികളെയും മററും പുലര്഼ത്തി സന്തുലിതാവസ്ഥ നില഼~
നിര്഼ത്തുന്നതിന് ഒരു പരിധിവരെ സഹായിക്കും.</p>

<p>(iii) ക്രമീകൃത ഇടമുറിക്കല്഼</p>

<p>	ഇടമുറിക്കലിനുള്ള ഇടവേള കുറഞ്ഞിരിക്കുന്നതാണ് ഉത്ത~
മം. കൂടെക്കൂടെ ഇടമുററി നടത്തുന്നത് താരതമ്യേന ഗുണ഼േമന്മ~
യുള്ള തോട്ടങ്ങള്഼ നിര്഼മ്മിക്കുവാന്഼ സഹായിക്കും. ചെറു പ്രായ~
ത്തില്഼ തന്നെ ഇടമുറി നടത്തിയാല്഼ തണ്ടുതുരപ്പന്഼ പുഴുക്കളു~
ടെയും മററും ശല്യം കുറയുകയും ചെയ്യും.</p>

<p>	ഇടമുറി സമയത്ത് താഴപ്പറയുന്ന തരത്തിലുള്ള ചെറു~
മരങ്ങളും മരങ്ങളും മുറിച്ചു മാററണം.</p>

<p>(i)	താമസിയാതെ ഉണങ്ങിയേക്കാവുന്ന മരങ്ങള്഼. തൊലിയി~
	ലും തടിയിലും തുളയുണ്ടാക്കുന്ന ഷട്പദങ്ങള്഼ ഇതില്഼
	കട഼ന്നുകൂടുവാന്഼ സാധ്യതയുണ്ട്.</p>

<p>(iii)	തണ്ടുതുരപ്പന്഼ പുഴുക്കളുടെ ആക്രമണം തുടങ്ങിയതോ 
	ഉടനെ തുടങ്ങുവാന്഼ സാധ്യതയുള്ളതോ ആൟ ഉണങ്ങിക്കൊ~
	ണ്ടിരിക്കുന്ന മരങ്ങള്഼.</p>

<p>(iii) മോശപ്പെട്ട മരങ്ങള്഼. ചെറുത്തു നില്ക്കുവാനുള്ള കഴിവ്
	ഇവയ്ക്ക് കുറവായതിനാല്഼ ഇലതീനിപ്പുഴുക്കളും മററും
	വേഗത്തില്഼ ഇവയെ ആക്രമിക്കും.</p>

<p>	അതതു സ്പീഷീസിനു യോജിച്ച വിധത്തിലായിരിക്ക~
ണം ഇടമുറി സമയത്ത് ഭാവിവിളയുടെ സാന്ദ്രത നിയന്ത്രിക്കേ~
-72-
ണ്ടത്. സാന്ദ്രത തീരെ കുറഞ്ഞാല്഼, തേക്കിന് പ്രകാശത്തിന്഼റെ
ഉത്തേജനം നിമിത്തം തണ്ടുടനീളം ശിഖരങ്ങള്഼ ഉണ്ടാകുകയും ഇല~
തീനികളുടെ ശല്യം വര്഼ധിക്കുകയും ചെയ്യും. അതുപോലെ
ഇലതീനികളുടെ ശല്യം തണ്ടുടനീളം ചെറു ശിഖരങ്ങളുണ്ടാകു~
വാനും ഇടവരുത്തിയേക്കാം.</p>

<p>(iv) തോട്ടവിസ്തൃതി</p>

<p>	തോട്ടങ്ങള്഼ നിര്഼മ്മിക്കുവാന്഼ വേണ്ടി പ്രകൃതിദത്തവന~
ങ്ങള്഼ തെളിച്ച് ഉപയോഗപ്രദമായ തടിയും വിറകും മാററിയ~
തിനുശേഷം ബാക്കിവരുന്ന വൃക്ഷാവശിഷ്ടങ്ങളെല്ലാം അവിടെ
തന്നെയിട്ട് കത്തിച്ചുകളയുകയാണു പതിവ്. ഈ പ്രവര്഼ത്തനം
അവിടെയുള്ള ഷ്ടപദങ്ങളെയും ചെറുജന്തുസമൂഹത്തെയും
പാടെ നശിപ്പിച്ചുകളയും. പ്രകാശം, താപം, ഈര്഼പ്പം എന്നീ
സൂക്ഷ്മ പരിസ്ഥിതിഘടകങ്ങളെ മാററി മ഼റിക്കും. അപകടകാ~
രികളായ ഷട്പദങ്ങള്഼ക്കനുഗ്രഹമായിത്തീരുന്ന ഒരു സ്ഥിതി~
വിശേഷമാണ് ഇതുമൂലം സംജാതമാകുന്നത്.</p>

<p>	സസ്യഭോജികളായ ഷട഼്പദങ്ങള്഼ പുതുസസ്യങ്ങളുടെ
ഉദ്ഭവത്തോടു കൂടി വര്഼ധിക്കും. എന്നാല്഼ ഇവയുടെ സ്വാഭാവിക~
ശത്രുക്കളുടെ തിരിച്ചു വരവിനു കാലതാമസം ഉണ്ടാകുകയും
ചെയ്യുന്നു. സ്വാഭാവിക ശത്രുക്കളുടെ പുനഃ഼പ്രജനനം വാര്഼ഷി~
ക കൂപ്പുകളുടെ വിന്യാസത്തെയും ആശ്രയിച്ചിരിക്കും. വാര്഼ഷി~
കകൂപ്പുകള്഼ അടുത്തടുത്തു഼സ്ഥിതിചെയ്താല്഼ സ്വാഭാവിക 
ശത്രുക്കളുടെ ഉദ്ഭവവും വര്഼ധനയും മന്ദഗതിയിലായിരിക്കും.
അതുകൊണ്ട് വാര്഼ഷിക കൂപ്പുകള്഼ യാതൊരു കാരണവശാലും
തൊട്ടുകിടക്കത്തക്കവിധത്തില്഼ ആസൂത്രണം ചെയ്യരുത്.</p>

<p>	വാര്഼ഷികകൂപ്പിന്഼റെ ഒരു പ്രത്യേക സ്ഥലത്തെ വിസ്തൃ~
തിയും കഴിവതോളം ചുരുക്കി നിശ്ചയിക്കേണ്ടതാണ്.
വിസ്തൃതി കൂടും തോറും ശല്യക്കാരായ ഷ്ടപദങ്ങളുടെ പ്രവ഼ര്഼~
ത്തനം വര്഼ധിക്കും.</p>

<p>(v) പുനരുല്പാദനരീതി</p>

<p>	പ്രകൃത്യായുള്ള പുനരുല്പാദനവുമായി താരതമ്യപ്പെ~
ടുത്തുന്പോള്഼ കൃത്രിമ പുനരുല്പദാനമാണ് ഷട്പദാക്രമ഼ണ~
-73-
ത്തിന് വേഗത്തിലും അധികമായും ഇരയാകുന്നത്. അതുകൊ~
ണ്ട് കൃത്രിമ പുനരുല്പാദന മാര്഼ഗം നിരുല്഼സാഹപ്പെടുത്തേ~
ണ്ടതാണ്.</p>

<p>	ചില സാഹചര്യത്തില്഼ വനപരിപോഷണത്തിനായി
ചുരുക്കം ചില സ്പീഷീസുകള്഼ കൃത്രിമ മാര്഼ഗത്തില്഼ വച്ചുപി~
ടിപ്പിക്കേണ്ടി വരും. ഇങ്ങനെയുള്ള സന്ദര്഼ഭങ്ങളില്഼ വനം പാടെ~
തെളിച്ചു തൈ വയ്ക്കുന്നതിനു പകരം സ്വാഭാവിക വനത്തില്഼
തന്നെ ഇത്തരം സ്പീഷീസുകള്഼ അനുയോജ്യമായ രീതിയില്഼
വളര്഼ത്തിയെടുക്കുവാന്഼ ശ്രമിക്കണം.</p>

<p>(iv) അഗ്നി</p>

<p>	സന്തുലിതാവസ്ഥ സ്ഥിരമായി കാത്തു഼സൂക്ഷിക്കു~
വാന്഼ ഒരു ഉച്ചകോടി സസ്യസമൂഹത്തിനേ സാധ്യമാകൂ. അഗ്നി 
എപ്പോള്഼ പ്രത്യക്ഷപ്പെടുന്നുവോ അപ്പോള്഼ ഉച്ചകോടി സസ്യ~
സമൂഹം, തരംതാഴ്ത്തപ്പെട്ട് മിതോച്ചകോടിയിലാകുകയോ
അഗ്നികഠിന സ്പീഷീസുകളുടെയും പുല്ലിന്഼റെയും ആവ഼ാസ 
കേന്ദ്രമാകുകയോ ചെയ്യും. ഷട്പദങ്ങളുടെ ശല്യം കൂടുകയും
ചെയ്യും.</p>

<p>	തീയുടെ ഉഗ്രത അനുസരിച്ച് അതിന്഼റെ ദൂഷ്യഫലം
ഏറിയും കുറഞ്ഞും ഇരിക്കും. സാമാന്യം കഠിനമായ ഉപരിതലാ~
ഗ്നി പറന്നും ഓടിയും രക്ഷപ്പെടുവാന്഼ സാധിക്കാത്ത ഷ്ടപദ~
ങ്ങളെയും മററു ചെറുജീവികളെയും മിക്കവാറും നശിപ്പിച്ചു~
കളയും . തീ ഉപദ്രവകാരികളായ പ്രാണികളെ നശിപ്പിക്കുമെന്നു~
ള്ളതു വാസ്തവമാണ്. എന്നാല്഼ അതോടൊപ്പം നിരുപദ്രവി~
കളും ഉപകാരികളുമായ പ്രാണികകളെയും കൊന്നൊടുക്കും.</p>

<p>	തീമൂലം തേക്കുതോട്ടങ്ങളിലെ ഭൂതലസസ്യങ്ങള്഼ പാടെ
കരിഞ്ഞുപോകുകയും ഇലതീനിപ്പുഴുക്കളുടെ ശത്രുപ്രാണി~
കളെ ഉള്഼ക്കൊള്ളുന്ന സസ്യങ്ങള്഼ നാമാവശേഷമാകുകയും
ചെയ്യുന്നു. ഇത് ഇലതീനിപ്പുഴുക്കള്഼ക്ക് പെരുകുവാനുള്ള
സാഹചര്യം സൃഷ്ടിക്കുന്നു.</p>

<p>	തോട്ടങ്ങളും തരംതാഴത്തപ്പെട്ട സ്വാഭാവിക വനങ്ങളും
അഗ്നിക്കിരയാകാതെ സംരക്ഷിക്കേണ്ടതിന്഼റെ ആവശ്യകത
-74-
മേല഼ുദ്ധരിച്ചിട്ടുള്ള വസ്തുതകളില്഼ നിന്നും മനസ്സിലാക്കാ~
വുന്നതാണ്. തീ ഒഴിവാക്കുന്പോള്഼ പ്രാണിസന്പത്ത് ഇനത്തിലും
എണ്ണത്തിലും വര്഼ധിക്കുന്നു - പ്രത്യേകിച്ചും നാശകാരികളായ
പ്രാണികളുടെ ശത്രുക്കളുടെ, ഇതുമൂലം സന്തുലിതാവസ്ഥ
കൈവരുകയും തരംതാഴ്ത്തലിനു വിധേയമായ തോട്ടങ്ങളും
സ്വാഭാവിക വനങ്ങളും മെച്ചപ്പെടുകയും അനുക്രമ പ്രക്രിയ~
യിലെ വിഘടിച്ചുപോയ കണ്ണികള്഼ കൂട്ടിയിണക്കപ്പെടുകയും
ചെയ്യുന്നു.</p>

<p>2. ജൈവികനിയന്ത്രണം</p>

<p>	നാശകാരികളായ പ്രാണികളുടെ സംഖ്യ നിയന്ത്രിതമാ~
യി നിലനിര്഼ത്തുവാന്഼ അവയുടെ പ്രകൃത്യായുള്ള ശത്രുക്കളെ
ഉപയോഗിക്കാവുന്നതാണ്. ഇതില്഼ പരജീവികളും പരഭോജ഼ിക~
ളും (പ്രിഡേറേറഴ്സ്) ഉള്഼പ്പെടും.</p>

<p>	ജൈവിക നിയന്ത്രണം പ്രധാനമായും രണ്ടു രീതിയിലാ~
ണ് ഉറപ്പു വരുത്തുന്നത്.</p>

<p>(i) പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച്.
(ii) നാശകാരികളായ പ്രാണികള്഼ക്കെതിരെ പരിസ്ഥി~
   തിപരമായ പ്രതിരോധം വിപുലപ്പെടുത്തി.</p>

<p>(i) പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച്.</p>

<p>	പരജീവികളെയും പരഭോജികളെയും ഉപയോഗിച്ച് നാ~
ശകാരികളായ പ്രാണികളുടെ സംഖ്യ നിയന്ത്രിക്കാവന്നതാണ്.
ധാന്യവിളകളുടെ കാര്യത്തില്഼ ഇത് കുറെയൊക്കെ ഫലപ്രദമാ~
യി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വനവിളകളെ സംബന്ധിച്ചി~
ടത്തോളം പഠനവും ഗവേഷണവും വളരെ ദൂരം മുന്നോട്ടുപോ~
കേണ്ടിയിരിക്കുന്നു.</p>

<p>	അനുയോജ്യമായ പരജീവികളെയോ പരഭോജികളയോ 
ഗവേഷണശാലകളില്഼ ആവശ്യാനുസരണം ഉല്പാദിപ്പിച്ച് തക്ക
സമയത്ത് വനത്തില്഼ വിടുകയെന്നുള്ളതാണ് അടിസ്ഥാന
തത്വം. ഇത് അനായാസേന സാധിക്കാവുന്ന കാര്യമല്ല. അര്഼പ്പണ
ബോധത്തോടുകൂടി ദീര്഼ഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണ
-75-
പരിപാടിക്കു മാത്രമേ ഉദ്ദിഷ്ട ഫലം കണ്ടെത്തുവാന്഼ സാ~
ധിക്കൂ. ചില നാശകാരിപ്രാണികളെ സംബന്ധിച്ചിടത്തോളം
ഈ രീതിയിലുള്ള സമീപനം പ്രോല്഼സാഹജനകമാണ്.</p>

<p>(ii) പരിസ്ഥിതിപരമായ പ്രതിരോധം</p>

<p>	ദീര്഼ഘകാലാടിസ്ഥാനത്തില്഼ കൃഷി ചെയ്യുന്ന വനവിള~
കള്഼ക്ക് പ്രകൃതിക്കനുയോജ്യമായ നിയന്ത്രിത ഘടകങ്ങളുടെ
ലഭ്യത പരിസ്ഥിതിപരമായ പ്രതിരോധം വര്഼ധിപ്പിക്കുമെന്നു~
ള്ളതിന് സംശയമില്ല.</p>

<p>	മനുഷ്യന്഼റെ ഇടപെടലിനു വിധേയമാകാത്ത സ്വാഭാവിക
വനങ്ങളില്഼ കീടങ്ങള്഼ക്കെതിരായുള്ള പ്രതിരോധം സ്വാഭാവിക~
മായിത്തന്നെ നടക്കുന്നുണ്ട്. എന്നാല്഼ അനിയന്ത്രിത ചൂഷണ, 
കാലിമേച്ചില്഼, തീ തുടങ്ങിയവ വനത്തിന്഼റെ സ്വാഭാവിക സ്വഭാ~
വത്തെയും പ്രതിരോധത്തെയും നല്ലതുപോലെ ഉലച്ചിട്ടുണ്ട്.
ഈ പ്രതിഭാസം അതിന്഼റെ മാരകരൂപത്തില്഼ ദൃശ്യമാകുന്നത്
തോട്ടങ്ങളിലാണ്. ഇവിടെയാണ് ബുദ്ധിപൂര്഼വമായ പഠന~
ത്തിന്഼റെയും ഗവേഷണത്തിന്഼റെയും ആവശ്യകത അനുഭവപ്പെ~
ടുന്നത്. ഈ പഠനങ്ങളും ഗവേഷണങ്ങളും വനവിളയെ എത്ര~
ത്തോളം പ്രകൃതിയോടടുപ്പിച്ചു കൊണ്ടുവരുവാന്഼ ഉപകരിക്കു~
ന്നുവോ അത്രത്തോളം വിജയപ്രദമായിരിക്കും.</p>

<p>	ജൈവിക നിയന്ത്രണത്തെ അടിസ്ഥാനമാക്കി തോട്ടങ്ങ~
ളിലെയും സംരക്ഷിത വനങ്ങളിലെയും സസ്യങ്ങളെ നാലായി 
തരംതിരിക്കാം.</p>

<p>(i) 	പ്രധാന വനവിളയ്ക്ക് നാശം വരുത്തുന്ന പ്രാണികള്഼ക്ക്
	സുഖക്കേടുണ്ടാക്കി നശിപ്പിക്കുന്ന പരജീവികളെ വഹി~
	ക്കുന്ന ഷ്ടപദങ്ങളുടെ ആതിഥേയര്഼ ഇങ്ങനെയുള്ള സസ്യ~
	ങ്ങള്഼ വളരെ സ്വാഗതാര്഼ഹമാണ്. എന്തുകൊണ്ടെന്നാല്഼ പ്രാ~
	ണികള്഼ കുറവായിരിക്കുന്ന കാലത്തും അവയുടെ ശത്രു~
	ക്കള്഼ക്ക് ഈ സസ്യങ്ങള്഼ ആതിഥേയത്വം നല്കുകയും
	കീടങ്ങള്഼ പ്രത്യക്ഷപ്പെടുന്പോഴേക്കും അതിനെ ആക്രമിക്കാന്഼
	തക്കവിധത്തില്഼ തയ്യാറാക്കി നിര്഼ത്തുകയും ചെയ്യുന്നു.
-76-
(ii)	പരഭോജികളായ പല്ലികള്഼, പക്ഷികള്഼, ചിലന്തികള്഼ തുട~
	ങ്ങിയവയ്ക്ക് കൂടുകെട്ടി ജീവിച്ചു പെരുകുവാന്഼ അഭയം
	നല്കുന്ന സസ്യങ്ങളും സ്വാഗതാര്഼ഹമാണ്.
(iii)	പ്രധാന വനവിളയെ നശിപ്പിക്കുന്ന പ്രാണികള്഼ക്ക് ഭക്ഷ്യ~
	യോഗ്യമായ മററു സസ്യങ്ങള്഼ അനഭിലഷണീയമാണ്.
	എന്തുകൊണ്ടെന്നാല്഼ പ്രധാന വിള ഇലയില്ലാതിരിക്കു~
	ന്പോഴും ഇലകള്഼ മൂപ്പെത്തുന്പോഴും അതിന്഼റെ ശത്രുവിന്
	ഇത്തരം സസ്യങ്ങള്഼ അഭയം നല്കി രക്ഷിക്കുന്നു. അതു~
	കൊണ്ട് ഇത്തരം സസ്യങ്ങള്഼ തോട്ടങ്ങള്഼ക്കകത്തും സമീ~
	പത്തും വളരാന്഼ അനുവദിക്കരുത്.</p>

<p>(iv) 	ജൈവിക നിയന്ത്രണത്തിന് ഉപകാരപ്രദമല്ലാത്ത സസ്യങ്ങ~
	ളെയും പ്രോല്഼സാഹിപ്പിക്കേണ്ട കാര്യമില്ല. അവ കൈവശ~
	പ്പെടുത്തി വച്ചിട്ടുള്ള സ്ഥലം പ്രയോജനപ്രദമായ മററു
	രീതിയില്഼ ഉപയോഗിക്കാവുന്നതാണ്.</p>

<p>3. യാന്ത്രിക നിയന്ത്രണം.</p>

<p>	നാശകാരികളായ പ്രാണികളെ പ്രത്യേക രീതികളിലൂടെ
നശിപ്പിക്കുന്നതാണ് യാന്ത്രിക നിയന്ത്രണം കൊണ്ട് ഉദ്ദേശി~
ക്കുന്നത്.</p>

<p>	കൈകൊണ്ട് പിടിച്ചു നശിപ്പിക്കുന്നതാണ് ഏററ഼വ഼ും
ലഘുവായ മാര്഼ഗം. നേഴ്സറിത്തൈകളെ നശിപ്പിക്കുന്ന പുഴു,
വണ്ട് തുടങ്ങിയ കീടങ്ങളെ രാവിലെ പിടിച്ചു കൊല്ലണം. ഇത്
നേഴ്സറി സൂക്ഷിപ്പുകാരന് ചെയ്യാവുന്നതേയുള്ളൂ.</p>

<p>	ചെറിയ കൈവലയും ഇതിനുവേണ്ടി ഉപയോഗിക്കാവു~
ന്നതാണ്.</p>

<p>	കെണികള്഼ വച്ചും ചാലുകള്഼ കീറിയും വൃക്ഷങ്ങളുടെ
തായ്ത്തടിക്കു ചുററും 20-30 സെ. മീററര്഼ വീതിയില്഼ തക്കതായ
പശ പുരട്ടിയും ചില പ്രാണികളുടെ ശല്യം ഒരു പരിധിവരെ
നിയന്ത്രിക്കാം.</p>

<p>4. രാസനിയന്ത്രണം</p>

<p>	രാസവസ്തുക്കള്഼ ഉപയോഗിച്ച് പ്രാണികളെ നശിപ്പി~
ക്കേണ്ട സാഹചര്യങ്ങളും വന വിളകളുടെ നിര്഼മ്മാണ വേളകളില്഼
-77-
ഉണ്ടാകാവുന്നതാണ് നേഴ്സറികളിലും തോട്ടങ്ങളിലും സ്പര്഼ശ~
വിഷം, ഉദരവിഷം, പുകവിഷം എന്നിവയാണ് ഇതിനുവേണ്ടി
ഉപയോഗിക്കുന്നത്. രാസവസ്തുക്കള്഼ പൊടിയായിവിതറിയും,
ദ്രാവകരൂപത്തില്഼ തളിച്ചും വാതകരൂപത്തില്഼ വ്യാപിപ്പിച്ചു~
മാണ് ഈ കൃത്യം നിര്഼വഹിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്഼
വനവിളകളില്഼ വിമാനത്തില്഼ നിന്നുമുള്ള തളിക്കല്഼ പ്രചാരത്തി~
ലായിട്ടുണ്ടെങ്കിലും അവികസിതവും വികസിച്ചു കൊണ്ടടിരിക്കു~
ന്നതുമായ രാഷ്ട്രങ്ങളില്഼ കാര്യമാൟി ഇതിന് പ്രചാരം ഉണ്ടായി~
ട്ടില്ല. പ്രധാനകാരണം അധികച്ചെലവുതന്നെ. എന്നാല്഼ നേഴസ്റി~
തലത്തിലും തൈവയ്ക്കുന്ന സമയത്തും രാസപ്പൊടി വിതറലും
തളിക്കലും ചില സ്പീഷീസുകള്഼ക്ക്, പ്രത്യേകിച്ച് യൂക്കാലി~
പ്ററസിന്, ഗൌരവമായി തന്നെ ചെയ്യുന്നുണ്ട്.</p>

<p>	തേക്കിനെ നശിപ്പിക്കുന്ന പ്രധാന ഷട്പദങ്ങള്഼</p>

<p>1. ഹിബ്ളയാ പ്യൂറ
	ഹിബ്ളയാ പ്യൂറ എന്ന ശാസ്ത്രനാമത്തില്഼ അറിയ~
പ്പെടുന്ന ഈ ഷട഼്പദം തേക്കിന്഼റെ ഇല അപ്പാടെ തിന്നു തീര്഼ക്കും.
ഉഷ്ണകാല്ത്ത ഇലകൊഴിഞ്ഞശേഷം പുതിയ തളിരിലകള്഼
പ്രത്യക്ഷപ്പെടുന്പോഴാണ് ഇതിന്഼റെ ആക്രമണം കൂടുതല്഼.
വിസ്തൃതമായ തേക്കുതോട്ടങ്ങളില്഼ ഒരില പോലും അവശേഷി~
ക്കാതെ എല്ലാം തിന്നുതീര്഼ത്തിരിക്കുന്ന കാഴ്ച പലപ്പോഴും
കാണാം. ഈ ഷട഼്പദത്തിന്഼റെ ജീവിത ചക്രത്തിലെ രണ്ടാമത്തെ
അവസ്ഥയിലുള്ള പുഴുക്കളാണ് ഇല തിന്നുന്നത്. </p>

<p>ജീവചരിത്രം</p>

<p>	മുട്ട, ലാര്഼വ, പ്യൂപ്പ, ശലഭം ഇങ്ങനെ നാല് ദശകളാണ്
ഈ ഷട഼്പദത്തിനുള്ളത്.</p>

<p>	പകല്഼ സമയത്ത് ശലഭങ്ങള്഼ അലസരായി ഒളിച്ചിരിക്കും.
രാത്രിയില്഼ സജീവമാകുകയും കുറെയേറെ ദൂരം പറക്കുകയും
ചെയ്യും ഇണചേരല്഼ രണ്ടു മൂന്നു ദിവസം പ്രായമുള്ളപ്പോഴാണ്.
ഒന്നോ രണ്ടോ ദിവസം കഴിയുന്പോള്഼ മുട്ടയിടും. തളിരിലകളുടെ
മുകളിലോ അടിയിലോ ഒററയായിടുന്ന മുട്ടകള്഼ അതില്഼ ഒട്ടി~
പ്പിടിച്ചിരിക്കും. മുട്ടയിടീല്഼ കാലം ശരാശരി ഒരാഴ്ചയാണ്
-78-
ഒരു പെണ്഼ശലഭം സാധാരണ 500 മുതല്഼ 600 വരെ മുട്ടകള്഼
ഇടും മുട്ടവിരിയുവാന്഼ 2-4 ദിവസങ്ങള്഼ വേണ്ടിവരും. അണ്ഡാ~
കൃതിയിലുള്ള വെളുത്ത മുട്ടകള്഼ക്ക് ഒരു മില്ലി മീറററോളം
വലിപ്പം കാണും.</p>

<p>	മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്഼ക്ക് ലാര്഼വ എന്നു
പറയുന്നു. ലാര്഼വകളുടെ ഭക്ഷണം തളിരിലകളാണ്. ഇലപ്പര~
പ്പില്഼ ഒരു ചെറിയ വൃത്തം അതു കാര്഼ന്നു തിന്നും. നൂലിഴകള്഼
കൊണ്ട് സ്വയം സംരക്ഷണം ഉണ്ടാക്കിയിരിക്കുകയും ചെയ്യും.
ലാര്഼വയുടെ ഈ ആദ്യഘട്ടം 2-4- ദിവസങ്ങള്഼ നീണ്ടുനില്ക്കും.
രണ്ടാം ഘട്ടം 1-3 ദിവസങ്ങള്഼ വരെ ഉണ്ടാകും. ഈ അവസ്ഥ~
-79
യില്഼ അതിന്഼റെ ഭക്ഷണരീതിയില്഼ കാര്യമായ വ്യത്യാസമില്ല.
എങ്കിലും ഇലപ്പരപ്പില്഼നിന്നും അടിവശത്തേക്ക് രക്ഷപ്പെടുവാ~
നായി ഒരു ദ്വാരം നിര്഼മിച്ചു കഴിയും. ലാര്഼വയുടെ മൂന്നമാത്തെ
അവസ്ഥ ഇലയുടെ അററത്ത് അര്഼ധവൃത്താകൃതിയിലോ ദീര്഼ഘ~
ചതുരാകൃതിയിലോ ഒരു മൂടിയുണ്ടാക്കി നൂലുകൊണ്ട്
ബന്ധിച്ച് അഭയം തേടലാണ്. ലാര്഼വകളുടെ സംഖ്യ ക്രമാതീത~
മായുള്ളപ്പോള്഼ ഈ മൂടി ഇലയുടെ നടുവിലായിരിക്കും. ഈ
ലാര്഼വകള്഼ തളിരിലകള്഼ അപ്പാടെയും മൂപ്പേറിയ ഇലകള്഼ ഞരന്പു~
കളൊഴികെയുള്ള ഭാഗവും ഭക്ഷിക്കും. ഇവയുടെ നാലാമത്തെ
അവസ്ഥ 2-4 ദിവസങ്ങളോളവും അഞ്ചാമത്തെ അവസ്ഥ 3-8
ദിവസങ്ങളോളവും നിലനില്ക്കും. ഓരോ ദിവസവും ഈ പുഴു~
ക്കള്഼ ഇലയുടെ ഒരു ഭാഗം മടക്കി നൂലുകൊണ്ട് ബന്ധിച്ച്
അഭയം നിര്഼മിച്ചും. അപായത്തില്഼നിന്നും രക്ഷനേടുവാനായി
ഇലയുടെ മറുവശത്തേക്ക് പിന്഼വാങ്ങുകയോ നൂലില്഼ തൂങ്ങി~
താഴേക്ക് പതിക്കുകയോ ചെയ്യും. നാലാമത്തെയും അഞ്ചാമത്തെ~
യും അവസ്ഥകളില്഼ ഇല ഏതാണ്ട് പൂര്഼ണമായി തിന്നു തീര്഼~
ത്തിരിക്കും.</p>

<p>	ത്രികോണാകൃതിയിലുള്ള ഒരു ഇലമൂടി പ്രത്യേകം വെട്ടി~
യുണ്ടാക്കി നൂലുകൊണ്ടു ബല഼വത്താക്കി അതിനുള്ളില്഼ അഞ്ചാം
ഘട്ടത്തിലുള്ള ലാര്഼വ സുഷുപ്താവസ്ഥ പ്രാപിക്കും. ഇതാണ്
പ്യൂപ്പാഘട്ടം. തേക്കിന്഼റെ ഇല പൂര്഼ണമായി തിന്നു നശിപ്പിച്ചു 
കഴിഞ്ഞെങ്കില്഼ കുററിച്ചെടികളിലോ മറേറാ സുഷുപ്താവസ്ഥ
കഴിച്ചു കൂട്ടുവാനായി നൂലില്഼കൂടി തഴേക്ക് ഇറങ്ങിവരും. ഈ
പ്യൂപ്പകള്഼ പല ഭാഗങ്ങളിലായി സുഷുപ്താവസ്ഥയില്഼ കഴി~
യുന്നതുകൊണ്ട് നശീകരണഘടകങ്ങള്഼ക്ക് ഒരു പോലെ വശംവ~
ദരാകുന്നില്ല.</p>

<p>	ആറേഴു ദിവസത്തെ സുഷുപ്താവസ്ഥയ്ക്കു ശേഷം
പ്യൂപ്പകള്഼ മൂടി പൊട്ടിച്ച് ശലഭങ്ങളായി പുറത്തുവരും.</p>

<p>	മുട്ട മുതല്഼ ശലഭം വരെയുള്ള ജീവിതചക്രം എത്രയും
വേഗം പൂര്഼ത്തിയാകുന്നത് മാര്഼ച്ച് - മേയ് മാസങ്ങളിലും വര്഼ഷകാല~
ത്തുമാണ്. ഏപ്രിലില്഼ ശരാശരി 18 ദിവസങ്ങളും ആഗ്സ്ററില്഼
-80-
ശരാശരി 27 ദിവസങ്ങളും ജീവിതചക്രം നീണ്ടുനില്ക്കും. ഒരു
വര്഼ഷത്തില്഼ പതിന്നാല് സന്താനപരന്പരകള്഼ വരെ ഉണ്ടാകാ~
നുള്ള സാധ്യതയുണ്ട്</p>

<p>	ഹിബ്ളയാ പ്യൂറ ഒരു മഹാമാരിയായി പരിണമിക്കുക
അസാധാരണമല്ല. ഇതിന്഼റെ വര്഼ധന കാലാവസ്ഥ, മററു ഭക്ഷ്യ~
ൟോഗ്യസസ്യങ്ങളുടെ സാമീപ്യം സ്വഭാവിക ശത്രുക്കള്഼ രോഗം
എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇലകള്഼ പാകമാകുക~
യും കൊഴിയുകയും ചെയ്യുന്ന കാലങ്ങളില്഼ ഇതിന്഼റെ സംഖ്യ
ഏററ഼വ഼ും കുറഞ്ഞിരിക്കും. തളിരിലകള്഼ ധാരാളമായി ഉണ്ടാകുന്ന
ഏപ്രില്഼ - മേയ് മാസങ്ങളിലാണ് ഇത് കണക്കിലധികം പെരു~
കുന്നത്. ഈ കാലഘട്ടത്തില്഼ പല തേക്കുതോട്ടങ്ങളും പത്ര
രഹിതമായിരിക്കും.</p>

<p>2. ഹപ്പേലിയ മക്കെയിറാലിസ്</p>

<p>	ഹിബ്ളയാ പ്യൂറ തേക്കിന്഼റെ ഇലകള്഼ അപ്പാടെ ഭക്ഷി~
ക്കുമെങ്കില്഼ ഹപ്പേലിയ മക്കെയിറാലിസ് ചെറു ഞരന്പുകള്഼
പോലും ഒഴിവാക്കി ബാക്കിയുള്ള പത്രഭാഗങ്ങളേ തിന്നുകയുള്ളൂ.
അതുകൊണ്ടാണ് ഹി. പ്യൂറയെ `ഡീഫോളിയേററര്഼' എന്നും
ഹ മക്കെദയിറാലിസിനെ `സ്കെലിററനൈസര്഼' എന്നും വിവ~
ക്ഷിക്കുന്നത്.</p>

<p>	തേക്കിന്഼റെ ഇലയാണ് പ്രധാന ഭക്ഷണം. `കാലികാര്഼പ്പ'
ജീനസില്഼പ്പെട്ടവയാണ് ആതിഥേയരായ മററു മുഖ്യ സസ്യങ്ങള്഼.</p>

<p>ജീവചരിത്രം</p>

<p>	ഈ ഷട഼്പദവര്഼ഗത്തില്഼ പെണ്഼വര്഼ഗം ഏതാണ്ട് ആണ്഼~
വര്഼ഗത്തിന്഼റെ ഇരട്ടിയോളം ഉണ്ടായിരിക്കും.</p>

<p>	മുട്ട, ലാര്഼വ, പ്യൂപ്പ, ശലഭം എന്നീ നാല് ദശകള്഼ ഇതി~
നുമുണ്ട്.</p>

<p>	വെളിച്ചം ഇഷ്ടപ്പെടാത്തതിനാല്഼ പകല്഼സമയത്ത് ശലഭ~
ങ്ങള്഼ കുററിച്ചെടികളുടെ ഇടയിലോ തറയില്഼ വീണുകിടക്കുന്ന
ഉണങ്ങിയ ഇലകളുടെ അടിയിലോ ഒളിച്ചിരിക്കും. രാത്രിയില്഼
തേക്കിന്഼റെ തലപ്പുകളില്഼ കൂട്ടമായി ചേരുകയോ പുതിയ വാസ~
കേന്ദ്രങ്ങള്഼ അന്വേഷിച്ച് അതിദൂരംപറക്കുകയോ ചെയ്യും.
-81-
ഇണചേരല്഼ മിക്കവാറും ശലഭമായി പ്രത്യക്ഷപ്പെട്ടതിന്഼റെ പിറെറ~
രാത്രിയില്഼ തന്നെ നടക്കും. അതിന്഼റെ പിറെറ ദിവസമോ രണ്ടു~ 
മൂന്നു ദിവസത്തിനുശേഷമോ മുതല്഼ മുട്ടയിട്ടു തുടങ്ങും. മുട്ട~
യിടീല്഼ കാലഘട്ടം ഒന്നും രണ്ടാഴ്ച നീണ്ടുനില്ക്കും. ഒരു മുട്ട~
യിടീല്഼ കാലഘട്ടത്തിലെ മുട്ടകളെല്ലാം ഉല്പാദനശേഷിയുള്ള~
താകുവാന്഼ ഒരു ഇണചേരല്഼ മതിയാകും. ഈ കാലത്ത് ഒരു
ശലഭം ശരാശരി 250 മുട്ടകളിടും. ഇലയുടെ അടിയിലോ മുക~
ളിലോ ഒററയായിട്ടാണ് മുട്ടകളിടുന്നത്. മുട്ടകള്഼ വിരിയുവാന്഼
മൂന്നുദിവസങ്ങളോളം വേണ്ടിവരും.</p>

<p>	മുട്ടവിരിഞ്ഞു പുറത്തു വരുന്നു ലാര്഼വകള്഼ ഇലയുടെ ഉപ~
രിതലത്തിലുള്ള കോശങ്ങളാണു തിന്നുന്നത്. സംരക്ഷണത്തി~
നായി നൂലുകൊണ്ട് ഒരു തുറന്ന മൂടി ഉണ്ടാക്കിയിരിക്കും. ഈ
-82-
സംരക്ഷണവലയത്തിലെ ഭക്ഷണം തീരുന്പോള്഼ വേറൊരു
മൂടിയുണ്ടാക്കി തീററ തുടരും. ലാര്഼വയുടെ മൂന്നാമത്തെ അവ~
സ്ഥയ്ക്ക് ഇലയ്ക്കു കുറുകെയുള്ള കോശങ്ങള്഼ കടിച്ചുതി~
ന്നുവാന്഼ സാധിക്കും. എന്നാല്഼ ചെറു ഞരന്പുകള്഼പോലും അ~
തിന്഼റെ പ്രാപ്തിക്കതീതമാണ്. മൂന്നാമത്തെയും അതിനുശേ~
ഷവുമുള്ള ലാര്഼വാഘട്ടം ഞരന്പുവ്യൂഹത്തിന്഼റെയിടയിലുള്ള
കോശങ്ങളെല്ലാം തിന്നുതീര്഼ത്ത് ഞരന്പുവ്യൂഹം മാത്രം അവ~
ശേഷിപ്പിക്കുന്നു.</p>

<p>	അടുത്ത ഘട്ടം നൂലുകൊണ്ട് കട്ടിയുള്ള ഒരു മൂടിയുണ്ടാ~
ക്കി തേക്കിലയിലോ കുററിച്ചെടികളിലോ വീണുകിടക്കുന്ന ഇല~
കളിലോ സുഷുപ്താവസ്ഥ പ്രാപിക്കലാണ്. ഈ മൂടിയുടെ
ചുററും 15-20 ചെറു സുഷിരങ്ങള്഼ ഒരേ അകലത്തില്഼ ഉണ്ടായി~
രിക്കും. കൂടാതെ സുഷുപ്തിയുടെ അവസാനം ശലഭമായി
പുറത്തുവരുവാനുള്ള ഒരു ദ്വാരവും മൂടിയുടെ ഒരററത്തുണ്ടാകും.</p>

<p>	സുഷുപ്താവസ്ഥ ഏററവും കുറവ് മാര്഼ച്ച്-മേയ് 
മാസങ്ങളിലും (അഞ്ചു ദിവസം) കൂടുതല്഼ ഡിസംബര്഼ മാസത്തി~
ലും (ഏട്ടു ദിവസം) ആണ്.</p>

<p>	ജീവിതചക്രം മാര്഼ച്ച്-മേയ് മാസങ്ങളില്഼ ശരാശരി 20 ദി~
വസങ്ങള്഼കൊണ്ട് പൂര്഼ത്തിയാകുമെങ്കില്഼ ഡിസംബറില്഼ അത്
31 ദിവസങ്ങള്഼ വരെ നീണ്ടുനിന്നേക്കാം. ഒരു വര്഼ഷത്തില്഼ 14
സന്താന പരന്പരകള്഼ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.</p>

<p>സാന്പത്തിക പ്രാധാന്യം</p>

<p>	ഹി. പ്യൂറയും ഹ മക്കെയിറാലിസും തേക്കില തിന്നു
നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന സാന്പത്തികനഷ്ടം വേര്഼തി~
രിച്ചു പരിഗണിക്കുക എളുപ്പമല്ല. ഇവയുടെ സംഖ്യ ക്രമാതീത~
മായി വര്഼ധിച്ച് ചിലപ്പോള്഼ ഒരു വര്഼ഷത്തില്഼ ഒന്നില്഼ കൂടുതല്഼
തവണ തേക്കുമരം പത്രരഹിതമാക്കിയെന്നുവരാം. ഒരു പ്രാവ~
ശ്യം പത്രരഹിതമാകുന്നതുമൂലം വാര്഼ഷിക വളര്഼ച്ചയിലുണ്ടാകാ~
വുന്ന നഷ്ടം ഏതാണ്ട് മുപ്പതു ശതമാനം വരെ വരുമെന്നാണ്
ഇതു സംബന്ധിച്ചുള്ള ഗവേഷണങ്ങള്഼ സൂചിപ്പിക്കുന്നത്.</p>

<p>                             (Cont...Finle name 7vanas3)
                    *****</p>

<p></p></body></text></cesDoc>